Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹിതരാകാത്തവര്‍ക്ക് തുണയായി പിണറായി പഞ്ചായത്ത്

പിണറായി: അവിവാഹിതരാകത്തവർക്ക് ജീവിത പങ്കാളിയെ കണ്ടെത്താന്‍ പിണറായി പഞ്ചായത്തിന്റെ സൗജന്യ വെബ്‌സൈറ്റ് പ്രവര്‍ത്തനം തുടങ്ങി. പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. ആദ്യ ദിവസംതന്നെ 360 പേരാണ് പദ്ധതിയുടെ ഭാഗമായത്.

35 വയസ്സുകഴിഞ്ഞവര്‍ക്കും പങ്കാളി മരിച്ചവര്‍ക്കും നിയമപരമായി ബന്ധം വേര്‍പെടുത്തിയവര്‍ക്കും പുനര്‍വിവാഹം ആഗ്രഹിക്കുന്നവര്‍ക്കും അവസരം പ്രയോജനപ്പെടുത്താം. 25 വയസ്സ് കഴിഞ്ഞ യുവതികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. എന്നാല്‍, 'സായൂജ്യം' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക് ഭൂമിശാസ്ത്രപരമായ അതിരുകളില്ല. വെബ്‌സൈറ്റുവഴിയും നേരിട്ടും സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 'ഒന്നാകുന്ന മനസ്സ്, ഒന്നുചേരുന്ന കുടുംബബന്ധങ്ങള്‍' എന്ന തലവാചകത്തോടെയാണ് സായൂജ്യം മാട്രിമോണി തയ്യാറാക്കിയത്.

pinarayi panjchayath


പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാജീവന്‍ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.ജെ.അരുണ്‍, രജിസ്‌ട്രേഷന്‍ സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കോങ്കി രവീന്ദ്രന്‍, ചന്ദ്രന്‍ കല്യാട്ട്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ഗീത, എ.വി.ഷീബ, ടി.സജിത, പി.വി.പ്രേമവല്ലി, സെക്രട്ടറി സി.പി.സജീവന്‍, പിണറായി ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി.ലീല, കെ.പി. സദു, എം.പി.മോഹനന്‍, സി.എം.സജിത, ടി.നിസാര്‍ അഹമ്മദ്, മുരിക്കോളി പവിത്രന്‍, നെല്ലിക്ക അനിത എന്നിവര്‍ സംസാരിച്ചു. പിണറായി ഗ്രാമപഞ്ചായത്തിന് പുറമേ പട്ടുവം ഗ്രാമപഞ്ചായത്തിലും ഈ പദ്ധതി നടപ്പിലാക്കി വരികയാണ്. പത്തുവര്‍ഷംമുന്‍പ് പിണറായി ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ മുഖേനെ ഈപദ്ധതി നടപ്പിലാക്കിയിരുന്നുവെങ്കിലും സാങ്കേതികകാരണങ്ങളാല്‍ പൊളിയുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് വീണ്ടും പദ്ധതി പുനരാരംഭിച്ചതെന്ന് പഞ്ചായത്ത് പ്രസി. കെ.കെ രാജീവന്‍ അറിയിച്ചു. ഇക്കുറി പിഴവുകള്‍ ഒഴിവാക്കി പദ്ധതി പൂര്‍ണവിജയത്തിലെത്തിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. ഇതിനായി സന്നദ്ധ സേവനസംഘടനകളുടെ സഹായവുംതേടുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+