കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ 10 ശതമാനം ബൂത്തുകള്‍ പ്രശ്‌നബാധിതം

  • By ബിനു ഫല്‍ഗുനന്‍
Google Oneindia Malayalam News

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അക്രമങ്ങളുടെ കാര്യത്തിലും കേരളം ഇപ്പോള്‍ മറ്റ് സംസ്ഥാനങ്ങളോട് കിടപിടിക്കാന്‍ വളര്‍ന്നിരിക്കുന്നു. സംസ്ഥാനത്തെ മൊത്തം പോളിങ് ബൂത്തുകളില്‍ 2,126 എണ്ണവും പ്രശ്‌നബാധിത ബൂത്തുകളാണെന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഗമനം.

ആകെ കേരളത്തിലുള്ള ബൂത്തുകളുടെ എണ്ണം 21,424 ആണ്. ഇതില്‍ 2,126 പ്രശ്‌നബാധിത ബൂത്തുകള്‍ എന്ന് പറയുമ്പോള്‍ ഏതാണ്ട് 10 ശതമാനത്തോളം വരും. കേരളത്തിലെ 10 ശതമാനം ബൂത്തുകളും പ്രശ്‌നബാധിത ബൂത്തുകളാണെന്ന കണ്ടെത്തല്‍ ശരിക്കും ഞെട്ടിക്കുന്നത് തന്നെയാണ്.

polling booths

എന്നാല്‍ കാര്യങ്ങള്‍ അത്രക്ക് വഷളല്ല എന്നാണ് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റോ നല്‍കുന്ന വിവരം. വടക്കന്‍ കേരളത്തില്‍, പ്രത്യേകിച്ചും കണ്ണൂര്‍, കാസര്‍ കോട്, കോഴിക്കോട് ജില്ലയിലാണത്രെ ഈ പ്രശ്‌ന ബാധിത ബൂത്തുകളില്‍ അധികവും. ഈ മൂന്ന് ജില്ല്കളിലെ കണക്കെടുത്താല്‍ ചിലപ്പോള്‍ അത് ശതമാനത്തില്‍ പറഞ്ഞാല്‍ ആളുകള്‍ ഞെട്ടിയേക്കും.

എന്തായാലും എത്ര പ്രശ്‌നബാധിത ബൂത്തുകളേയും നിയന്ത്രിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സജ്ജമാണ്. 55 കമ്പനി സുരക്ഷാ ജീവനക്കാരെയാണ് സംസ്ഥാന പോലീസിനെ കൂടാതെ തിരഞ്ഞെടുപ്പ് സുരക്ഷക്കായി രംഗത്തിറക്കിയിരിക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് മണിവരെ, 11 മണിക്കൂര്‍ സമയമാണ് വോട്ട് ചെയ്യാനായി ഉള്ളത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ പോലെ കടുത്ത ചൂട് കേരളത്തില്‍ വെല്ലുവിളിയാകില്ലെന്നാണ് പ്രതീക്ഷ.

20 മണ്ഡലങ്ങളിലായി 269 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. വോട്ടു ചെയ്യാനുള്ളത് 2.42 കോടി ജനങ്ങളും. ഇതിന്റെ പത്ത് ശതമാനത്തോളം പേര്‍ കന്നി വോട്ടര്‍മാരാണ്.

English summary
10 percentage of polling booths in Kerala are problematic.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X