ഇന്ന് 10 ഹോട്ട് സ്‌പോട്ടുകള്‍ കൂടി; രണ്ട് ജില്ലകളില്‍ 1000ത്തിലധികം പേര്‍ക്ക് രോഗം
തിരുവനന്തപുരം: കൊറോണ ഭീതി അകലാതെ കേരളം. ഇന്ന് 8500ലധികം പേര്‍ക്ക് രോഗം. എറണാകുളത്തും തൃശൂരം 1000ത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചു. ഇന്ന് 10 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ മുണ്ടക്കയം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5), ഞീയൂര്‍ (12), ചിറക്കടവ് (2), ഇടുക്കി ജില്ലയിലെ കുമാരമംഗലം (സബ് വാര്‍ഡ് 1, 2), ചിന്നക്കനാല്‍ (സബ് വാര്‍ഡ് 11, 12), മലപ്പുറം ജില്ലയിലെ എടപ്പാള്‍ (2, 4, 5, 6, 7, 9, 11, 13, 14, 16, 19), വട്ടംകുളം (1, 7, 8, 9, 16 17, 18), തൃശൂര്‍ ജില്ലയിലെ കൊടശേരി (5), വയനാട് ജില്ലയിലെ പൊഴുതന (സബ് വാര്‍ഡ് 7), പത്തനംതിട്ട ജില്ലയിലെ നരനാമ്മൂഴി (സബ് വാര്‍ഡ് 1) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 24 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 638 ഹോട്ട് സ്പോട്ടുകളാണുള്ളത്.

സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 1197, തൃശൂര്‍ 1114, കോഴിക്കോട് 951, കൊല്ലം 937, മലപ്പുറം 784, ആലപ്പുഴ 765, തിരുവനന്തപുരം 651, കോട്ടയം 571, പാലക്കാട് 453, കണ്ണൂര്‍ 370, ഇടുക്കി 204, പത്തനംതിട്ട 186, കാസര്‍ഗോഡ് 182, വയനാട് 151 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1587 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 97 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7473 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8206 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 84,995 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,72,951 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,02,063 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 2972 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,270 സാമ്പിളുകളാണ് പരിശോധിച്ചത്.












Click it and Unblock the Notifications