കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎല്‍എയുടെ വീട്ടില്‍ മോഷണം, കൊലപാതകത്തിന് പരിശീലനം? കൊടുമണ്‍ കൊലയില്‍ പുതിയ വിവരങ്ങള്‍

Google Oneindia Malayalam News

കൊടുമണ്‍: കൊറോണ കാലത്തെ കേരള ജനതയെ ഞെട്ടിച്ച ഒരു കൊലപാതകമാണ് പത്തനംതിട്ടയിലെ കൊടുമണില്‍ നടന്നത്. പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ സമപ്രായക്കാരായ വിദ്യാര്‍ത്ഥികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജ് മൗണ്ട് സ്‌കൂളിനെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി എസ് അഖില്‍ ആണ് കൊല്ലപ്പെട്ടത്. സോഷ്യല്‍ മീഡിയയില്‍ കളിയാക്കിയതിന്റെ പേരില്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് അഖിലിനെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

crime

ഇപ്പോഴിതാ കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് ലഭിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. പ്രതികള്‍ക്ക് ക്രമിനല്‍ പശ്ചാത്തലമുണ്ടെന്ന വിവരമാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. പ്രതികള്‍ക്ക് ഇത്തരം ക്രൂരകൃത്യങ്ങള്‍ ചെയ്യാനുള്ള പരിശീലനം ലഭിച്ചെന്ന നിഗമനത്തിലാണ് പൊലീസ്. മാസങ്ങള്‍ക്ക് മുമ്പ് പ്രതികള്‍ മോഷണം ഉള്‍പ്പെടെ നടത്തിയതായ വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

സൈക്കിള്‍, സ്‌കൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവയാണ് മോഷണം നടത്തിയിരുന്നത്. എന്നാല്‍ അന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണെന്ന് കരുതി കൂടുതല്‍ ശ്രദ്ധ നല്‍കിയില്ല. പിന്നീട് അങ്ങാടിക്കല്‍ പ്രദേശത്ത് നിന്ന് മോഷണം നടന്ന കേസുകളിലും ഇവര്‍ക്ക് ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായി. കൂടാതെ വീണ ജോര്‍ജ് എംഎല്‍എയുടെ വീട്ടിലെ സിസിടിവി ക്യാമറ മോഷണം നടത്തിതും ഇവരുടെ ഒത്താശയോടെയാണ്. ഇവര്‍ക്ക് കഞ്ചാവ് കേസുമായി ബന്ധമണ്ടെന്നും പൊലീസിന് സംശയമുണ്ട്. സ്‌കൂള്‍ പരിസരത്ത് കഞ്ചാവ് വില്‍ക്കുന്ന സംഘങ്ങളുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.

അതേസമയം, പ്രതികളും കൊല്ലപ്പെട്ട അഖിലും മൊബൈല്‍ ഗെയിം കളിക്കുന്നത് പതിവായിരുന്നു. ഇങ്ങനെ കളിക്കുന്നതിനിടെയില്‍ കളിയാക്കിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പൊലീസിന് നല്‍കിയ മൊഴിയിലാണ് വിദ്യാര്‍ത്ഥികള്‍ ഇക്കാര്യം പറഞ്ഞത്. കൂടാതെ കൊലപാതകത്തിന് പിന്നില് ലഹരി വസ്തുക്കളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുണ്ടെന്ന് പൊലീസിന് സംശയമുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രശ്നമാണ് കൊലപാതകത്തിന് പിന്നിലുണ്ടെന്നും പൊലീസ് സംശയിക്കുന്നു.

English summary
10th Class Student Murder At koduman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X