കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു കീറി, വലതു കൈ ഒരു ഭാഗം നായ കടിച്ചെടുത്തു

  • By Meera Balan
Google Oneindia Malayalam News

കൊല്ലം: വീട്ടിനുള്ളില്‍ കളിച്ചു കൊണ്ടിരുന്ന 10മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ച് കൊന്നു. മുണ്ടയ്ക്കല്‍ പാപനാശം സ്വദേശികളായ ദമ്പതിമാരുടെ കുട്ടിയാണ് നായയുടെ ആക്രമണത്തിന് ഇരയായത്. വീട്ടിനുള്ളില്‍ വച്ചാണ് തെരുവ് നായ കുട്ടിയെ ആക്രമിച്ചത്.

മുണ്ടയ്ക്കല്‍ പാപനാശം സ്വദേശികളായ ഷിബു-ബീന ദമ്പതിമാരുടെ മകന്‍ എബിന്‍ ആണ് തെരുവ് നായയുടെ ആക്രമണത്തിന് ഇരയായത്. വ്യാഴാഴ്ച രാവിലെയാണ് കുഞ്ഞിനെ പട്ടി കടിച്ച് കീറിയത്.

Kollam

കുട്ടിയുടെ കരച്ചില്‍ കേട്ട് അമ്മ ഓടിയെത്തുമ്പോഴേയ്ക്കും കുഞ്ഞിന്റെ വലതുകൈയ്യുകെ ഒരുഭാഗം നായ കടിച്ചെടുത്തിരുന്നു. മുതുകിലും തോളിലും മാരകമായി കടിച്ച് പരിക്കേല്‍പ്പിച്ചു. കുഞ്ഞിന്‍രെ അമ്മ ബക്കറ്റെടുത്ത് നായയെ ഓടിയ്ക്കാന്‍ ശ്രമിച്ചെങ്കിലും നായ വീണ്ടും കുഞ്ഞിനെ ആക്രമിയ്ക്കുകയായിരുന്നു.

നാട്ടുകാരെത്തി നായയെ തല്ലിക്കൊന്നു. കുട്ടിയെ ജില്ല ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ കൈയ്ക്ക് തുന്നലിടാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുത്തിവെപ്പും മരുന്നും നല്‍കി.

English summary
10 month old boy attacked by stray dog in Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X