Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ പുതിയ 10 ഹോട്ട്‌സ്‌പോട്ടുകള്‍; കൊറോണ രോഗം കുറഞ്ഞു, മൂന്ന് ജില്ലകളില്‍ 700ലധികം

തിരുനവനന്തപുരം: കേരളത്തില്‍ കൊറോണ രോഗം കുറഞ്ഞുവരുന്നു. ഇന്ന് 5500ല്‍ താഴെ ആളുകള്‍ക്കാണ് രോഗം. നേരത്തെ ഇത് 10000 വരെ എത്തിയിരുന്നു. ഇന്ന് മൂന്ന് ജില്ലകളില്‍ 700ന് മുകളിലാണ് രോഗ ബാധ. ഇന്ന് 10 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 4, 5, 6, 7, 10, 11, 12, 13, 15, 18, 19), പുലമന്തോള്‍ (1, 8, 13, 19), കൊടൂര്‍ (3, 15, 16, 19), പൂക്കോട്ടൂര്‍ (2, 4, 7, 8, 10, 15, 17, 18), മൊറയൂര്‍ (5, 10, 12, 13, 14, 16, 17), ആനക്കയം (1, 4, 5, 6, 7, 8, 11, 14, 16, 17, 18, 20, 21, 22, 23), പൊന്‍മല (1, 4, 7, 12, 14, 15, 16), കോട്ടക്കല്‍ മുന്‍സിപ്പാലിറ്റി (2, 3, 5, 6, 7, 8, 9, 11, 13, 14, 15, 20, 21, 22, 23, 25, 26, 29, 30, 31, 32), ഇടുക്കി ജില്ലയിലെ വെളിയമറ്റം (4 (സബ് വാര്‍ഡ്), 2, 3), പാലക്കാട് ജില്ലയിലെ ലക്കിടിപേരൂര്‍ (7) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 4 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 688 ഹോട്ട് സ്പോട്ടുകളാണുള്ളത്.

k

സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 730, എറണാകുളം 716, മലപ്പുറം 706, ആലപ്പുഴ 647, കോഴിക്കോട് 597, തിരുവനന്തപുരം 413, കോട്ടയം 395, പാലക്കാട് 337, കൊല്ലം 329, കണ്ണൂര്‍ 258, പത്തനംതിട്ട 112, വയനാട് 103, കാസര്‍ഗോഡ് 65, ഇടുക്കി 49 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1376 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 88 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4702 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 607 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 717, എറണാകുളം 521, മലപ്പുറം 664, ആലപ്പുഴ 594, കോഴിക്കോട് 570, തിരുവനന്തപുരം 288, കോട്ടയം 391, പാലക്കാട് 164, കൊല്ലം 326, കണ്ണൂര്‍ 198, പത്തനംതിട്ട 79, വയനാട് 100, കാസര്‍ഗോഡ് 62, ഇടുക്കി 28 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, കണ്ണൂര്‍ 12 വീതം, കോഴിക്കോട് 11, എറണാകുളം 10, പത്തനംതിട്ട 5, തൃശൂര്‍ 3, കൊല്ലം, മലപ്പുറം, കാസര്‍ഗോഡ് 2 വീതം, പാലക്കാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7015 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 92,161 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,09,032 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,83,150 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,193 സാമ്പിളുകളാണ് പരിശോധിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+