മാഹിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ വാഹനത്തിനടിയില്‍പ്പെട്ട് 10 വയസുകാരന്‍ മരിച്ചു
മാഹി: മാഹിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനം കയറി കുട്ടി മരിച്ചു. അയ്യപ്പന്‍ വീട്ടില്‍ വിശാലിന്റെ മകന്‍ ആദിഷ് (10) ആണ് മരിച്ചത്. മാഹി കടപ്പുറത്ത് വെച്ച് കുട്ടി പ്രചാരണ വാഹനത്തിനടിയില്‍ പെടുകയായിരുന്നു. മാഹി ഉള്‍പ്പെടുന്ന കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേയിരിയിലും നിയമസഭ തിരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചരണം അവസാനിക്കുന്നത് ഇന്നാണ്. മാഹിയില്‍ പ്രചാരണങ്ങള്‍ അവസാനിക്കാനിരിക്കെയാണ് ദാരുണമായ സംഭവം ഉണ്ടായത്.
രാജ്യം വീണ്ടും കൊറോണ ഭീഷണിയില്‍; നരേന്ദ്ര മോദി യോഗം വിളിച്ചു, ചിത്രങ്ങൾ കാണാം

പ്രചരണം കാണാന്‍ സൈക്കിളിലെത്തിയ കുട്ടി എന്‍.ഡി.എ പ്രചരണ വാഹനത്തിനിടയിലേക്ക് വീഴുകയായിരുന്നു. ലോറിയുടെ പിന്‍ചക്രം കുട്ടിയുടെ ദേഹത്തൂടെ കയറിയിറങ്ങുകയായിരുന്നു. ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടന്‍ മാഹി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുന്ന വഴിയില്‍ വെച്ച് മരണം സംഭവിക്കുകയായിരുന്നു.












Click it and Unblock the Notifications