ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞ് 10 വയസ്സുകാരി മരിച്ചു; 16 പേർക്ക് പരിക്ക്
ചെന്നൈ: ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞ് 10 വയസ്സുകാരി മരിച്ചു. ചെന്നൈ താംബരം സ്വദേശിനി സംഘമിത്രയാണ് മരിച്ചത്. അപകടത്തിൽ 16 പേർക്ക് പരിക്കേറ്റു.മുണ്ടക്കയം - എരുമേലി സംസ്ഥാന പാതയില്‍ വൈകിട്ടd 3.15 ഓടെയായിരുന്നു അപകടം നടന്നത്. ചെന്നൈയിൽ നിന്നും പുറപ്പെട്ടതായിരുന്നു അയ്യപ്പൻമാരുടെ സംഘം.

21 പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. കണ്ണിമല ഇറക്കത്തില്‍ നിയന്ത്രണം നഷ്ടമായ വാഹനം ക്രാഷ് ബാരിയര്‍ തകര്‍ത്ത് താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. പരുക്കേറ്റവരെ നിലവിൽ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളജിലുമായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
updating........












Click it and Unblock the Notifications