കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാഹചര്യങ്ങള്‍ മാറുന്നില്ല, മന്ത്രിയുടെ പ്രഖ്യാപനത്തില്‍ ആശങ്കയോടെ കര്‍ഷകര്‍

ഒരുലക്ഷത്തോളം താറാവുകളെ കൊന്നൊടുക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിയുടെ നിര്‍ദേശം താറാവ് കര്‍ഷകരെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം : കേരളം പക്ഷിപ്പനി ഭീതിയിലാണ്. ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇതിനോടകം പക്ഷിപ്പനി സ്ഥിരീകരിച്ചു. പക്ഷിപ്പനി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് തടയുന്നതിന് നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു. താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കി പക്ഷിപ്പനിയുടെ വ്യാപനം തടയാനാണ് തീരുമാനം.

ഒരുലക്ഷത്തോളം താറാവുകളെ കൊന്നൊടുക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിയുടെ നിര്‍ദേശം താറാവ് കര്‍ഷകരെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്.

രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളില്‍ മാത്രം നടപടി

രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളില്‍ മാത്രം നടപടി

പക്ഷിപ്പനി പടരുന്ന ആലപ്പുഴയില്‍ ഒരു ലക്ഷത്തോളം താറാവുകളെ കൊന്നൊടുക്കുമെന്ന് മന്ത്രി രാജു പറഞ്ഞു. നേരത്തെ പക്ഷിപ്പനികണ്ടെത്തുന്ന ഒരു സ്‌ക്വയര്‍ കിലോമീറ്ററിലെ പൗള്‍ട്രി ഫാമുകളിലെ രോഗം ബാധിച്ച പക്ഷികളെയാണ് കൊന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ പക്ഷിപ്പനി കണ്ടെത്തിയ പ്രദേശങ്ങളിലെ പക്ഷികളെ മാത്രം കൊന്നാല്‍ മതിയെന്നാണ് തീരുമാനം.

വില്ലനായി എച്ച് 5 എന്‍ 1

വില്ലനായി എച്ച് 5 എന്‍ 1

ഒക്ടോബര്‍ പകുതിയോടെ ഡല്‍ഹി, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് രാജ്യത്ത് പക്ഷിപ്പനി ആദ്യം സ്ഥിരീകരിച്ചത്. ഒക്ടോബര്‍ 19ന് ആലപ്പുഴയിലെ തകഴിയിലാണ് പക്ഷിപ്പനി ആദ്യം കണ്ടെത്തിയത്. പിന്നാലെ രാമങ്കരി, പാണ്ടി, പള്ളിപ്പടി, കൈനാടി എന്നിവിടങ്ങളിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഹരിപ്പാട്ടാണ് അവസാനമായി പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. എച്ച്5 എന്‍ 1 വൈറസാണ് പക്ഷിപ്പനിക്കു കാരണം. ദേശാടന പക്ഷികള്‍ മുഖേനയാണ് പക്ഷിപ്പനി കേരളത്തിലേക്ക് വ്യാപിച്ചതെന്നാണ് വിലയിരുത്തല്‍.

താറാവൊന്നിന് 200 രൂപ

താറാവൊന്നിന് 200 രൂപ

പക്ഷിപ്പനി ബാധയെ തുടര്‍ന്ന് 38000 താറാവുകളെയാണ് ഇതുവരെ കൊന്നൊടുക്കിയത്. കൊന്നൊടുക്കുന്ന താറാവുകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി രാജു അറിയിച്ചിട്ടുണ്ട്. രണ്ടു മാസവും അതില്‍ കൂടുതലും പ്രായമുള്ള താറാവുകള്‍ക്ക് 200 രൂപയും അതില്‍ താഴെ പ്രായമുള്ളവയ്ക്ക് നൂറു രൂപയുമാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്. നശിപ്പിച്ച മുട്ടകള്‍ക്കും നഷ്ടപരിഹാരം നല്‍കും.

 നഷ്ടം ഏറെ

നഷ്ടം ഏറെ

പക്ഷിപ്പനി പടരുന്ന സാഹചര്യത്തെ ആശങ്കയോടെയാണ് കര്‍ഷകര്‍ കാണുന്നത്. നിലവില്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുകയില്‍ കര്‍ഷകര്‍ അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ്. താറാവൊന്നിന് 300 രൂപയെങ്കിലും നല്‍കണമെന്നാണ് കര്‍ഷകര്‍ പറയുന്നത്. നിലവില്‍ പ്രഖ്യാപിച്ച നഷ്ട പരിഹാരം തങ്ങള്‍ക്ക് ഏറെ നഷ്ടമുണ്ടാക്കുമെന്നും കര്‍ഷകര്‍.

 രണ്ടു വര്‍ഷം മുമ്പും ഇതേസാഹചര്യം

രണ്ടു വര്‍ഷം മുമ്പും ഇതേസാഹചര്യം

രണ്ടു വര്‍ഷം മുമ്പും കേരളത്തില്‍ പക്ഷിപ്പനി ബാധ വ്യാപകമായിരുന്നു. അന്ന് രണ്ട് ലക്ഷത്തോളം താറാവുകളെയാണ് കൊന്നൊടുക്കിയത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്.

English summary
Kerala Animal Husbandry Minister K Raju on Wednesday said that one lakh ducks will be culled after avian flu (H5N1 virus) was reported in certain areas of the state's Alappuzha district.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X