കേന്ദ്ര സർക്കാർ വകുപ്പുകളില്‍ നിയമനം നടക്കാതെ 10 ലക്ഷം ഒഴിവുകള്‍: ക്രൂരതയെന്ന് ശിവദാസന്‍ എംപി
റോസ്‌ഗാർ മേളയിൽ തൊഴിൽ നൽകുമെന്ന് പ്രഖ്യാപിച്ചതിനു ശേഷം എത്ര പേർക്ക് തൊഴിൽ കൊടുത്തു എന്ന് കണക്ക് ചോദിച്ചാൽ കേന്ദ്രം കൈ മലർത്തുന്നത് പരിഹാസ്യമാണെന്ന് വി ശിവദാസന്‍ എംപി. മൂന്ന് വർഷം നിയമനം നടത്താതെയിരുന്നാൽ തസ്തികകൾ തന്നെ റദ്ദാക്കപ്പെടുമെന്നത് യുവാക്കളോട് മോദി സർക്കാർ ചെയ്യുന്ന കൊടുംക്രൂരതയാണ്. സർക്കാർ മേഖലയിൽ ലക്ഷക്കണക്കിന് തൊഴിൽ സൃഷ്‌ടിക്കുമെന്ന നരേന്ദ്രമോദിയുടെ വമ്പൻ പ്രഖ്യാപനത്തിന്റെ പൊള്ളത്തരമാണ് മറുപടിയിൽനിന്ന് വെളിപ്പെടുന്നതെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
വി ശിവദാസന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
കേന്ദ്രസർക്കാർ വകുപ്പുകളിൽ നിയമനം നടക്കാതെ പത്തുലക്ഷത്തോളം ഒഴിവുകള്‍. ഇവയിൽ മൂന്ന് വർഷം ഒഴിഞ്ഞുകിടക്കുന്ന തസ്‌തികകൾ റദ്ദ് ചെയ്യപ്പെടുമെന്ന് കേന്ദ്രം.
കേന്ദ്രസർക്കാർ സർവീസിൽ 9,64,354 പോസ്റ്റുകൾ ഒഴിഞ്ഞു കിടക്കുന്നു എന്ന് എൻ്റെ ചോദ്യത്തിന് കേന്ദ്രസർക്കാരിന്റെ മറുപടി ലഭിച്ചു. ഗ്രൂപ്പ് എ (30,606), ഗ്രൂപ്പ് ബി (111,814), ഗ്രൂപ്പ് സി (821,934) എന്നിങ്ങനെയാണ് കേന്ദ്രസർവീസിലുള്ള ഒഴിവുകളുടെ എണ്ണം. 2022 ജൂൺ 14ന് അഗ്നിപഥ് പ്രഖ്യാപനം വന്ന ദിവസം, 10 ലക്ഷം പേർക്ക് 18 മാസം കൊണ്ട് സർക്കാർ തൊഴിൽ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി തന്നെ പ്രഖ്യാപിച്ചിരുന്നു.

പ്രഖ്യാപനം നടന്ന് 13 മാസം പിന്നിട്ടെങ്കിലും, 2022 ജൂൺ 14ന്റെ പ്രഖ്യാപനത്തിനുശേഷം എത്ര തസ്തികകൾ പുതിയതായി സൃഷ്ടിച്ചു, എത്ര പേർക്ക് കേന്ദ്രസർക്കാർ സർവീസിൽ നിയമനം നൽകി എന്നീ ചോദ്യങ്ങൾക്ക് മറുപടി പറയാൻ സർക്കാരിന് കഴിയുന്നില്ല. അതൊക്കെ പ്രത്യേകവകുപ്പുകളുടെ ചുമതലയാണെന്നു പറഞ്ഞ് തടിതപ്പുകയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ചെയ്തിരിക്കുന്നത്.
എത്ര തസ്തികകൾ റദ്ദാക്കപ്പെട്ടു എന്ന ചോദ്യത്തിന് സർക്കാർ മറുപടി പറഞ്ഞിട്ടില്ല. 'രണ്ടോ മൂന്നോ വർഷം ഒഴിഞ്ഞുകിടക്കുന്ന പോസ്റ്റുകൾ റദ്ദ് ചെയ്യപ്പെട്ടതായി കണക്കാക്കു'മെന്നു മാത്രമാണ് മറുപടി. ലക്ഷത്തിലധികം പോസ്റ്റുകൾ ഇപ്പോൾ തന്നെ റദ്ദാക്കിയതായാണ് മനസ്സിലാക്കാനാവുന്നത്. അതിന്റെ കണക്കുകളും പ്രധാനമന്ത്രിയുടെ ഓഫീസിൽ ലഭ്യമല്ല എന്നാണ് മറുപടിയിൽ നിന്ന് വ്യക്തമാകുന്നത്. നിലവിലുള്ള ഒഴിവുകളിൽ നിയമനം നടക്കാതെ വന്നാൽ, രണ്ടോ മൂന്നോ വർഷത്തിനകം പത്തുലക്ഷം തസ്തികകൾ തന്നെ റദ്ദ് ചെയ്യപ്പെടുന്ന അവസ്ഥയാണുണ്ടാവുക.
റോസ്‌ഗാർ മേളയിൽ തൊഴിൽ നൽകുമെന്ന് പ്രഖ്യാപിച്ചതിനു ശേഷം എത്ര പേർക്ക് തൊഴിൽ കൊടുത്തു എന്ന് കണക്ക് ചോദിച്ചാൽ കൈ മലർത്തുന്നത് പരിഹാസ്യമാണ്. 'റോസ്‌ഗാർ മേള'കളിൽ പൊതുമേഖലാ ബാങ്കുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെയെല്ലാം നിയമന ഉത്തരവുകൾ അതാത് സ്ഥാപനങ്ങൾ മുൻപ് നേരിട്ട് അയച്ചിരുന്നത്, മേളകളിൽ കൂടി നൽകുക എന്നത് മാത്രമാണ് മോദി സർക്കാർ ചെയ്യുന്നത്.
പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയ 2022 ജൂൺ 14ന് ശേഷം എത്ര തസ്തികകൾ പുതുതായി സൃഷ്ടിച്ചു, എത്ര തസ്തികകൾ നിർത്തലാക്കി, എത്ര നിയമനങ്ങൾ നടത്തി എന്ന് നിരന്തരം നിരീക്ഷിക്കുകയും ജനങ്ങളെ അറിയിക്കുകയും ചെയ്യുക എന്നത് പ്രധാനമന്ത്രിയുടെ കടമയാണ്. എന്നാൽ അദ്ദേഹം നയിക്കുന്ന മന്ത്രാലയം കണക്കുകൾ പോലും ഇല്ലാതെ ഇരുട്ടിൽ തപ്പുകയാണ്.
മൂന്ന് വർഷം നിയമനം നടത്താതെയിരുന്നാൽ തസ്തികകൾ തന്നെ റദ്ദാക്കപ്പെടുമെന്നത് യുവാക്കളോട് മോദി സർക്കാർ ചെയ്യുന്ന കൊടുംക്രൂരതയാണ്. സർക്കാർ മേഖലയിൽ ലക്ഷക്കണക്കിന് തൊഴിൽ സൃഷ്‌ടിക്കുമെന്ന നരേന്ദ്രമോദിയുടെ വമ്പൻ പ്രഖ്യാപനത്തിന്റെ പൊള്ളത്തരമാണ് മറുപടിയിൽനിന്ന് വെളിപ്പെടുന്നത്. തൊഴിൽ സൃഷ്ടിക്കേണ്ട കേന്ദ്രസർക്കാർ, തൊഴിൽ നശിപ്പിക്കുന്ന നയം സ്വീകരിക്കുന്നത് പ്രതിഷേധാർഹണ്.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications