കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണ്ഡലകാലം; ശബരിമലയില്‍ കനത്ത സുരക്ഷ!! 10,000 പോലീസുകാരെ വിന്യസിക്കും

Google Oneindia Malayalam News

തിരുവനന്തപുരം: മണ്ഡല മകര വിളക്ക് ഉത്സവങ്ങളോടനുബന്ധിച്ച് ശബരിമലയിലും പരിസരത്തും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയതായി ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ തീര്‍ത്ഥാടനകാലം അഞ്ച് ഘട്ടമായും എരുമേലിയില്‍ നാലു ഘട്ടമായും തിരിച്ചാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

sabarimalapolicenew

മണ്ഡലകാലത്ത് മാത്രം 10,000 പോലീസുകാരെ ശബരിമലയില്‍ വിന്യസിക്കും. നവംബര്‍ 17 നാണ് മണ്ഡലകാല പൂജയ്ക്കായി നട തുറക്കുന്നത്. മകരവിളക്ക് പൂജാ സമയത്ത് അഞ്ച് ഘട്ടങ്ങളിലായി 10,017 പോലീസുകാരെ വിന്യസിക്കും.
24 എസ്പി,അസിസ്റ്റന്റ് എസ്പിമാർ, 112 ഡിവൈഎസ്പിമാര്‍, 264 ഇൻസ്പെക്ടർമാർ, 1185 സബ് ഇൻസ്പെക്ടര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ടീമിനെയാകും ക്ഷേത്ര പരിസരത്ത് വിന്യസിക്കുക.

307 സ്ത്രീകൾ ഉൾപ്പെടെ 8402 സിവിൽ പോലീസ് ഉദ്യോഗസ്ഥര്‍ ശ്രീകോവിൽ സമുച്ചയത്തിന് ചുറ്റും ഡ്യൂട്ടിയിലുണ്ടാകും.നവംബര്‍ 15 മുതല്‍ 30 വരെയുള്ള ആദ്യ ഘട്ടത്തില്‍ പോലീസ് ആസ്ഥാനത്തെ എഐജി രാഹുല്‍ ആര്‍ നായരാണ് സന്നിധാനത്തെ പോലീസ് കണ്‍ട്രോളര്‍. ഈ സമയങ്ങളില്‍ 2551 പോലീസുകാരെ സന്നിധാനം, പമ്പ, നിലക്കല്‍, എരുമേലി, പത്തനംതിട്ട എന്നിവിടങ്ങളിലായി വിന്യസിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ കഴിഞ്ഞാഴ്ച വിലയിരുത്തിയിരുന്നു.

പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കനത്ത പ്രതിഷേധമായിരുന്നു കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയില്‍ അരങ്ങേറിയത്. വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായതോടെ നിലയ്ക്കലും പമ്പയിലും സന്നിധാനത്തുമായി സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ നടന്നു. അതേസമയം പ്രതിഷേധങ്ങള്‍ക്കിടയിലും ബിന്ദു അമ്മിണി, കനക ദുര്‍ഗ എന്നീ രണ്ട് സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയിരുന്നു.

കോണ്‍ഗ്രസിന് പ്രതീക്ഷ; ജാര്‍ഖണ്ഡില്‍ ബിജെപിയോട് ഇടഞ്ഞ് സഖ്യകക്ഷികള്‍! ഒറ്റയ്ക്ക് മത്സരിക്കുംകോണ്‍ഗ്രസിന് പ്രതീക്ഷ; ജാര്‍ഖണ്ഡില്‍ ബിജെപിയോട് ഇടഞ്ഞ് സഖ്യകക്ഷികള്‍! ഒറ്റയ്ക്ക് മത്സരിക്കും

രാഷ്ട്രപതി ഭരണത്തിനെതിരെ ശിവസേന ഇന്ന് സുപ്രീംകോടതിയില്‍; സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശ്രം തുടരുന്നു

ഉപതിരഞ്ഞെടുപ്പില്‍ 15 ല്‍ 12 സീറ്റിലും കോണ്‍ഗ്രസിന് വിജയം ഉറപ്പെന്ന്; വിമതരുടെ 'വിധി'യും ഇന്നറിയാം

English summary
10,000 police personnel deployed in Sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X