കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹർത്താൽ; അക്രമികൾ അഴിഞ്ഞാടിയപ്പോൾ നഷ്ടം 1.04 കോടി, 223 അക്രമ സംഭവങ്ങൾ, റെക്കോർഡ് കൊല്ലത്തിന്!!

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ കയറിയതിനെ തുടർന്ന് ശബരിമല കർമ്മ സമിതി പ്രഖ്യാപിച്ച ഹർത്താലിൽ കേരളത്തിൽ പരക്കെ അക്രമമാണ് നടന്നത്. വെള്ളിയാഴ്ച വൈകുന്നേരം വരെയും അക്രമത്തിന് അയവില്ല. സിപിഎം നേതാവും എംഎൽഎയുമായ എഎൻ ഷംസീറിന്റെ വീടിന് നേരെ ബോംബെറിയുന്ന സാഹചര്യം വരെ ഉണ്ടായി.

<strong>എഎൻ ഷംസീർ എംഎൽഎയുടെ വീടിന് നേരെ ബോംബേറ്; തലശ്ശേരി മാടപ്പീടികയിലെ വീടിനു നേരെയാണ് അക്രമം!</strong>എഎൻ ഷംസീർ എംഎൽഎയുടെ വീടിന് നേരെ ബോംബേറ്; തലശ്ശേരി മാടപ്പീടികയിലെ വീടിനു നേരെയാണ് അക്രമം!

ഹർത്താൽ ദിനത്തിലെ അക്രമങ്ങലിൽ വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. 1.04 കോടി രൂപയുടെ നാശ നഷ്ടം കേരളത്തിലുണ്ടായെന്നാണ് പോലീസ് പറയുന്നത്. 223 അക്രമ സംഭവങ്ങളിലാണ് ഇത്രയധികം നാശനഷ്ടങ്ങളുണ്ടായതെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.

Harthal Violence

കൊല്ലം റൂറൽ ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശ നിഷ്ടങ്ങൾ ഉണ്ടായത്. 26 സംഭവങ്ങളില്‍ ഏകദേശം 17,33,000 രൂപയുടെ നഷ്ടമുണ്ടായെന്ന് ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ശബരിമലയില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് വ്യാപക അക്രമങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറിയത്. അക്രമങ്ങൾ ഉണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിട്ടും പോലീസ് വേണ്ട മുൻ കരുതലുകൾ സ്വീകരിച്ചിട്ടില്ലെന്നും ആരോപണങ്ങൾ ഉണ്ട്.

തിരുവനന്തപുരം റൂറല്‍ - 33; 11,28,250, രൂപ പത്തനംതിട്ട - 30; 8,41,500, ആലപ്പുഴ - 12; 3,17,500, ഇടുക്കി - ഒന്ന്; 2,000, കോട്ടയം - മൂന്ന്; 45,000, കൊച്ചി സിറ്റി - നാല്; 45,000, എറണാകുളം റൂറല്‍ - ആറ്; 2,85,600, തൃശ്ശൂര്‍ സിറ്റി - ഏഴ്; 2,17,000, തൃശ്ശൂര്‍ റൂറല്‍ - എട്ട്; 1,46,000, പാലക്കാട് - ആറ്; 6,91,000, മലപ്പുറം - അഞ്ച്; 1,40,000 വയനാട് - 11; 2,07,000, കണ്ണൂര്‍ - 12; 6,92,000, കാസര്‍ഗോഡ് - 11; 6,77,000. എന്നിങ്ങനെയാണ് അക്രമങ്ങൾ നടന്ന എണ്ണവും നഷ്ടങ്ങളുടെ കണക്കും.

English summary
1.04 crore loss in harthal day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X