കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ത്ഥികളെ 'വെള്ളം കുടിപ്പിക്കാന്‍' സ്കൂളുകളില്‍ പ്രത്യേക 'മണി'

Google Oneindia Malayalam News

തിരുവനന്തപുരം: വിദ്യാര്‍ഥികളെ വെള്ളം കുടിക്കാന്‍ ഓര്‍മിപ്പിക്കുന്നതിനായി സംസ്ഥാനത്തെ ചില സ്‌കൂളുകളില്‍ പ്രത്യേക മണി മുഴങ്ങുന്നു. തൃശൂര്‍ ചേലക്കരയിലെ സെന്റ് ജോസഫ് അപ്പര്‍ പ്രൈമറി സ്‌കൂളാണ് ഇതില്‍ ഒരെണ്ണം. ഇവിടെ ദിവസം രണ്ടു തവണ വാട്ടര്‍ ബെല്‍ മുഴങ്ങും. പ്രധാനമായും പെണ്‍കുട്ടികളില്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് പ്രധാനാധ്യാപിക പിഡി ഷീബ പറഞ്ഞു.

school23232-

വിദ്യാര്‍ത്ഥികള്‍ സാധാരണയായി വീട്ടില്‍ നിന്ന് വെള്ളം കൊണ്ടുവരാറുണ്ട്. സ്‌കൂളിലും വെള്ളം ലഭ്യമാണ്. പക്ഷേ അവര്‍ വെള്ളം കുടിക്കാന്‍ മടിക്കുന്നു. മൂത്രത്തില്‍ അണുബാധ പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, അതിനാലാണ് കൂടുതല്‍ വെള്ളം കുടിക്കാനായി പുതിയ സംവിധാനം നടപ്പാക്കിയത്, ഷീബ പറഞ്ഞു.

കുട്ടികള്‍ മതിയായ അളവില്‍ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായാണ് ''വാട്ടര്‍ ബെല്‍'' എന്ന ആശയം കൊണ്ടുവന്നതെന്ന് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകനും മുന്‍ ദേശീയ ഹാന്‍ഡ്ബോള്‍ താരവുമായ ജെനില്‍ ജോണ്‍ പറഞ്ഞു. രാവിലെ 11.15 നും ഉച്ചയ്ക്ക് 2.45 നും രണ്ടു തവണ മണി മുഴങ്ങും. വിദ്യാര്‍ത്ഥികള്‍ അവരുടെ കുപ്പികളില്‍ നിന്നോ ക്ലാസ് മുറികള്‍ക്ക് പുറത്തുള്ള ടാപ്പുകളില്‍ നിന്നോ നിര്‍ബന്ധമായും വെള്ളം കുടിക്കണം. ഇതുസംബന്ധിച്ച് ജെനില്‍ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന് നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നു. ഈ ആശയം സ്‌കൂള്‍ അധ്യാപകരുടെ പരിശീലന സെഷനുകളില്‍ ചര്‍ച്ച ചെയ്തു. ഈ വര്‍ഷം നിരവധി സ്‌കൂളുകള്‍ വാട്ടര്‍ ബെല്‍സ് നടപ്പാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുട്ടികളെ വെള്ളം കുടിക്കാന്‍ ഓര്‍മ്മപ്പെടുത്തുന്നതിനായി ചില സ്‌കൂളുകള്‍ വാട്ടര്‍ ബെല്‍ എന്ന ആശയം കൊണ്ടുവന്നതായി പബ്ലിക് ഇന്‍സ്ട്രക്ഷന്‍ ഡയറക്ടര്‍ കെ. ജീവന്‍ ബാബു പറഞ്ഞു. എന്നാല്‍ ഇത് പിന്തുടരാന്‍ എല്ലാ സ്‌കൂളുകളെയും നിര്‍ദ്ദേശിക്കണമോ എന്ന് വിദ്യാഭ്യാസ വകുപ്പ് ഇതുവരെ തീരുമാനിച്ചിട്ടില്ല. കാരണം ഒന്നാമത്തെ വശം കുട്ടികള്‍ കൂടുതല്‍ വെള്ളം കുടിക്കണമെന്ന് ചിലര്‍ വാദിക്കുമ്പോള്‍ ദാഹിക്കുമ്പോള്‍ മാത്രം വെള്ളം കുടിക്കണമെന്നാണ് മറ്റൊരു വാദം. അതിനാല്‍ അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് ഈ സാഹചര്യം കൂടി വിശകലനം ചെയ്യണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Kerala schools to play reminder bell for students to drink water
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X