• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊച്ചിയിൽ പത്തായിരത്തോളം ഫ്ലാറ്റ് ഉടമകൾ പ്രതിസന്ധിയിൽ; സർക്കാർ ഇടപെടണമെന്ന് ആവശ്യം!

കൊച്ചി: മരട് ഫ്ലാറ്റ് വിഷയത്തിൽ വഴിയാധാരമായിരിക്കുകയാണ് ഫ്ലാറ്റ് ഉടമകൾ. ഉടമകളെ സപ്പോർട്ട് ചെയ്യുന്നതിന് നിരവധി പാർട്ടികളും രംഗത്ത് വന്നിരുന്നു. താൽക്കാലിക നമ്പറാണ് ഫ്ലാറ്റിന് നൽകിയിരുന്നതെന്നും ഇത് ഫ്ലാറ്റ് ഉടമകളെ നിർമ്മാതാക്കളെ അറിയിച്ചിട്ടില്ലെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. മരട് ഫ്ലാറ്റ് വിഷയവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ നിലനിൽക്കുമ്പോൾ തന്നെ ഫ്ലാറ്റിന് കാശ് അടച്ചിട്ടും പത്തായിരത്തോളം ഫ്ലാറ്റ് ഉടമകൾ ഫ്ലാറ്റിനായി കാത്ത് നിൽക്കുന്നതായി റിപ്പോർട്ട്.

പാലക്കാട് കോച്ച് ഫാക്ടറിയെ കുറിച്ച് മിണ്ടാട്ടമില്ല; നിലമ്പൂർ-നഞ്ചൻകോട് പാതയില്ല, ബെംഗളൂരുവിലേക്ക് അധിക സർവ്വീസുമില്ല, കേരളത്തോട് മുഖം തിരിച്ച് കേന്ദ്രം!!

ഇതിന്റെ പേരിൽ കോടതിവരെ പലർക്കും കയറിയിറങ്ങേണ്ടി വന്നു. പത്തായിരത്തോളം ഫ്ലാറ്റ് ഉടമകളെയാണ് കെട്ടിട നിർമ്മാതാക്കൾ പറഞ്ഞ് പറ്റിച്ചിരിക്കുന്നത്. ആപ്പിൾ എ പ്രോപ്പർട്ടി മാത്രം ഉദാരണമായി എടുത്താൽ മൂവായിരത്തോളം ഉടമകളാണ് പദ്ധതി പൂർതത്തീകരണത്തിനായി കാത്തിരിക്കുന്നതെന്ന് കോടതിയിൽ അപ്പാർട്ട്മെന്റ് ഉടമകളെ പ്രതിനിധീകരിച്ച് ഹാജരായ അഭിഭാഷകൻ ജേക്കബ് മാത്യു മനാലിൽ പറഞ്ഞു.

പത്തായിരത്തോളം പേർ പെരുവഴിയിൽ

പത്തായിരത്തോളം പേർ പെരുവഴിയിൽ

പത്തായിരത്തോളം ഫ്ലാറ്റ് ഉടമകൾ ഇത്തരത്തിൽ പ്രതിസന്ധികൾ ബാദിച്ചിട്ടുണ്ടെന്നും സർക്കാർ ഇതിനുവേണ്ട നടപടികൾ കൈകൊള്ളണമെന്നും ഓൾ കേരള ഫ്ലാറ്റ് അപെക്സ് അസോസിയേഷൻ സെക്രട്ടറി സോമനാഥൻ വിഎസ് പറഞ്ഞു. പ്രതിസന്ധികൾ നേരിടുന്ന ഫ്ലാറ്റ് ഉടമകളെ ഏത്രയും പെട്ടെന്ന് സർക്കാർ സംരക്ഷിക്കണമെന്നും ബിഗ് ആപ്പിൾ പ്രൊജക്ടിന്റെ ഫ്ലാറ്റ് വാങ്ങിയ മൂന്ന് പേർ ആത്മഹത്യ ചെയ്തിരുന്നുവെന്നും സോമനാഥൻ വിഎസ് കൂട്ടിച്ചേർത്തു. ബാങ്കിൽ നിനന് ലോൺ എടുത്ത് പന്ത്രണ്ടോളം പേർ ഇപ്പോൾ പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ ഇടപെടണം

സർക്കാർ ഇടപെടണം

സംസ്ഥാന സർക്കാരിന് ചെയ്യാൻ കഴിയുന്ന ഒരു കാര്യം, നിക്ഷേപം പലിശയോടെ ഫ്ലാറ്റ് വാങ്ങുന്നവർക്ക് തിരികെ നൽകുക എന്നതാണ്, അവരുടെ പദ്ധതികൾ ഇനിയും ആരംഭിച്ചിട്ടില്ലെന്നും സോമനാഥൻ പറഞ്ഞു. പൂർത്തീകരിക്കാത്ത നിരവധി പദ്ധതികൾ ആപ്പിൾ ഡേ പ്രൊപ്പർട്ടീസിനുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അഞ്ച് പ്രൊജക്ടുകളിൽ ഇപ്പോഴും ആളുകൾ താമസം തുടങ്ങിയിട്ടില്ല. നാലോ അഞ്ചോ പദ്ധതികളിൽ പ്രാരംഭ ഘട്ടം മാത്രമേ ആരംഭിച്ചിട്ടുമുള്ളൂവെന്നും റിപ്പോർട്ട് ചെയ്യുന്നു.

ഇരുട്ടിൽ തപ്പി സർക്കാർ

ഇരുട്ടിൽ തപ്പി സർക്കാർ

അതേസമയം മരട് ഫ്ലാറ്റ് കേസിൽ തുടർ നിയമനടപടികളുടെ കാര്യത്തിൽ കൃത്യമായ വഴി തെളിയാതെ സംസ്ഥാനസർക്കാർ ഇരുട്ടിൽ തപ്പുകയാണ്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കേസിൽ കക്ഷി ചേരണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുമായി ചർച്ച നടത്തിയെങ്കിലും അദ്ദേഹം നിസഹായവസ്ഥ സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നു. പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ഇളവുകൾ നൽകണമെന്ന കേരളത്തിന്റെ ആവശ്യവും ഇതുവരെ അംഗീകരിച്ചിട്ടുമില്ല.

പൊളിക്കാതിരിക്കാൻ വേണടതെല്ലാം ചെയ്യും

പൊളിക്കാതിരിക്കാൻ വേണടതെല്ലാം ചെയ്യും

മരടിലെ വിവാദ ഫ്ലാറ്റുകള്‍ പൊളിക്കാതിരിക്കാന്‍ സാധ്യമായ എല്ലാ തുടര്‍നടപടികളും സ്വീകരിക്കാന്‍ സര്‍വ്വകക്ഷി യോഗത്തിൽ ധാരണയാവുകയും ചെയ്തിരുന്നു. സുപ്രീംകോടതിയെ വീണ്ടും സമീക്കാനാവുമോയെന്ന കാര്യവും പരിശോധിക്കും. അറ്റോര്‍ണി ജനറലിന്‍റെ നിയമോപദേശം തേടാനും യോഗത്തിൽ തീരുമാനമായിരുന്നു.

English summary
10,000 flat owners in and around Kochi who are awaiting completion of projects to get ther flats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more