Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ഇന്ന് ഹോട്ട് സ്‌പോട്ട് പത്തനംതിട്ടയില്‍ മാത്രം; സംസ്ഥാനത്ത് ചികില്‍സയില്‍ 57000 പേര്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് സ്ഥിരീകരിച്ച കൊറോണ രോഗികള്‍ 2700. സാമ്പിള്‍ പരിശോധന കുറഞ്ഞ സാഹചര്യത്തിലാണ് രോഗികളുടെ എണ്ണവും കുറഞ്ഞത്. തദ്ദേശ തിരഞ്ഞെടുപ്പ് കൊറോണ വ്യാപനത്തിന് ഇടയായോ എന്നറിയാന്‍ വരുംദിവസങ്ങളിലെ കണക്കുകളില്‍ നിന്ന് വ്യക്തമാകും. തിരഞ്ഞെടുപ്പിന് ശേഷം കൊറോണ വ്യാപന സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പുകളുണ്ടായിരുന്നു. ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ടാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കോയിപ്രം (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 11) ആണ് പുതിയ ഹോട്ട് സ്പോട്ട്. 4 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 433 ഹോട്ട് സ്പോട്ടുകളാണുള്ളത്.

l

സംസ്ഥാനത്ത് ഇന്ന് 2707 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 441, എറണാകുളം 343, തൃശൂര്‍ 268, കോട്ടയം 252, തിരുവനന്തപുരം 222, ആലപ്പുഴ 220, കോഴിക്കോട് 219, പാലക്കാട് 190, കൊല്ലം 160, കണ്ണൂര്‍ 136, പത്തനംതിട്ട 133, വയനാട് 61, ഇടുക്കി 47, കാസര്‍ഗോഡ് 15 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,893 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 24 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2647 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2291 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 328 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 422, എറണാകുളം 254, തൃശൂര്‍ 252, കോട്ടയം 233, തിരുവനന്തപുരം 161, ആലപ്പുഴ 197, കോഴിക്കോട് 196, പാലക്കാട് 90, കൊല്ലം 158, കണ്ണൂര്‍ 106, പത്തനംതിട്ട 107, വയനാട് 58, ഇടുക്കി 44, കാസര്‍ഗോഡ് 13 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4481 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 57,640 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,11,600 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,10,107 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1394 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+