കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിട്ടുപോയത് ഒരു 'ദ'; യൂണിവേഴ്സിറ്റി കോളേജില്‍ തള്ളിയത് 10 പത്രികകള്‍; കെ എസ് യു കോടതിയിലേക്ക്

Google Oneindia Malayalam News

തിരുവനന്തപുരം: വിദ്യാര്‍ത്ഥിക്ക് കുത്തേറ്റതും തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ പുറത്തുവന്ന പി എസ് സി പരീക്ഷാ തട്ടിപ്പും തിരുവനന്തപുരം യൂണിവേഴ്സിറ്റ് കോളേജിനെ കഴിഞ്ഞ കുറച്ചു മാസങ്ങളായി വാര്‍ത്തകളില്‍ നിറിച്ചിരിക്കുകയാണ്. പി എസ് സി പരീക്ഷ തട്ടിപ്പ് കേസിലും കത്തിക്കുത്തിലും എസ് എഫ് ഐ നേതാക്കളായ പ്രതികള്‍ക്കെതിരെ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ഇതിനിടയിലാണ് കോളേജ് യൂണിയനിലേക്കുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങിയത്. പതിറ്റാണ്ടുകള്‍ക്ക് ശേഷം കോളേജ് യൂണിയനിലേക്ക് കെ എസ് യുവും എഐഎസ്എഫ് മത്സരിക്കാന്‍ ഒരുങ്ങി എന്നതായിരുന്നു ഇത്തവണത്തെ മത്സരത്തിന്‍റെ പ്രത്യേകത. എന്നാല്‍ ഇരു സംഘടനകളും സമര്‍പ്പിച്ച എല്ലാ നാമനിര്‍ദ്ദേശ പത്രികകളും തള്ളിയിരിക്കുകയാണ് ഇപ്പോള്‍. വലിയ പ്രതിഷേധത്തിനാണ് ഇത് ഇപ്പോള്‍ വഴിവെച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

കെ എസ് യുവിന്‍റെ ഏഴ് പത്രിക

കെ എസ് യുവിന്‍റെ ഏഴ് പത്രിക

കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിലേക്ക് നല്‍കിയ കെ എസ് യുവിന്‍റെ ഏഴ് പത്രികകളും എഐഎസ്എഫിന്‍റെ മൂന്ന് പത്രികകളുമാണ് തള്ളിയത്. കോളേജില്‍ തിരഞ്ഞെടുപ്പ് ഒഴിവാക്കി ഏകപക്ഷീയമായി എസ്എഫ്ഐയെ പാനലിനെ വിജിയിപ്പിക്കാനുള്ള ഒത്തുകളിയാണ് നടന്നതെന്ന് കെ എസ് യു ആരോപിച്ചു. ഇതിനെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പരാതി നല്‍കുമെന്നും കെ എസ് യു നേതാക്കള്‍ പറഞ്ഞു.

"ദ" ചേര്‍ത്തില്ല

പത്രിക പൂരിപ്പിക്കുന്നതിലെ അപാകതകളാണ് തള്ളാന്‍ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. മത്സരിക്കുന്ന പദവിക്ക് മുന്നില്‍ "ദ" എന്ന ഇഗ്ലീഷ് പദം രേഖപ്പെടുത്തിയില്ലെന്നതാണ് നടപടിക്ക് കാരണം. ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍, തുടങ്ങിയ സ്ഥാനപ്പേരുകള്‍ക്ക് മുന്‍ ദ എന്ന് ചേര്‍ക്കണമെന്ന ചട്ടം പാലിക്കാത്തത് കൊണ്ടാണ് പത്രികകള്‍ തള്ളിയതെന്നാണ് റിട്ടേണിങ് ഓഫീസര്‍ കെ എസ് യുവിനെ അറിയിച്ചത്.

വിജ്ഞാപനത്തില്‍

വിജ്ഞാപനത്തില്‍

സര്‍വ്വകലാശാലയില്‍ നിന്ന് പ്രിന്‍സിപ്പലിന് നല്‍കിയ വിജ്ഞാപനത്തില്‍ സ്ഥാനപ്പേരുകള്‍ക്ക് മുന്‍പായി ദ ചേര്‍ക്കണമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ റിട്ടേണിങ് ഓഫീസര്‍ നല്‍കിയ നിര്‍ദ്ദേശത്തില്‍ അത് ഉണ്ടായിരുന്നില്ലെന്നാണ് കെ എസ് യു ആരോപിക്കുന്നത്. ചെയര്‍മാന്‍ സ്ഥാനത്തേക്ക് കെ എസ് യു നല്‍കിയ പത്രികയില്‍ മറ്റ് തെറ്റുകള്‍ കണ്ടതിനെ തുടര്‍ന്ന് തള്ളുകയായിരുന്നു.

എഐഎസ്എഫ് പത്രികയും

എഐഎസ്എഫ് പത്രികയും

യുയുസി, വൈഎസ് ചെയര്‍പേഴ്സണ്‍ എന്നിവയുള്‍പ്പടെ 3 പത്രികകളാണ് എഐഎസ്എഫ് നല്‍കിയിരുന്നത്. ഒന്നാം വര്‍ഷ പിജി റെപ്രസന്‍റേറ്റീവ് സ്ഥാനത്തേക്ക് നാദിറ മെഹറിന്‍ നല്‍കിയ പത്രിക തള്ളിയതിനെതിരെ എഐഎസ്എഫ് പരാതി നല്‍കിയിട്ടുണ്ട്. തിരിച്ചറിയില്‍ കാര്‍ഡില്‍ സീലില്ല എന്ന കാരണം പറഞ്ഞായിരുന്നു നാദിറയുടെ പത്രിക തള്ളിയത്.

എസ് എഫ് ഐ പത്രികകള്‍ സ്വീകരിച്ചു

എസ് എഫ് ഐ പത്രികകള്‍ സ്വീകരിച്ചു

അതേസമയം എസ് എഫ് ഐയുടെ പത്രികകള്‍ എല്ലാം സ്വീകരിച്ചിട്ടുണ്ട്. ഇതോടെ ഇത്തവണയും യൂണിയനിലേക്ക് എസ്എഫ്ഐ പാനല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്ന സ്ഥിതിയായി. അധ്യാപകരും കൂടി ചേര്‍ന്നുള്ള ആസൂത്രിത നീക്കമാണ് ഇതെന്ന് മറ്റ് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ഇത്തരം ചെറിയ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പത്രികകള്‍ തള്ളരുതെന്ന് സര്‍വ്വകലാശാല നിര്‍ദ്ദേശമുള്ളതാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യൂണിവേഴ്സിറ്റി കോളേജില്‍ യൂണിയന്‍ മത്സരത്തിനുള്ള വഴിയൊരുങ്ങുന്നത്. കെ എസ് യു പാനല്‍ മത്സര രംഗത്ത് എത്തുന്നത് ഏതാണ്ട് രണ്ട് പതിറ്റാണ്ടിന് ശേഷവും. പത്രിക നല്‍കുന്നതിനുള്ള അവസാന ദിനമായ ബുധനാഴ്ച്ചയായിരുന്നു എസ് എഫ് ഐ ഒഴികേയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് റിട്ടേണിങ് ഓഫീസര്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം നല്‍കിയത്.

തിരഞ്ഞെടുപ്പ് മാറ്റിവെക്കണം

തിരഞ്ഞെടുപ്പ് മാറ്റിവെക്കണം

മലയാളത്തിലുള്ള വിജ്ഞാപനമായിരുന്നു വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് നല്‍കിയത്. ഇംഗ്ലീഷിലുള്ളത് ആവശ്യപ്പെട്ടപ്പോള്‍ ഇപ്പോഴില്ല, വേണമെങ്കില്‍ പിന്നീട് എത്തിച്ചു നല്‍കാമെന്നായിരുന്നു മറുപടിയെന്ന് കെ എസ് യു പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് കെ എസ് യു യൂണിറ്റ് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 ഹൃദയാഘാതമെന്ന് വിധിയെഴുതി; പ്രതിഷേധം ശക്തമായപ്പോള്‍ തബ്രീസ് അന്‍സാരി കേസില്‍ വീണ്ടും കൊല കുറ്റം ഹൃദയാഘാതമെന്ന് വിധിയെഴുതി; പ്രതിഷേധം ശക്തമായപ്പോള്‍ തബ്രീസ് അന്‍സാരി കേസില്‍ വീണ്ടും കൊല കുറ്റം

 കൊല്ലത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിന് 1 കോടിയിലേറെ രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി കൊല്ലത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിന് 1 കോടിയിലേറെ രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

English summary
10 nominations rejected in university collage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X