അമരവിളയിൽ കഞ്ചാവ് വേട്ട!! പിടിച്ചെടുത്തത് പത്ത് കിലോ കഞ്ചാവ്!! കടത്തിയത് ബസിൽ!!
ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്. സ്വകാര്യ ബസിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്.
തിരുവനന്തപുരം: തിരുവനന്തപുരം അമരവിളയിൽ കഞ്ചാവ് വേട്ട. അമരവിള ചെക്ക് പോസ്റ്റ് വഴി കടത്താൻ ശ്രമിച്ച പത്ത് കിലോ കഞ്ചാവാണ് വാണിജ്യ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്.
ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്. സ്വകാര്യ ബസിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഇയാളെ വിശദമായി ചോദ്യം ചെയ്യും.

കെഎസ് ആർടിസി ബസ് വഴിയടക്കം കഞ്ചാവ് കടത്ത് നടക്കുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് കഞ്ചാവ് പിടിച്ചെടുത്തിരിക്കുന്നത്. കേരളത്തിൽ മദ്യശാലകൾ അടച്ചതോടെ മയക്കു മരുന്നിന്റെ ഉപയോഗം വർധിച്ചതായി എക്സൈസും നേരത്തെ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications