നവകേരള സദസ്സിനുള്ള ബസ്സിന് 1.5 കോടി അനുവദിച്ചു; യാത്രയ്ക്ക് ശേഷം ഈ ബസ് എന്ത് ചെയ്യും? സാധ്യത ഇങ്ങനെ
തിരുവനന്തപുരം: നവ കേരള സദസ്സിനായുള്ള സ്പെഷ്യൽ ബസിനായി ഫണ്ട് അനുവദിച്ച് ഉത്തരവിറങ്ങി. ഒരു കോടി അഞ്ച് ലക്ഷം രൂപ അനുവദിച്ച് ആണ് ഉത്തരവിറങ്ങിയത്. ട്രഷറി നിയന്ത്രണം മറികടന്നാണ് പണം അനുവദിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ആഢംബര ബസിന്റെ പണി ബെംഗളൂരിവിൽ പുരോഗമിക്കുകയാണ്.
കെ എസ് ആർ ടി സി എം ഡി സെപ്റ്റംബറിൽ തന്നെ ഈ ബസ്സിന് പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ധനവകുപ്പ് ഒരു കോടി അഞ്ച് ലക്ഷം രൂപ ചൊവ്വാഴ്ച അനുവദിച്ചു. ഭാരത് ബെൻസിന്റെ ബസ്സ് ആണെന്നാണ് വിവരം. അവസാനഘട്ട പണിയിലാണെന്നും ബസ് മോഡിഫൈ ചെയ്ത് കാസർഗോഡ് എത്തിക്കും എന്നുമാണ് പറയുന്നത്.

17ാം തീയതി ആയിരിക്കും കാസർഗോഡ് ബസ്സെത്തുക.18ാം തീയതി മുതൽ ഈ ബസ്സിലായിരിക്കും യാത്ര എന്നാണ് പറയുന്നത്. നവ കേരള സദസ്സ് കഴിഞ്ഞാൽ ഈ ബസ് എന്ത് ചെയ്യുമെന്നാണ് ഉയരുന്ന ചോദ്യം. ഇതുവരെ ഇക്കാര്യത്തിൽ വ്യക്തത ഇല്ല. എന്നാൽ ഒരുപക്ഷേ സിനിമാതാരങ്ങൾക്ക് നൽകാനുള്ള സാധ്യത ഉണ്ട്. കാരണം ഒരു കാരവൻ സ്റ്റൈലിലാണ് ബസ് തയ്യാറാക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്രയും അധികം തുക ചെലവിട്ട് ആഢംബര ബസ്സ് ഇറക്കുന്നതിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. അതേസമയം, മുഖ്യമന്ത്രിയുടേയും ഭാര്യയുടേയും ചികിത്സയ്ക്ക് അമേരിക്കയിലും കേരളത്തിലുമായി ചെലവായ തുക അനുവദിച്ച് സർക്കാർ ഉത്തരവിറക്കി.
2021 മുതലുള്ള ചികിത്സ ചെലവുകളാണ് അനുവദിച്ചത്. അമേരിക്കയിലെ മയോ ക്ലിനിക്കിൽ മാത്രം 72,09,482 രൂപയാണ് ചെലവായത്. 2022 ജനുവരിയിലും ഏപ്രിൽ മാസങ്ങളിലുമായാണ് മയോ ക്ലിനിക്കൽ മുഖ്യമന്ത്രി ചികിത്സ തേടിയത് . കേരളത്തിൽ മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ ചികിത്സയ്ക്ക് ചെലവായതടക്കം 74.99 ലക്ഷം രൂപയാണ് (7499932 രൂപ) സർക്കാർ ഖജനാവിൽ നിന്ന് അനുവദിച്ചത്.
അതേസമയം, മന്ത്രി ആർ ബിന്ദുവിനും പ്രതിപക്ഷ എം എൽ എമാർക്കും കണ്ണട വാങ്ങാൻ അനുവദിച്ച തുകയുടെ കണക്ക് നേരത്തെ പുറത്തുവന്നിരുന്നു. വൻ തുകയാണ് അനുവദിച്ചത്. മന്ത്രി ആർ ബിന്ദുവിന് കണ്ണട വാങ്ങാൻ ചെലവായത് 30500 രൂപയായിരുന്നു. അതേസമയം, മൂവാറ്റുപുഴ എം എൽ എ മാത്യൂ കുഴൽ നാടന് 27, 700 രൂപയാണ് കണ്ണട ചെലവായത്.












Click it and Unblock the Notifications