കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രാന്‍ഡഡ് വസ്ത്രങ്ങളില്‍ 'ഒര്‍ജിനല്‍ ഡ്യൂപ്ലിക്കേറ്റ് ', കമ്പനികള്‍ നടപടി തുടങ്ങി; പിടിച്ചെടുത്തത് 10 ലക്ഷം രൂപയുടെ ഉത്പന്നങ്ങള്‍

Google Oneindia Malayalam News

കോഴിക്കോട്: മുക്കിന് മുക്കിന് ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഔട്ട്‌ലൈറ്റ് ലേബലൊട്ടിച്ച് വസ്ത്രങ്ങള്‍ വില്‍ക്കുന്നവര്‍ ജാഗ്രതൈ. മുതലാളിമാര്‍ നിങ്ങളെ പൊക്കാന്‍ സജീവമായി രംഗത്തിറങ്ങിയിരിക്കുന്നു. അതും അവര്‍ ഒറ്റയ്ക്കല്ല. പോലീസുമായാണ് വരവ്. കഴിഞ്ഞ ഒരു മാസത്തിനകം കേരളത്തിലാകെ പിടിച്ചെടുത്തിരിക്കുന്നത് 10 ലക്ഷം രൂപയുടെ ഉത്പന്നങ്ങള്‍.

 ക്ലബ്ബ് സെക്രട്ടറിയെ എട്ടംഗ സംഘം കാര്‍ തടഞ്ഞുമര്‍ദ്ദിച്ചു; കാര്‍ തകര്‍ത്തു, ബേക്കലില്‍ ഹര്‍ത്താല്‍ ക്ലബ്ബ് സെക്രട്ടറിയെ എട്ടംഗ സംഘം കാര്‍ തടഞ്ഞുമര്‍ദ്ദിച്ചു; കാര്‍ തകര്‍ത്തു, ബേക്കലില്‍ ഹര്‍ത്താല്‍

ലൂയി ഫിലിപ്പ്, വാന്‍ ഹ്യൂസെന്‍, അലന്‍ സോളി, പീറ്റര്‍ ഇംഗ്ലണ്ട്, പാന്തലൂണ്‍സ് തുടങ്ങിയ വിവിധ ബ്രാന്‍ഡുകളുടെ വിതരണക്കാരായ ആദിത്യ ബിര്‍ള ഫാഷന്‍ & റിട്ടെയ്ല്‍ ലിമിറ്റഡാണ് വ്യാജന്‍മാര്‍ക്കെതിരെ പൊലീസില്‍ സഹായം തേടിയത്. കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം, തൃശൂര്‍, കൊച്ചി എന്നിവിടങ്ങളിലായിരുന്നു പരിശോധന. കോഴിക്കോട്, മലപ്പുറം മേഖലയിലാണ് വ്യാജന്‍മാര്‍ കൂടുതലെന്ന് കമ്പനിയുടെ ഐപിആര്‍ സര്‍വിസസ് ഹെഡ് എം.വി സുരേഷ് ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

police

വിദേശരാജ്യങ്ങളിലൊക്കെ ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്ക് മികച്ച സുരക്ഷയാണ് ലഭിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ വ്യാജന്‍മാര്‍ ധാരാളമായി ഇറങ്ങുന്നു. ട്രേഡ്മാര്‍ക്ക് ആക്റ്റ് പ്രകാരവും കോപ്പിറൈറ്റ് ആക്റ്റ് പ്രകാരവും ഇത് കുറ്റകരമാണ്. വിവിധ മാധ്യമങ്ങളിലൂടെ വന്‍തുക ചെലവഴിച്ചാണ് കമ്പനികള്‍ അവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത്. എന്നാല്‍, വ്യാജന്‍മാര്‍ ഇറങ്ങുമ്പോള്‍ അത് കമ്പനിക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ക്ഷീണം വരുത്തുന്നു. ഗുണമേന്‍മയില്ലായ്മക്കൊപ്പം ചര്‍മത്തിന് ദോഷകരമായ വസ്തുക്കളും ഇത്തരത്തില്‍ ഉപഭോക്താക്കളിലേക്ക് എത്തുന്നുണ്ട്. ബില്ലുകളില്‍ ജിഎസ്ടി നമ്പര്‍ ഉണ്ടോ എന്ന് പരിശോധിച്ച് ഒറിജിനല്‍ തിരിച്ചറിയാവുന്നതാണെന്ന് സുരേഷ് ബാബു പറഞ്ഞു. ബ്രാന്‍ഡുകളുടെ ബട്ടണില്‍ ബ്രാന്‍ഡ് നെയിം ഉണ്ടായിരിക്കും. സ്‌റ്റൈല്‍ കോഡും മാനുഫാക്ചറിങ് ഡിറ്റെയ്ല്‍സും പരിശോധിച്ചും ഒറിജിനല്‍ ഉത്പന്നങ്ങള്‍ തിരിച്ചറിയാം. ഡാമേജ് ഉത്പന്നങ്ങള്‍ ആണെങ്കില്‍ അവയുടെ പോക്കറ്റിലും കോളറിലും ലൊഗോയില്‍ x അടയാളം ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

English summary
10 lakh rupee costly duplicate branded dresses caught in kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X