Get Updates
Get notified of breaking news, exclusive insights, and must-see stories!

മാനസിക രോഗിയുടെ കുത്തേറ്റ് പത്ത് വയസുകാരന് ദാരുണ അന്ത്യം, സംഭവം കൊച്ചിയില്‍

കൊച്ചി: കൊച്ചിയിലെ പുല്ലേപ്പടിയില്‍ പത്തുവയസുകാരന്‍ കുത്തേറ്റ് മരിച്ചു. മാനസിക അസ്വാസ്ഥ്യമുള്ള യുവാവിന്റെ കുത്തേറ്റാണ് കുട്ടി മരിച്ചത്. പുല്ലേപ്പടി സ്വദേശി ക്രിസ്റ്റി ജോണാണ് മരിച്ചത്. കഴുത്തിനു ചുറ്റും ആഴത്തില്‍ കുത്തി പരിക്കേല്‍പ്പിച്ചാണ് കുട്ടിയെ കൊന്നത്.

സംഭവവുമായി ബന്ധപ്പെട്ട് പുല്ലേപ്പടി സ്വദേശി അജി ദേവസ്യ പൊലീസ് പിടിയിലായി. ഇയാള്‍ക്ക് മാനസിക അസ്വസ്ഥ്യമുണ്ടെന്ന് പൊലീസ് പറയുന്നു. ക്രിസ്റ്റി കടയില്‍ പാല്‍ വാങ്ങാന്‍ പോയി മടങ്ങും വഴിയാണ് അക്രമം നടന്നത്. ക്രിസ്റ്റിയുടെ ആദ്യ കുര്‍ബാന അടുത്ത ശനിയാഴ്ച നിശ്ചയിച്ചിരിയ്ക്കുകയായിരുന്നു.

Blood, Knife

സമാനമായ രീതിയില്‍ കുട്ടികള്‍ ആക്രമിയ്ക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും കേരളത്തില്‍ തുടര്‍ക്കഥയാവുകയാണ്. മാനസിക അസ്വാസ്ഥ്യമുള്ളവരുടെ ആക്രമണത്തില്‍ കുടുംബാംഗങ്ങള്‍ മരിയ്ക്കുന്നതും കേരളത്തില്‍ ആവര്‍ത്തിയ്ക്കപ്പെടുന്നുണ്ട്. മാനസിക രോഗികളെ അകറ്റി നിര്‍ത്തുന്നതും ശരിയായ ചികിത്സ ഉറപ്പാക്കാന്‍ ബന്ധുക്കള്‍ വിസമ്മതിയ്ക്കുന്നതുമൊക്കെയാണ് പലപ്പോഴും ഇത്തരം കൊലപാതകങ്ങളിലേയ്ക്ക് നയിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+