കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ന് കാസര്‍കോഡ് മാത്രം ഹോട്ട് സ്‌പോട്ട്; സംസ്ഥാനത്ത് കൊറോണ ചികില്‍സയില്‍ 70,624 പേര്‍

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3300ലധികം പേര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു. എറണാകുളത്തും കോഴിക്കോടുമാണ് കൂടുതല്‍ രോഗികള്‍. ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ടാണുള്ളത്. കാസര്‍ഗോഡ് ജില്ലയിലെ വലിയ പറമ്പ് (കണ്ടൈന്‍മെന്റ് വാര്‍ഡ് 1) ആണ് പുതിയ ഹോട്ട് സ്പോട്ട്. ഒരു പ്രദേശത്തേയും ഇന്ന് ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. ഇതോടെ നിലവില്‍ ആകെ 408 ഹോട്ട് സ്പോട്ടുകളാണുള്ളത്.

k

സംസ്ഥാനത്ത് ഇന്ന് 3361 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 487, കോഴിക്കോട് 439, കൊല്ലം 399, തിരുവനന്തപുരം 313, കോട്ടയം 311, തൃശൂര്‍ 301, ആലപ്പുഴ 271, മലപ്പുറം 220, പാലക്കാട് 162, ഇടുക്കി 117, പത്തനംതിട്ട 117, കണ്ണൂര്‍ 115, വയനാട് 67, കാസര്‍ഗോഡ് 42 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,903 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.88 ആണ്. 17 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 3624 ആയി.

എനിക്ക് പാര്‍ട്ടി അര്‍ഹിക്കുന്നതിലേറെ തന്നു; രമേശ് ചെന്നിത്തല ഉറപ്പായും മല്‍സരിക്കുമെന്ന് ഉമ്മന്‍ ചാണ്ടിഎനിക്ക് പാര്‍ട്ടി അര്‍ഹിക്കുന്നതിലേറെ തന്നു; രമേശ് ചെന്നിത്തല ഉറപ്പായും മല്‍സരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2969 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 276 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 43 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 18, കോഴിക്കോട് 6, എറണാകുളം 5, തിരുവനന്തപുരം 4, തൃശൂര്‍, പാലക്കാട്, വയനാട് 2 വീതം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

മുസ്ലിം ലീഗില്‍ ട്വിസ്റ്റ്; ഫാത്തിമ തഹ്‌ലിയയെ തഴഞ്ഞേക്കും, സമ്മര്‍ദ്ദവുമായി വനിതാ ലീഗ്, 3 പേരുടെ പട്ടിക നല്‍കിമുസ്ലിം ലീഗില്‍ ട്വിസ്റ്റ്; ഫാത്തിമ തഹ്‌ലിയയെ തഴഞ്ഞേക്കും, സമ്മര്‍ദ്ദവുമായി വനിതാ ലീഗ്, 3 പേരുടെ പട്ടിക നല്‍കി

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5606 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 70,624 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,19,156 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,14,211 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1366 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

English summary
1 more places designated as hotspot in Kerala today; total 408
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X