കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടന്നത് വന്‍ അട്ടിമറി; പട്ടികയില്‍ നിന്നും നീക്കം ചെയ്തത് 10 ലക്ഷം യുഡിഎഫ് വോട്ടുകള്‍,പരാതി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടികയില്‍ വ്യാപക ക്രമക്കേട് നടന്നെന്ന ആരോപണം വിവിധ കോണുകളില്‍ നിന്ന് നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. വോട്ടര്‍ പട്ടികയില്‍ ഏറ്റവും കൂടുതല്‍ ക്രമക്കേട് നടന്നത് ആറ്റിങ്ങലിലും എറണാകുളത്തുമാണെന്നായിരുന്നു യുഡിഎഫ് നേതൃത്വം ആരോപിച്ചത്.

<strong> അയോധ്യ കേസ് ഇന്ന് സുപ്രിം കോടതിയിൽ; മൂന്നംഗ മധ്യസ്ഥ സമിതി റിപ്പോർട്ട് സമർപ്പിച്ചു</strong> അയോധ്യ കേസ് ഇന്ന് സുപ്രിം കോടതിയിൽ; മൂന്നംഗ മധ്യസ്ഥ സമിതി റിപ്പോർട്ട് സമർപ്പിച്ചു

വോട്ടെടുപ്പ് കഴിഞ്ഞതിന് ശേഷം ബൂത്ത് കമ്മറ്റികളില്‍ നിന്നും മണ്ഡലം കമ്മറ്റികളില്‍ നിന്നും ലഭിച്ച കണക്കുകള്‍ പരിശോധിച്ചതിന് ശേഷം ഈ ആരോപണം വീണ്ടും ശക്തമാക്കുയാണ് യുഡിഎഫ്. സംസ്ഥാനത്ത് 10 ലക്ഷത്തോളം യുഡിഎഫ് വോട്ടുകള്‍ പട്ടികയില്‍ നിന്ന് വെട്ടിനീക്കിയെന്നാണ് കണക്കുകള്‍ നിരത്തി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം ആരോപിച്ചത്. വിശദമായ വിവരങ്ങള്‍ ഇങ്ങനെ..

പത്തുലക്ഷം വോട്ടുകള്‍

പത്തുലക്ഷം വോട്ടുകള്‍

വോട്ടര്‍ പട്ടികയില്‍ നിന്നും യുഡിഎഫിന്‍റെ പത്തുലക്ഷം വോട്ടുകള്‍ നീക്കം ചെയ്തുവെന്നാണ് ഉമ്മന്‍ചാണ്ടി ആരോപിക്കുന്നത്. സിപിഎം നേതൃത്വത്തില്‍ യുഡിഎഫ് വോട്ടുകള്‍ തിരഞ്ഞുപിടിച്ച് നീക്കം നടത്തുകയായിരുന്നു. വന്‍ അട്ടിമറിയാണ് ഇക്കാര്യത്തില്‍ നടന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.

തിരിമറി നടത്തിയത് സിപിഎം

തിരിമറി നടത്തിയത് സിപിഎം

ഇടതുസംഘടനയിലുള്ള ഡെപ്യൂട്ടി തഹസില്‍ദാര്‍മാരെ നിയമിച്ചാണ് സിപിഎം വോട്ടര്‍ പട്ടികയില്‍ തിരിമറി നടത്തിയത്. സംസ്ഥാനത്തെ 77 ഡെപ്യൂട്ടി തഹസില്‍ദാര്‍മാരില്‍ 74 പേരും ഇത്തരത്തിലുള്ളവരാണെന്ന് ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

1.32 ലക്ഷമായി ചുരുങ്ങി

1.32 ലക്ഷമായി ചുരുങ്ങി

2011 ല്‍ 12.88 ലക്ഷവും 2014 ല്‍ 11.04 ലക്ഷവും വോട്ടര്‍മാരുടെ വര്‍ധനവ് ഉണ്ടായപ്പോള്‍ 2019 ല്‍ അത് കേവലം 1.32 ലക്ഷമായി ചുരുങ്ങി. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ 2.60 കോടി വോട്ടര്‍മാരാണ് പട്ടികയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ 2019 ല്‍ അത് 2.61 കോടി മാത്രമാണ്.

കന്നിവോട്ടര്‍മാര്‍

കന്നിവോട്ടര്‍മാര്‍

ഈ വര്‍ഷങ്ങള്‍ക്കിടയില്‍ സംസ്ഥാനത്തെ കന്നിവോട്ടര്‍മാര്‍ മാത്രം 10.5 ലക്ഷം കൂടിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തന്നെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ വോട്ടര്‍ പട്ടികയിലുണ്ടായ വര്‍ധനവ് 1.32 ലക്ഷം മാത്രമാണ്. പട്ടികയില്‍ നിന്നും പത്തുലക്ഷത്തോളം ആളുകളെ വെട്ടിനീക്കിയതിനാലാണിങ്ങനെ സംഭവിച്ചതെന്നും ഉമ്മന്‍ചാണ്ടി ആരോപിക്കുന്നു.

കമ്മീഷനെ അറിയിക്കും

കമ്മീഷനെ അറിയിക്കും

കണക്കുകളും തെളിവുകളും സഹിതം യുഡിഎഫ് നേതൃത്വം ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. വോട്ടര്‍പട്ടികയില്‍ നിന്നും നിയമവിരുദ്ധമായി ആളുകളെ പേരുകള്‍ നീക്കം ചെയ്യുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഭിനന്ദിക്കുന്നു

അഭിനന്ദിക്കുന്നു

സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കറാം മീണ നടത്തുന്ന മികച്ച പ്രവര്‍ത്തനമാണെന്നും ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. മുമ്പെങ്ങുമില്ലാത്തവിധം എല്ലാവര്‍ക്കും തൃപ്തികരമായ ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന നടപടികളാണ് അദ്ദേഹം എടുക്കുന്നത്. മുന്‍കാല ഉദ്യോഗസ്ഥരില്‍ നിന്നും വ്യത്യസ്തമായ സമീപനം സ്വീകരിച്ച അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമം

സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമം

മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറെ സിപിഎം സംസ്ഥാന സെക്രട്ടറി ഭയപ്പെടുത്തി സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഭീഷണികള്‍ക്ക് മീണ വഴങ്ങില്ലെന്ന് മനസ്സിലായപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് മാറ്റിയതെന്നും അദ്ദേഹം ആരോപിച്ചു.

തപാല്‍ വോട്ടുകളുടെ കാര്യത്തിലും

തപാല്‍ വോട്ടുകളുടെ കാര്യത്തിലും

പോലീസിന്‍റെ തപാല്‍ വോട്ടുകളുടെ കാര്യത്തിലും നടന്നത് വ്യാപക ക്രമക്കേടാണ്. തപാല്‍ വോട്ട് പ്രശ്നത്തില്‍ ക്രമക്കേട് നടത്തിയ പോലീസ് അസോസിയേഷന്‍ നേതാക്കളെ സംരക്ഷിക്കാനുള്ള നീക്കമാണ് നടന്നുവരുന്നത്. എതാനും പേര്‍ക്കെതിരെ മാത്രം അന്വേഷണം നടത്തി പ്രശ്നം ഒതുക്കി തീര്‍ക്കാനുള്ള ശ്രമത്തെ അംഗീകരിക്കില്ല.

പാലാരിവട്ടം

പാലാരിവട്ടം

നിലവിലെ തപാല്‍ വോട്ടെടുപ്പ് റദ്ദാക്കി പുതിയ വോട്ടെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികള്‍ സ്വീകരിക്കണം. പാലാരിവട്ടം മേല്‍പാലം നിര്‍മ്മാണം യുഡിഎഫിന്‍റെ കാലത്ത് തന്നെ തുടങ്ങിയതാണ്. എന്നല്‍ പാലം നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്ന ആക്ഷേപം ശരിയല്ലെന്നും എത് അന്വേഷണത്തിനും തയ്യാറാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

English summary
10 lakh voters removed from voters list:udf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X