കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമാകഥ വിശ്വസിച്ച് കൃത്യമായ പ്ലാനിംഗ്, മരണം ഉറപ്പിച്ച് അത് ചെയ്തു; അരുംകൊലയുടെ മൊഴി ഇങ്ങനെ..

Google Oneindia Malayalam News

കൊടുമണ്‍: കൊറോണ കാലത്തെ കേരള ജനതയെ ഞെട്ടിച്ച ഒരു കൊലപാതകമാണ് പത്തനംതിട്ടയിലെ കൊടുമണില്‍ നടന്നത്. പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ സമപ്രായക്കാരായ വിദ്യാര്‍ത്ഥികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജ് മൗണ്ട് സ്‌കൂളിനെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി എസ് അഖില്‍ ആണ് കൊല്ലപ്പെട്ടത്. സോഷ്യല്‍ മീഡിയയില്‍ കളിയാക്കിയതിന്റെ പേരില്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് അഖിലിനെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. പ്രതികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് പറയുന്നത് ഇങ്ങനെ..

മൊബൈല്‍ ഗെയിം

മൊബൈല്‍ ഗെയിം

പ്രതികളും കൊല്ലപ്പെട്ട അഖിലും സ്ഥിരമായി സ്ഥിരമായി മൊബൈല്‍ ഗെയിം കളിക്കുന്നത് പതിവായിരുന്നു. ഇങ്ങനെ കളിക്കുന്നതിനിടെയില്‍ കളിയാക്കിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പൊലീസിന് നല്‍കിയ മൊഴിയിലാണ് വിദ്യാര്‍ത്ഥികള്‍ ഇക്കാര്യം പറഞ്ഞത്. കൂടാതെ കൊലപാതകത്തിന് പിന്നില് ലഹരി വസ്തുക്കളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുണ്ടെന്ന് പൊലീസിന് സംശയമുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് കൊലപാതകത്തിന് പിന്നിലുണ്ടെന്നും പൊലീസ് സംശയിക്കുന്നു.

പുറത്തറിയാതിരിക്കാനുള്ള മാര്‍ഗം

പുറത്തറിയാതിരിക്കാനുള്ള മാര്‍ഗം

പൂര്‍ണമായും ആസൂത്രിതമായ ഒരു കൊലപാതകമാണിത്. കൊലപാതകം നടത്തിയതിന് ശേഷം പുറത്തറിയാതിരിക്കാനുള്ള മാര്‍ഗവും കൃത്യമായി പ്രതികള്‍ പദ്ധതിയിട്ടിരുന്നു. ആദ്യം തലയിലേക്ക് കല്ലെടുത്ത് എറിഞ്ഞാണ് കൃത്യത്തിന് തുടക്കം കുറിച്ചത്. കല്ല് എറിഞ്ഞു മരണം ഉറപ്പാക്കിയതോടെ മഴുകൊണ്ട് കഴുത്തില്‍ വെട്ടി. ഇങ്ങനെ ചെയ്താല്‍ മൃതദേഹം പെട്ടെന്ന് അഴുകി നശിക്കുമെന്ന സിനിമകഥ വിശ്വസിച്ചാണ് ഇങ്ങനെ ചെയ്തതെന്ന് വിദ്യാര്‍ത്ഥികള്‍ പൊലീസിനോട് പറഞ്ഞു.

കുഴിയെടുത്ത് മൃതദേഹം കുഴിച്ചിട്ടു

കുഴിയെടുത്ത് മൃതദേഹം കുഴിച്ചിട്ടു

ഇതിന് ശേഷം അഖിലിന്റെ മൃതദേഹം ഒരു കുഴിയെടുത്ത് അതില്‍ കുഴിച്ചിട്ടു. അഖിലും സുഹൃത്തുക്കളുമായി രണ്ട് പേരും ചേര്‍ന്ന് അടുത്തുള്ള റബ്ബര്‍ തോട്ടത്തിലേക്ക് പോകുന്നത് പ്രദേശവാസികള്‍ ശ്രദ്ധിച്ചിരുന്നു. സംശയകരമായി രണ്ട് പേര്‍ നില്‍ക്കുന്നത് നാട്ടുകാരില്‍ ഒരാളുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. നാട്ടുകാര്‍ കുട്ടികളെ ചോദ്യം ചെയ്തപ്പോള്‍ കൊലപാതക വിവരം പുറത്തുപറയുകയായിരുന്നു.

ഒപ്പം പഠിച്ചവര്‍

ഒപ്പം പഠിച്ചവര്‍

അഖിലിന്റെ കൂടെ ഒമ്പതാം ക്ലാസുവരെ പഠിച്ചവരാണ് കൊലപാതകം ചെയ്തത്. ഗ്രാമപഞ്ചായത്ത് അംഗം ഉള്‍പ്പെടെ ഉളളവര്‍ ഇടപെട്ട് മണ്ണ് മാറ്റിയപ്പോഴാണ് മൃതദേഹം കണ്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തി. പിടിയിലായ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ കൊടുമണ്‍ കിഴക്ക് കരിഞ്ചേറ്റില്‍ സ്വദേശിയും മറ്റൊരാള്‍ അങ്ങാടിക്കല്‍ വടക്ക് എണ്ണശ്ശേരിപ്പടി സ്വദേശിയുമാണ്.

ലോക്ക് ഡൗണ്‍

ലോക്ക് ഡൗണ്‍

അതേസമയം, ലോക്ക് ഡൗണ്‍ കാലമായതിനാല്‍ വാറ്റുകാരാണെന്ന് കരുതിയാണ് പ്രദേശവാസികള്‍ റബ്ബര്‍ തോട്ടത്തിലേക്ക് എത്തിയത്. എന്നാല്‍ സംഭവ സ്ഥലത്ത് രക്തക്കറയും മറ്റും കണ്ടത് സംശയത്തിലേക്ക് നയിച്ചു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് അഖിലിനെ കൊലപ്പെടുത്തിയ കാര്യം ഇവര്‍ സമ്മതിച്ചത്.

English summary
10th Class Student Was Killed By His Friends In A Rubber Plantation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X