കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ 10 ട്രെയിനുകള്‍ റദ്ദാക്കി; ജനശതാബ്ദിയും ഇന്റര്‍സിറ്റിയും മലബാറും ഓടില്ല, പണം തിരികെ

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ വൈറസ് രോഗ ഭീതിയെ തുടര്‍ന്ന് യാത്രക്കാര്‍ കുറഞ്ഞ സാഹചര്യത്തില്‍ കേരളത്തിലൂടെ ഓടുന്ന പത്ത് തീവണ്ടികള്‍ റദ്ദാക്കി. വെള്ളിയാഴ്ച മുതല്‍ ഈമാസം 31 വരെയാണ് റദ്ദാക്കിയിരിക്കുന്നത്. നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് പണം തിരിച്ചുകൊടുക്കും. ക്യാന്‍സല്‍ ചെയ്യുമ്പോഴുള്ള നിരക്ക് ഈടാകില്ല. രാജ്യത്തുടനീളം 168 ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്.

Tr

തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ്
കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്
മംഗലാപുരം-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി
കോയമ്പത്തൂര്‍-മംഗലാപുരം ഇന്റര്‍സിറ്റി
മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ്
തിരുവനന്തപുരം-മംഗലാപുരം മലബാര്‍ എക്‌സ്പ്രസ്
ലോക്മാന്യതിലക്-എറണാകുളം തുരന്തോ എക്‌സ്പ്രസ്
എറണാകുളം-ലോക്മാന്യതിലക് തുരന്തോ എക്‌സ്പ്രസ്
തിരുവനന്തപുരം-ചെന്നൈ വീക്കിലി എക്‌സ്പ്രസ്
ചെന്നൈ-തിരുവനന്തപുരം എക്‌സ്പ്രസ് എന്നീ തീവണ്ടികളാണ് റദ്ദാക്കിയത്. തിരുവനന്തപുരം-ചെന്നൈ വീക്കിലി എക്‌സ്പ്രസ് ഈ മാസം 21, 28 തിയ്യതികളിലെ സര്‍വീസാണ് റദ്ദാക്കിയത്. ചെന്നൈ-തിരുവനന്തപുരം എക്‌സ്പ്രസ് ഈമാസം 22, 29 തിയ്യതകളിലെ സര്‍വീസാണ് റദ്ദാക്കിയത്.

വിഡ്ഡിത്തം വിളമ്പി ബിജെപി മന്ത്രി; കൊറോണ വൈറസിനെ പിടിച്ചു കെട്ടാന്‍ മാര്‍ഗമുണ്ട്, ഇങ്ങനെ ചെയ്യൂ...വിഡ്ഡിത്തം വിളമ്പി ബിജെപി മന്ത്രി; കൊറോണ വൈറസിനെ പിടിച്ചു കെട്ടാന്‍ മാര്‍ഗമുണ്ട്, ഇങ്ങനെ ചെയ്യൂ...

അതേസമയം, റെയില്‍വെ ടിക്കറ്റ് നിരക്കുകളില്‍ നല്‍കിവരുന്ന ഇളവുകള്‍ റദ്ദാക്കി. വിദ്യാര്‍ഥികള്‍ക്കും അംഗപരിമിതര്‍ക്കും രോഗികള്‍ക്കും ഇളവ് തുടരും. മുതിര്‍ന്ന പൗരന്‍മാര്‍, കര്‍ഷകര്‍, പട്ടാളക്കാരുടെ വിധവകള്‍, വിഐപികള്‍, ഡെലിഗേറ്റ്‌സ് എന്നിവര്‍ക്കുള്ള യാത്രാനിരക്കിലെ ഇളവുകളാണ് റദ്ദാക്കിയത്. അനാവശ്യ യാത്രകള്‍ നിരുല്‍സാഹപ്പെടുത്തുകയാണ് ഉദ്ദേശമെന്ന് റെയില്‍വേ വിശദീകരിക്കുന്നു.

ആളുകള്‍ ഇല്ലാത്തതിനാല്‍ 168 തീവണ്ടികള്‍ റദ്ദാക്കി. നേരത്തെ ഈ ട്രെയിനുകളില്‍ ബുക്ക് ചെയ്തിരുന്നവര്‍ക്ക് പണം തിരികെ നല്‍കാനാണ് തീരുമാനം. ടിക്കറ്റ് റദ്ദാക്കുമ്പോള്‍ ഈടാക്കുന്ന പണം യാത്രക്കാരനില്‍ നിന്ന് വാങ്ങില്ല. ട്രെയിനുകള്‍ റദ്ദാക്കുന്നത് മൂലം 400 കോടികളുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഇന്ന് മാത്രം 84 ട്രെയിനുകള്‍ റദ്ദാക്കി. മാര്‍ച്ച് 31 വരെയാണ് റദ്ദാക്കിയിരിക്കുന്നത്.

രൂപയുടെ മൂല്യം ഇടിഞ്ഞ് താഴ്ന്നു; പ്രവാസികള്‍ക്ക് വന്‍ നേട്ടം, എണ്ണവിലയും സ്വര്‍ണവും കുത്തനെ ഇടിഞ്ഞുരൂപയുടെ മൂല്യം ഇടിഞ്ഞ് താഴ്ന്നു; പ്രവാസികള്‍ക്ക് വന്‍ നേട്ടം, എണ്ണവിലയും സ്വര്‍ണവും കുത്തനെ ഇടിഞ്ഞു

ഇനിയും കൊറോണ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്യുകയാണെങ്കില്‍ സര്‍ക്കാര്‍ കൂടുതല്‍ രക്ഷാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കും. എല്ലാ സംസ്ഥാനങ്ങളിലും സര്‍ക്കാരുകള്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരീക്ഷകള്‍ റദ്ദാക്കുകയും സ്‌കൂളുകള്‍ അടയ്ക്കുകയും ചെയ്തു. ഏറ്റവും ഒടുവില്‍ ദില്ലി സര്‍ക്കാരാണ് സ്‌കൂള്‍ അടച്ചിരിക്കുന്നത്. സിനിമാ ശാലകളും മറ്റ് ആളുകള്‍ ഒത്തുചേരുന്ന കേന്ദ്രങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചിട്ടുണ്ട്. ആരാധാനാലയങ്ങളില്‍ തിരക്ക് നിയന്ത്രിക്കാന്‍ നിര്‍ദേശം നല്‍കി. സ്വാകര്യ കമ്പനികള്‍ മിക്കതും വര്‍ക്ക് ഫ്രം ഹോം നല്‍കിയിരിക്കുകയാണ്.

English summary
10 Train Services cancelled in Kerala; Another 84 in National Level
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X