Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് പത്ത് പ്രദേശങ്ങള്‍ കൂടി ഹോട്ട്‌സ്‌പോര്‍ട്ടില്‍; ആകെ 116 എണ്ണം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ മേഖലകളെ ഹോട്ട്‌സ്‌പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി. ഇന്ന് 10 പ്രദേശങ്ങളെ കൂടിയാണ് ഹോട്ട്‌സ്‌പോര്‍ട്ടാക്കി പ്രഖ്യാപിച്ചിരിക്കുന്നത്.

കാസര്‍ഗോഡ് ജില്ലയിലെ ബദിയടുക്ക, പിലിക്കോട്, പാലക്കാട് ജില്ലയിലെ പല്ലശ്ശന, പുതുനഗരം, കണ്ണൂര്‍ ജില്ലയിലെ തലശേരി മുനിസിപ്പാലിറ്റി, കൊല്ലം ജില്ലയിലെ പന്മന, പുനലൂര്‍ മുനിസിപ്പാലിറ്റി, കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നീ പ്രദേശങ്ങളാണ് പുതുതായി ഹോട്ട്‌സ്‌പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്തെ ഹോട്ട്‌സ്‌പോര്‍ട്ടുകളുടെ എണ്ണം 116 ആയി. അതേ സമയം കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നീ ഹോട്ട്‌സ്‌പോര്‍ട്ടുകളില്‍ കണ്ടെന്‍മെന്റ് സോണുകളില്ല.

lockdown

സംസ്ഥാനത്ത് ഇന്നലെ അഞ്ച് പ്രദേശങ്ങളെയായിരുന്നു ഹോട്ട്‌സ്‌പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്. തിരുവനന്തപുരം ജില്ലയിലെ മാണിക്കല്‍, പാലക്കാട് ജില്ലയിലെ പാലക്കാട് മുനിസിപ്പാലിറ്റി, തച്ചമ്പാറ, പട്ടാമ്പി, കോട്ടയം ജില്ലയിലെ മാടമ്പള്ളി എന്നിവയാണ് പുതിയ ഹോട്ട്‌സ്‌പോര്‍ട്ടുകള്‍. ഇന്നലെ വരെ സംസ്ഥാനത്ത് 106 ഹോട്ട്‌സ്പാര്‍ട്ടുകളായിരുന്നു ഉണ്ടായിരുന്നത്.

കേരളത്തില്‍ ഇന്ന് 61 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അതില്‍ പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒപ്പം
കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാകുളം ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പാലക്കാട്, കൊല്ലം ജില്ലയില്‍ നിന്നുള്ള രണ്ട് പേര്‍ക്കാണ് രോഗം ബാധിച്ചത്. 20 പേര്‍ വിദേശത്ത് നിന്നും 37 പേര്‍ മറ്റ്‌സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.

15 പേരാണ് രോഗമുക്തരായത്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 5 പേരുടെയും (ഒരു കാസര്‍ഗോഡ് സ്വദേശി), കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേരുടെയും പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 2 പേരുടെ വീതവും തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.ഹോട്ട്‌സ്‌പോര്‍ട്ടായി പ്രഖ്യാപിച്ച മേഖലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+