സിമന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയില്‍ അവസരം
ഹൈദരബാദ്: സിമന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ലെുങ്കാനയിലെ തന്തൂര്‍ ഫാകിടറിയില് അപ്രന്റീസ് അവസരം. 100 ഒഴിവുകളുണ്ട്. ജനുവരി 30 വരെ അപേക്ഷിക്കാം.
ഫിറ്റര്‍ (25), ഇലക്ട്രീഷ്യന് (20), വെല്‍ഡര്‍-ഗ്യാസ് ആന്‍ഡ് ഇലക്ട്രിക് (10), ടര്‍ണര്‍/ മെഷിനിസ്റ്റ് (15), ഇന്‍സ്ട്രുമെന്റല്‍ മെക്കാനിക് (10) മെക്കാനിക് ഡീസല്‍/ മെക്കാനിക് മോട്ടോര്‍ വേഹിക്കിള്‍ (10), കാര്‍പ്പന്റര്‍ (2), പ്ലംബര്‍ (2) ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (6)
യോഗ്യത: 50 % മാര്‍ക്കോടെ പത്താം ക്ലാസ് വിജയവും ( പട്ടികവിഭാഗക്കാര്‍ക്ക് 45 % മതി) 60 % മാര്‍ക്കോടെ ബന്ധപ്പെട്ട ട്രേഡിലുള്ള ഐടിഐയും ( എന്‍സിവിടി)
പ്രായം: 18-25 വയസ്. അര്‍ഹരായവര്‍ക്ക് വയസിളവ് ലഭിക്കും.
വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള അപേക്ഷ പൂരിപ്പിച്ച് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം The General Manager, Tandur Cement Factory, Karankote Village, Tandur Mandal, Vikarabad Destrict, Thelangana- 501158 എന്ന വിലാസത്തില്‍ സ്പീഡ് പോസ്റ്റ് മുഖേന അപേക്ഷിക്കണം.
WWW.cciltd.in