കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ന് പത്ത് ഹോട്ട്‌സ്‌പോട്ടുകള്‍; എട്ടും പാലക്കാട്, പിന്നെ കൊല്ലത്തും കോഴിക്കോടും

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ഹോട്ട്‌സ്‌പോട്ടുകള്‍ വര്‍ധിക്കുന്നു. ഇന്ന് പത്ത് പ്രദേശങ്ങള്‍ ഹോട്ട്‌സ്‌പോട്ടായി കണ്ടെത്തി. ഇതില്‍ എട്ടും പാലക്കാട് ജില്ലയിലാണ് എന്നതാണ് എടുത്തുപറയേണ്ടത്. പാലക്കാട് ജില്ലയിലെ കാര്യങ്ങള്‍ സങ്കീര്‍ണമാണെന്ന് വ്യക്തമാകുകയാണ്. കൊല്ലത്തും കോഴിക്കോടും ഹോട്ട്‌സ്‌പോട്ടുകള്‍ രേഖപ്പെടുത്തി. പുതുപരിയാരം, കണ്ണാടി, വണ്ടാഴി, വടക്കാഞ്ചേരി, പൂക്കോട്ടുക്കാവ്, തെങ്കര, പിരായിരി, കൊല്ലങ്കോട് എന്നിവയാണ് പാലക്കാട് ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകള്‍. കൊല്ലം ജില്ലയിലെ നീണ്ടകര, കോഴിക്കോട് ജില്ലയിലെ ഒളവണ്ണയും ഹോട്ട്‌സ്‌പോട്ടായി കണ്ടെത്തി. ഇതോടെ നിലവില്‍ ആകെ 138 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

C

അതേസമയം, ഇന്ന് സംസ്ഥാനത്ത് 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ചികിത്സയിലുള്ളത് 1029 പേരാണ്. 50 പേര്‍ രോഗമുക്തി നേടി. ഇതുവരെ രോഗമുക്തി നേടിയവര്‍ 762. കൊല്ലം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കോട്ടയം ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

സൗദിയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഖത്തര്‍; നിങ്ങള്‍ ഒരടിവച്ചാല്‍ 10 അടി വയ്ക്കും, ഇത്തവണ പ്രതീക്ഷസൗദിയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഖത്തര്‍; നിങ്ങള്‍ ഒരടിവച്ചാല്‍ 10 അടി വയ്ക്കും, ഇത്തവണ പ്രതീക്ഷ

രോഗം സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ചികിത്സയിലായിരുന്ന പരപ്പനങ്ങാടി സ്വദേശി ഹംസകോയ (61) ഇന്ന് രാവിലെ മരണമടഞ്ഞു. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 50 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,83,097 പേര്‍ നിരീക്ഷണത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3903 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

ഇന്ത്യയുടെ ഷോക് ട്രീറ്റ്‌മെന്റ്!! ആ രണ്ടു സംഭവങ്ങളാണ് ചൈനയെ പ്രകോപിപ്പിച്ചത്... അവസരം കാത്തിരുന്നുഇന്ത്യയുടെ ഷോക് ട്രീറ്റ്‌മെന്റ്!! ആ രണ്ടു സംഭവങ്ങളാണ് ചൈനയെ പ്രകോപിപ്പിച്ചത്... അവസരം കാത്തിരുന്നു

English summary
10 more Corona Hotspots found in Kerala today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X