കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോട്ടയ്ക്കല്‍ ജുമാമസ്ജിദില്‍ നമസ്‌ക്കരിക്കാനെത്തിയ സഹോദരങ്ങളെ വെട്ടിക്കൊലപ്പെടുത്തിയ 10 പ്രതികള്‍ക്ക് ജീവപര്യന്തം തടവും 71,000 രൂപ പിഴയും

  • By Desk
Google Oneindia Malayalam News

മലപ്പുറം: കോട്ടയ്ക്കല്‍ കുറ്റിപ്പുറം ആലിക്കല്‍ ജുമാമസ്ജിദില്‍ നമസ്‌ക്കരിക്കാനെത്തിയ സഹോദരങ്ങളെ മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പത്ത് പ്രതികള്‍ക്ക് ജീവപര്യന്തം തടവും 71,000 രൂപ പിഴയും.

മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് എ.വി നാരായണനാണ് ശിക്ഷ വിധിച്ചത്. കോട്ടക്കല്‍ കുറ്റിപ്പുറം പുളിക്കല്‍ മുഹമ്മദ് ഹാജിയുടെ മക്കളായ അബ്ദു(45), അബൂബക്കര്‍(50) എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ കുറ്റിപ്പുറം അമരിയില്‍ അബുസൂഫിയാന്‍, പള്ളിപ്പുറം യൂസുഫ് ഹാജി, പള്ളിപ്പുറം മുഹമ്മദ് നവാസ്, പള്ളിപ്പുറം ഇബ്രാഹിംകുട്ടി, പള്ളിപ്പുറം മുജീബ് റഹ്മാന്‍, തയ്യില്‍ സൈതലവി, പള്ളിപ്പുറം അബ്ദു ഹാജി, തയ്യില്‍ മൊയ്തീന്‍കുട്ടി, പള്ളിപ്പുറം അബ്ദുര്‍ റഷീദ്, അമരിയില്‍ ബീരാന്‍ എന്നിവരെയാണ് ജഡ്ജി എം എ നാരായണന്‍ ശിക്ഷിച്ചത്.

prathikal


കോട്ടയ്ക്കല്‍ കുറ്റിപ്പുറം ആലിക്കല്‍ ജുമാമസ്ജിദില്‍ മാരകായുധങ്ങളുപയോഗിച്ച് സഹോദരങ്ങളെ കൊലപ്പെടുത്തിയ കേസിലെ പത്തു പ്രതികളെ മഞ്ചേരി കോടതിയില്‍നിന്ന് ബസില്‍ ജയിലിലേക്ക് കൊണ്ടുപോകുന്നു.

കൊലപാതകത്തിന് 302ാം വകുപ്പനുസരിച്ച് ജീവപര്യന്തം തടവും 50,000 രൂപ പിഴയും, വധശ്രമത്തിന് 307 വകുപ്പു പ്രകാരം അഞ്ച് വര്‍ഷം തടവും 10,000 രൂപ പിഴയും, 326, 324, 341 വകുപ്പുകളനുസരിച്ച് തടഞ്ഞുവെക്കല്‍, ഗുരുതരമായി പരിക്കേല്‍പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് മൂന്നു വര്‍ഷം തടവും 5,000 രൂപ പിഴയും, ഒരു വര്‍ഷം തടവും 3,000 രൂപ പിഴയും, ഒരുമാസം തടവും വിധിച്ചു. 143, 147, 148 വകുപ്പുകള്‍പ്രകാരം മൂന്നു മാസം വീതം തടവനുഭവിക്കാനും 1,000 രൂപ വീതം പിഴയൊടുക്കാനും വിധിയില്‍ പറയുന്നു. തടവു ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴയൊടുക്കാത്തപക്ഷം ആറു മാസം അധിക തടവ് അനുഭവിക്കണം.

സംസ്ഥാന പാതയിലേക്കുള്ള ദൂരം കുറയും; ഒരു നാടിന്‍റെ സ്വപ്നം ചേടിയാലകടവ് പാലം യാഥാര്‍ത്യമാകുന്നു
പതിനൊന്ന് പ്രതികളുള്ള കേസില്‍ പത്തുപേര്‍ക്കെതിരെയുള്ള ശിക്ഷയാണ് വിധിച്ചത്. കേസിലെ ഏഴാം പ്രതി അമരിയില്‍ മുഹമ്മദ് ഹാജി വിചാരണകാലയളവില്‍ മരിച്ചിരുന്നു.

2008 ഓഗസ്ത് 29 വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. സഹോദരന്‍ അഹമ്മദ്കുട്ടി എന്ന കുഞ്ഞാവ ഹാജിക്കൊപ്പം ജുമുഅ നമസ്‌ക്കാരത്തിനായി പള്ളിയിലെത്തിയതായിരുന്നു അബ്ദുവും അബുബക്കറും. മാരകായുധവുമായി പള്ളിയിലെത്തിയ പ്രതികള്‍ ഇവരെ തടഞ്ഞു വെക്കുകയും അബ്ദുവിനെയും അബുബക്കറിനെയും കുത്തി കൊലപ്പെടുത്തുകയുമായിരുന്നു.

സംഭവത്തില്‍ 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട കൊലപാതകശ്മ കേസില്‍ പ്രതികളെ കോടതി കഴിഞ്ഞ ദിവസം ശിക്ഷിച്ചിരുന്നു. പള്ളിക്കമ്മറ്റി അംഗങ്ങളുടെ അനുവാദമില്ലാതെ മഹല്ല് ഖാസിയെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എം രാജേഷ് കോടതിയില്‍ ഹാജരായി. 22 സാക്ഷികളേയും 73 രേഖകളും 34 തൊണ്ടി മുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. എട്ട് സാക്ഷികളേയും 31 രേഖകളും പ്രതിവിഭാഗവും ഹാജരാക്കി.

English summary
10 culprits are given life imprisonment and fine of 71000 rupees for juma masjid murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X