Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് ആധാരം കള്ളവോട്ടുകള്‍, ആരോപണവുമായി ചെന്നിത്തല

തിരുവനന്തപുരം: ഒരാള്‍ക്ക് ഒരു വോട്ടും ഒരു തിരിച്ചറിയല്‍ കാര്‍ഡും എന്ന ജനാധിപത്യ തത്ത്വത്തെ കാറ്റില്‍ പറത്തി സംസ്ഥാനത്തെ ഒരു ലക്ഷത്തില്‍ പരം ആളുകള്‍ക്ക് പല മണ്ഡലങ്ങളില്‍ കള്ളവോട്ട് സൃഷ്ടിച്ചിരിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പു കമ്മിഷന് കൈമാറും. ഉദ്യോഗസ്ഥ സഹായത്തോടെ ബോധപൂര്‍വം സൃഷ്ടിച്ചെടുത്ത ഈ കള്ളവോട്ടുകളാണ് ഇടതുമുന്നണിയുടെ പല തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കും ആധാരമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ramesh

കഴിഞ്ഞ ദിവസങ്ങളില്‍ ഞങ്ങള്‍ കണ്ടെത്തിയ വ്യാജ വോട്ടര്‍മാര്‍ക്കു പുറമേയാണ് ഇപ്പോള്‍ പുതിയതരം കള്ളവോട്ടുകള്‍ കണ്ടെത്തിയിരിക്കുന്നത്. ഒരു യഥാര്‍ത്ഥ വോട്ടറുടെ പേരും, ഫോട്ടോയും, വിലാസവും ഉപയോഗിച്ച് ഒരേ നിയോജകമണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ തന്നെ നിരവധി വ്യാജവോട്ടുകള്‍ സൃഷ്ടിക്കപ്പെട്ടതിനെക്കുറിച്ചുള്ള വിവരങ്ങളാണ് നേരത്തെ പുറത്തുവിട്ടിരുന്നത്. ഇങ്ങനെ മൂന്നേകാല്‍ ലക്ഷത്തോളം വോട്ടര്‍മാരുടെ വിവരങ്ങള്‍ തിരഞ്ഞെടുപ്പു കമ്മിഷന് കൈമാറുകയും ഇരട്ട വോട്ടുകളുടെ കാര്യം തിരഞ്ഞെടുപ്പു കമ്മിഷന്‍ സമ്മതിക്കുകയും ചെയ്തു.

ഒരു മണ്ഡലത്തിലെ വോട്ടറുടെ പേരില്‍ പല മണ്ഡലങ്ങളില്‍ വ്യാജവോട്ടുകള്‍ സൃഷ്ടിക്കപ്പെട്ട വിവരങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ക്ക് ഒന്നിലധികം തിരിച്ചറിയല്‍ കാര്‍ഡുകളുമുണ്ട്. ഇത്തരം വോട്ടര്‍മാര്‍ക്ക് തന്റെ യഥാര്‍ത്ഥ മണ്ഡലത്തിലെ വോട്ട് ചെയ്ത ശേഷം മഷി മായ്ച്ച് കളഞ്ഞ് അടുത്ത മണ്ഡലത്തിലും പോയി വോട്ടു ചെയ്യാം.അല്ലെങ്കില്‍ അടുത്ത മണ്ഡലങ്ങളിലെ അയാളുടെ വോട്ട് മറ്റാര്‍ക്കെങ്കിലും കള്ളവോട്ട് ചെയ്യാം.ഞങ്ങളുടെ പരിശോധനയില്‍ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലുമായി ഇത്തരത്തിലുള്ള ഒരു ലക്ഷത്തിലേറെ ഇരട്ട വോട്ടുകളാണ് കണ്ടെത്തിയിട്ടുള്ളത്. കൃത്യമായി പറഞ്ഞാല്‍ 1,09693. ഇത് ഞങ്ങള്‍ കണ്ടെത്തിയതാണ്. എന്നാല്‍ ഇതിന്റെ പല മടങ്ങുണ്ടാകാം യഥാര്‍ത്ഥ ഇരട്ടവോട്ടുകളുടെ എണ്ണം.

ഉദാഹരണത്തിന് ഇരിക്കൂര്‍ മണ്ഡലത്തിന്റെ കാര്യമെടുക്കുക. പയ്യന്നൂര്‍ മണ്ഡലത്തില്‍ വോട്ടുള്ള 127 പേര്‍ക്ക് ഇരിക്കൂറിലും വോട്ടുണ്ട്. രണ്ടിടത്തും തിരിച്ചറിയല്‍ കാര്‍ഡുകളുമുണ്ട്. പയ്യന്നൂരിലെ മാത്രമല്ല, കല്ല്യാശ്ശേരി മണ്ഡലത്തില്‍ വോട്ടുള്ള 91 പേര്‍ക്കും ഇരിക്കൂറില്‍ വോട്ടുണ്ട്.
ഇരിക്കൂര്‍ മണ്ഡലത്തിലെ ആകെ അന്യമണ്ഡല വ്യാജവോട്ടര്‍മാരുടെ എണ്ണം ഇങ്ങനെയാണ്. പയ്യന്നൂര്‍-127, കല്യാശ്ശേരി-91, തളിപ്പറമ്പ്-242, അഴിക്കോട് -47, കണ്ണൂര്‍ -30. ആകെ ഇരിക്കൂറിലെ അന്യമണ്ഡല വ്യാജവോട്ടര്‍മാര്‍ -537.

അഴീക്കോട് മണ്ഡലം : .പയ്യന്നൂര്‍, കല്ല്യാശ്ശേരി, തളിപ്പറമ്പ്, ഇരിക്കൂര്‍, കണ്ണൂര്‍ എന്നീ മണ്ഡലങ്ങളില്‍ വോട്ടുള്ളവര്‍ക്ക് ഇവിടെയും വോട്ടുണ്ട്. അതിന്റെ വിവരം ഇങ്ങനെ: പയ്യന്നൂര്‍ -44, കല്യാശ്ശേരി -124, തളിപ്പറമ്പ് -204, ഇരിക്കൂര്‍ -57, കണ്ണൂര്‍ -282. ആകെ- 711.
ചേര്‍ത്തല മണ്ഡലത്തില്‍ പൂഞ്ഞാര്‍, അരൂര്‍, അമ്പലപ്പുഴ എന്നിവിടങ്ങളിലെ വോട്ടര്‍മാര്‍ക്കും ഇരട്ടവോട്ടുണ്ട്. പൂഞ്ഞാര്‍ -104, അരൂര്‍- 729, അമ്പലപ്പുഴ- 372. ആകെ -1205.

കുണ്ടറ മണ്ഡലത്തില്‍ പുനലൂര്‍, ചടയമംഗലം, കൊല്ലം എന്നിവിടങ്ങളിലെ വോട്ടര്‍മാര്‍ക്ക് ഇരട്ടവോട്ടുണ്ട്. : പുനലൂര്‍ - 89, ചടയമംഗലം 80, കൊല്ലം 218. ആകെ - 387. ഇതേപോലെ 140 മണ്ഡലങ്ങളിലും ഇരട്ടവോട്ടര്‍മാര്‍ വ്യാപിച്ചു കിടക്കുന്നു.ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്താത്ത ആയിരക്കണക്കിന് ഇത്തരം വോട്ടുകള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.

Recommended Video

cmsvideo
    Communist parade with rss khaki trouser

    തൃപ്പൂണിത്തുറയിൽ അമിത് ഷായുടെ റോഡ് ഷോ, ചിത്രങ്ങൾ കാണാം

    തിരഞ്ഞെടുപ്പു പ്രക്രിയയെത്തന്നെ അട്ടിമറിക്കുന്ന വ്യാജ വോട്ടുകളെക്കുറിച്ച് ഇടതുമുന്നണിക്ക് പരാതിയില്ല. ഞാന്‍ ആദ്യം ഉദാഹരണമായി ചൂണ്ടിക്കാണിച്ച ഉദുമയിലെ 5 വോട്ടുള്ള കുമാരി കോണ്‍ഗ്രസ് അനുഭാവിയായതിനാല്‍ അത് പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. എന്നാല്‍ കുമാരിക്ക് ഒരു വോട്ടേ ഉള്ളു.കുമാരിയുടെ കയ്യില്‍ ഒരു തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് മാത്രമേ ഉണ്ടായിരുന്നുള്ളു. മറ്റു നാലു കാര്‍ഡുകളും അവരറിയാതെ മറ്റു ചിലരാണ് എടുത്തത്. ഭരണകക്ഷി യൂണിയനില്‍പ്പെട്ട ഉദ്യോഗസ്ഥരറിയാതെ ഇത് ചെയ്യാനാവില്ല.
    സംസ്ഥാനത്തെ പല മണ്ഡലങ്ങളിലെയും വിധി നിര്‍ണയിക്കാവുന്ന അത്ര എണ്ണം വ്യാജവോട്ടുകളാണ് ഞങ്ങള്‍ കണ്ടെത്തിയത്. മുന്‍ കൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയാണ് ഈ കള്ളവോട്ടുകള്‍ക്കു പിന്നിലെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ചു.

    അന്‍വേശി ജെയ്‌നിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+