കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിയോട് കോടികളുടെ കണക്ക് പറഞ്ഞ നികേഷിനെ വെട്ടിലാക്കിയത് ഒന്നരക്കോടി, റെയ്ഡിന് പിന്നില്‍?

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: സേവന നികതി അടയ്ക്കാത്തതിനെത്തുടര്‍ന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ടിവി മേധാവിയുമായ എംവി നികേഷ് കുമാര്‍ അറസ്റ്റിലായതായി വാര്‍ത്ത പുറത്ത് വരുന്നു. സേവന നികുതി അടയ്ത്താത്തതിനാലാണ് ഇന്ത്യാവിഷനിലും റെയ്ഡും അറസ്റ്റുമൊക്കെ നടന്നത്. ഇത് തന്നെയാണ് റിപ്പോര്‍ട്ടറിലും ആവര്‍ത്തിച്ചത്.

ഒന്നരക്കോടിയോളം രൂപയാണ് സേവന നികുതിയായി റിപ്പോര്‍ട്ടര്‍ ചാനല്‍ സര്‍ക്കാരിന് നല്‍കേണ്ടത്. ഒന്‍പത് കോടിയോളം രൂപയായിരുന്നു ഇന്ത്യാവിഷന്‍ നല്‍കേണ്ടിയിരുന്നത്. നികേഷ് കുമാറിനെ കുടുക്കിയ സേവന നികുതിയെപ്പറ്റി അറിയാം...

നികുതി വെട്ടിപ്പ്

നികുതി വെട്ടിപ്പ്

ഒന്നരക്കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതിനെത്തുടര്‍ന്നാണ് നികേഷ് കുമാര്‍ വെട്ടിലായത്

പരസ്യങ്ങളിലെ സേവന നികുതി

പരസ്യങ്ങളിലെ സേവന നികുതി

പരസ്യക്കമ്പനികള്‍ക്ക് ബില്‍ കൊടുക്കുമ്പോള്‍ അതില്‍ സേവന നികുതിയും ഉള്‍പ്പെടുത്തും. എന്നാല്‍ ഇത്തരത്തില്‍ ലഭിയ്ക്കുന്ന പണം ചാനല്‍ സര്‍ക്കാരിലേയ്ക്ക് അടയ്ക്കാതിരിയ്ക്കും. ഈ വെട്ടിപ്പ് പല പ്രമുഖ മാധ്യമങ്ങളും പിന്തുടരുന്നുണ്ടെന്ന് ആക്ഷേപമുണ്ട്

സാമ്പത്തിക പ്രതിസന്ധി

സാമ്പത്തിക പ്രതിസന്ധി

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതിന്റെ പേരില്‍ പലപ്പോഴും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നികേഷ് കുമാറിനെതിരെ വാര്‍ത്ത പ്രചരിച്ചിട്ടുണ്ട്.

മറ്റുള്ളവരോ?

മറ്റുള്ളവരോ?

റിപ്പോര്‍ട്ടര്‍, ഇന്ത്യ വിഷന്‍ മുതലായ ചാനലുകളില്‍ റെയ്ഡ് നടത്തുമ്പോള്‍ കേരളത്തിലെ മറ്റ് വാര്‍ത്ത ചാനലുകളിലും ഇത്തരം വെട്ടിപ്പുകള്‍ നടക്കുന്നുണ്ടോ എന്നത് പരിശോധിയ്‌ക്കേണ്ടതാണ്.

മാണിയും കോഴയും

മാണിയും കോഴയും

കെഎം മാണിയും ബാര്‍ കോഴയുമൊക്കെ നല്ല രീതിയില്‍ ചര്‍ച്ച ചെയ്തത് റിപ്പോര്‍ട്ടര്‍ ചാനലില്‍ ആയിരുന്നു. അതിനാല്‍ തന്നെ രാഷ്ട്രീയമായ ഇടപെടലുകള്‍ സംഭവത്തിന് പിന്നിലുണ്ടെന്ന സാധ്യതയും തള്ളിക്കളയാനാകില്ല.

English summary
1.5 crore rupees tax evasion found in Reporter Channel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X