ഉദുമ സബ് രജിസ്ട്രാര്‍ ഓഫീസിന് കെട്ടിടം നിര്‍മ്മിക്കാന്‍ 1.10 കോടി രൂപ അനുവദിച്ചു
ഉദുമ: ഉദുമ സബ് രജിസ്ട്രാര്‍ ഓഫീസിന് കെട്ടിടം നിര്‍മ്മിക്കാന്‍ 1.10 കോടി രൂപ അനുവദിച്ചു. 1971ല്‍ അനുവദിക്കപ്പെട്ടത് മുതല്‍ സബ് രജിസ്ട്രാര്‍ ഓഫീസ് 47 വര്‍ഷമായി വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സ്ഥാപനത്തിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് അനുയോജ്യമായ സര്‍ക്കാര്‍ ഭൂമി കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ സ്വന്തമായ കെട്ടിടം എന്ന ആവശ്യം ഇക്കാലമത്രയും നടക്കാതെ പോയി.
സര്‍ക്കാര്‍ ഭൂമി ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ സ്വകാര്യ ഭൂമി കണ്ടെത്താനുള്ള നടപടി ആരംഭിച്ചു. വില കൊടുത്ത് വാങ്ങാന്‍ സാധിക്കാത്തതിനാല്‍ വീണ്ടും അനിശ്ചിതത്വത്തിലായി. ഉദുമ പള്ളത്ത് ബി.എസ്.എന്‍.എല്‍ ഓഫീസിന് സമീപം കെ.കെ അബ്ദുല്ല ഹാജി, നഫീസത്തുല്‍ മിസ്രിയ, കെ.കെ മുനീറ എന്നിവരുടെ മുക്ത്യാര്‍ ഏജന്റ് എന്ന നിലയില്‍ ഉദുമ വില്ലേജില്‍ ആര്.എസ് നമ്പര്‍ 155ല്‍പെട്ട 10 സെന്റ് ഭൂമി ഉദുമ രജിസ്ട്രാര്‍ ഓഫീസിന് കെട്ടിടം പണിയാന്‍ സൗജന്യമായി വിട്ടു നല്കി. ഈ ഭൂമി കാസര്‍കോട്-കാഞ്ഞങ്ങാട് സ്റ്റേറ്റ് ഹൈവെയുടെ ഓരത്ത് തന്നെയാണ്. സ്ഥലം സൗജന്യമായി കിട്ടയതോടെ കെ. കുഞ്ഞിരാമന് എം.എല്‍.എ ഉദുമ സബ് രജിസ്ട്രാര്‍ ഓഫീസിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് രജിസ്ട്രേഷന് വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

കിഫ്ബി എക്സിക്യുട്ടീവ് യോഗത്തിലാണ് 1.10 കോടി രൂപയുടെ ഡി.പി.ആറിന് അനുമതി നല്‍കിയത്. രണ്ട് നിലകളിലായി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തില്‍ താഴത്തെ നിലയില്‍ രജിസ്ട്രാരുടെ ഓഫീസ്, ദൈനംദിന റിക്കാര്‍ഡ് റൂം, ഓഫീസര്‍മാര്‍ക്കുള്ള മുറികള്‍, പൊതുജനങ്ങള്‍ക്കുള്ള വിശ്രമമുറി, അനുബന്ധ ടോയ്ലറ്റുകള് എന്നീ സൗകര്യങ്ങളും രണ്ടാമത്തെ നിലയില്‍ റെക്കാര്‍ഡ് റൂം, ഓഫീസ് മുറികള്‍, ടോയ്ലറ്റുകള് എന്നീ സൗകര്യങ്ങളൊരുക്കും. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് പ്രവൃത്തി ഏറ്റെടുത്ത് നടപ്പിലാക്കുന്നത്.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications