Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രശാന്തിന്‍റെ വിജയത്തിന് പിന്നിലെ 10 മുഖ്യകാരണങ്ങള്‍; എന്‍എസ്എസ് വെല്ലുവിളി വിദഗ്ധമായി മറികടന്നു

തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് പ്രതീക്ഷീച്ചിരുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ഏവരേയും അത്ഭുതപ്പെടുത്തിയ വിജയമായിരുന്നു ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വികെ പ്രശാന്ത് നേടിയത്. പാര്‍ട്ടിയുടേയും സ്ഥാനാര്‍ത്ഥിയുടേയും കണക്ക് കൂട്ടലുകള്‍ക്ക് അപ്പുറത്തുള്ള ഭൂരിപക്ഷം നല്‍കി വട്ടിയൂര്‍ക്കാവിലെ ജനങ്ങള്‍ മേയറെ നിയമസഭയിലേക്ക് അയച്ചപ്പോള്‍ കനത്ത തിരിച്ചടിയായിരുന്നു കോണ്‍ഗ്രസിനും ബിജെപിക്കും നേരിടേണ്ടി വന്നത്.

കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തുണ്ടായിരുന്നു ഇടതുമുന്നണി മേയര്‍ വികെ പ്രശാന്തിലൂടെ പതിനാലായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷമാണ് മണ്ഡ‍ലത്തില്‍ നിന്ന് നേടിയത്. വട്ടിയൂര്‍ക്കാവിലെ വിജയത്തിന് പിന്നിലെ പ്രധാനമായത് 10 ഘടകങ്ങളാണെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

വലിയ മുന്നൊരുക്കം

വലിയ മുന്നൊരുക്കം

ഉപതിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലം പിടിച്ചെടുക്കാനായി വലിയ മുന്നൊരുക്കങ്ങളായിരുന്നു സിപിഎം നടത്തിയിരുന്നത്. 25 വോട്ടര്‍മാര്‍ക്ക് ഒരു പോളിങ് സ്ക്വാഡ് എന്ന രീതിയില്‍ വീടുവീടാന്തരം കയറി വികെ പ്രശാന്തിന് വോട്ട് ഉറപ്പാക്കിയതാണ് വിജയത്തില്‍ നിര്‍ണ്ണായകമായതെന്നാണ് സിപിഎം ജില്ലാ കമ്മറ്റി യോഗത്തിന്‍റെ വിലയിരുത്തല്‍.

മാതൃകാപരം

മാതൃകാപരം

തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായിട്ടായിരുന്നു ജില്ലാ കമ്മറ്റി യോഗം ചേര്‍ന്നത്. വ്യക്തമായ പദ്ധതിയോടെ നടപ്പാക്കിയ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം വരും തിരഞ്ഞെടുപ്പുകളിലും മാതൃകാപരമാണെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. വട്ടിയൂര്‍ക്കാവില്‍ അട്ടിമറി വിജയം നേടിയതിന്‍റെ 10 മുഖ്യകാരണങ്ങളായി പാര്‍ട്ടി കാണുന്നത് ഇവയാണ്.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം

1- തര്‍ക്കങ്ങള്‍ ഇല്ലാതെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ആദ്യം തന്നെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത അവസ്ഥയായിരുന്നതിനാല്‍ ജാതിയോ മതമോ ഒന്നും നോക്കാതെ യുവാവായ പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കി. മേയര്‍ എന്ന നിലയിലെ പ്രതിച്ഛായ ഗുണം ചെയ്തു.

സ്ക്വാഡ് പ്രവര്‍ത്തനം

സ്ക്വാഡ് പ്രവര്‍ത്തനം

2-പ്രചാരണ കോലഹങ്ങള്‍ ഒഴിവാക്കാന്‍ സാധിച്ചു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ചിട്ടയായ സ്ക്വാഡ് പ്രവര്‍ത്തനം ആദ്യമേ തുടങ്ങി. 25 വോട്ടര്‍മാര്‍ക്കായി ഒരു പോളിഹ് സ്ക്വാഡ് എന്ന തരത്തില്‍ സംഘങ്ങളെ വീടു കയറി വോട്ട് അഭ്യര്‍ത്ഥിക്കാന്‍ നിയോഗിച്ചു.

പ്രചാരണം

പ്രചാരണം

3-ആകെ അഞ്ച് തരം പ്രചാരണ സാമഗ്രികളെ തയ്യാറാക്കിയിട്ടുണ്ടായിരുന്നെങ്കിലും ഇവയെല്ലാം വോട്ടര്‍മാരിലേക്ക് കൃത്യമായി എത്തിക്കാന്‍ സാധിച്ചു. പണം അനാവശ്യമായി ചിലവഴിച്ചുള്ള പ്രചാരണമെന്ന ധാരണയുണ്ടാക്കാതിരിക്കാന്‍ ഇത് സഹായിച്ചു. നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം ശക്തമാക്കി.

എന്‍എസ്എസിന്‍റെ വെല്ലുവിളി

എന്‍എസ്എസിന്‍റെ വെല്ലുവിളി

4- എന്‍എസ്എസിന്‍റെ വെല്ലുവിളിയെ വിദഗ്ധമായി അതിജീവിക്കാന്‍ കഴിഞ്ഞു. സംഘടന ഔദ്യോഗികമായി നിസ്സഹകരിച്ചപ്പോള്‍ കരയോഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി നേതാക്കളേയും പ്രവര്‍ത്തകരേയും പ്രചാരണത്തില്‍ കൂടുതലായി രംഗത്ത് ഇറക്കിയത് വോട്ട് ചോര്‍ച്ച പരമാവധി കുറച്ചു.

മുന്‍തൂക്കം

മുന്‍തൂക്കം

5-സര്‍ക്കാറിന്‍റെയും കോര്‍പ്പറേഷന്‍റേയും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചാരണങ്ങളില്‍ മുന്‍തൂക്കം നല്‍കി. പ്രധാനപ്പെട്ട പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമെന്ന ഉറപ്പ് ഭവന സന്ദര്‍ശനങ്ങളിലും കുടുംബ യോഗങ്ങളിലും നല്‍കി.

പ്രവാസി വോട്ടര്‍മാര്‍

പ്രവാസി വോട്ടര്‍മാര്‍

6-വിദേശ രാജ്യങ്ങളിലും ഇതര സംസ്ഥാനത്തുമുള്ള വോട്ടര്‍മാരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഫോണില്‍ വിളിച്ച് വോട്ട് അഭ്യര്‍ത്ഥിച്ചു. ഇതില്‍ കുറച്ച് പേരെങ്കിലും വോട്ട് ചെയ്യാനെത്തി. മറ്റുള്ളവര്‍ വഴി അവരുടെ കുടുംബാംഗങ്ങളുടെ വോട്ട് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് ഉറപ്പിക്കാന്‍ സാധിച്ചു.

യുഡിഎഫ്, ബിജെപി വോട്ടുകള്‍

യുഡിഎഫ്, ബിജെപി വോട്ടുകള്‍

7- കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ലോക്സഭാ തിരഞ്ഞെടുപ്പിലും നഷ്ടപ്പെട്ട പാര്‍ട്ടി വോട്ടുകള്‍ തിരിച്ചുകൊണ്ടുവരിക എന്നത് പ്രത്യേക ദൗത്യമായി ഏറ്റെടുത്തു. യുഡിഎഫ്, ബിജെപി വോട്ടുകള്‍ കൂടുതല്‍ പിടിച്ചെടുക്കാന്‍ സാധിച്ചു

 ഒറ്റക്കെട്ടായി അണിനിരന്നു

ഒറ്റക്കെട്ടായി അണിനിരന്നു

8. മുന്നണിയിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടായി അണിനിരന്നു. എല്ലാ പാര്‍ട്ടികളും പരമാവധി വോട്ടുകള്‍ ഉറപ്പിച്ചു. ഒരു തരത്തിലുള്ള അസ്വാരസ്യവും പ്രചാരണ രംഗത്തുണ്ടാകാതിരിക്കാന്‍ ജില്ലാന നേതൃത്വം അതത് സമയങ്ങളില്‍ കൃത്യമായി ഇടപെട്ടു.

മാധ്യമ പിന്തുണ

മാധ്യമ പിന്തുണ

9- മറ്റ് ചില മണ്ഡലങ്ങളില്‍ നേതാക്കളുടെ പ്രസ്താവനകള്‍ വിവാദമാവുകയും അത് എതിര്‍സ്ഥാനാര്‍ത്ഥികള്‍ക്ക് ഗുണകരമാവുകയും ചെയ്തു. എന്നാല്‍ വട്ടിയൂര്‍ക്കാവില്‍ അത്തരം വിവാദങ്ങള്‍ ഉണ്ടായില്ല.

10- മറ്റ് സ്ഥാനാര്‍ത്ഥികളെ അപേക്ഷിച്ച് മാധ്യമങ്ങളുടെ പിന്തുണ വികെ പ്രശാന്തിന് കൂടുതലായി ലഭിച്ചു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+