Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം ത്രിപുരയാകുമോ? 100ഓളം സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു

തിരുവനന്തപുരം: സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികളില്‍ നിന്ന് നൂറോളം പേര്‍ ബിജെപിയില്‍ ചേര്‍ന്നു. നെല്ലിക്കുന്ന് ബ്രാഞ്ച് കമ്മിറ്റിയിലെയും പനവിള ബ്രാഞ്ച് കമ്മിറ്റിയിലെയും മുഴുവന്‍ സിപിഎം പ്രവര്‍ത്തകരും ബിജെപിയില്‍ ചേര്‍ന്നു എന്നാണ് വിവരം. കൂടാതെ കോണ്‍ഗ്രസ്, ജനതാദള്‍ പ്രവര്‍ത്തകരും ബിജെപിയില്‍ അംഗത്വമെടുത്തു. കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇവരെ ബിജെപിയിലേക്ക് സ്വീകരിച്ചത്.

b

കോവളം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മുക്കോല പ്രഭാകരന്‍ അടക്കമുള്ളവരാണ് ബിജെപിയില്‍ ചേര്‍ന്നത്. തിരുവനന്തപുരം തൈക്കാട് ഇലങ്കനഗറില്‍ ബിജെപി ഓഫീസ് ഉദ്ഘാടനം ചെയ്യാനാണ് കേന്ദ്ര മന്ത്രി എത്തിയത്. ഈ വേളയിലാണ് പുതിയതായി പാര്‍ട്ടിയിലേക്ക് വന്നവര്‍ക്ക് സ്വീകരണം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണ്‍, സംസ്ഥാന പ്രഭാരിമാരായ സിപി രാധാകൃഷ്ണന്‍, വി സുനില്‍കുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

വിവിധ പാര്‍ട്ടികളില്‍ നിന്ന് നൂറിലധികം പേര്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ട്വീറ്റ് ചെയ്തു. സിപിഎം, കോണ്‍ഗ്രസ്, ജനതാദള്‍ എന്നിവയില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് ബിജെപി അംഗത്വമെടുത്തത്. കേരളത്തില്‍ ത്രിപുര ഒരുങ്ങുകയാണെന്ന് സൂചിപ്പിച്ച സുരേന്ദ്രന്‍ ബിജെപിയുടെ സംസ്ഥാനത്തെ വളര്‍ച്ച ആര്‍ക്കും തടയാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കി.

25 വര്‍ഷത്തോളം ഇടതുപക്ഷ ഭരണത്തിലായിരുന്ന ത്രിപുര സംസ്ഥാനത്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ബിജെപി അധികാരം പിടിച്ചത്. സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് കളംമാറിയതാണ് ഭരണം പിടിക്കാന്‍ ബിജെപിക്ക് സഹായകമായത്. സമാനമായ അവസ്ഥ കേരളത്തിലും വരുന്നു എന്നാണ് സുരേന്ദ്രന്‍ സൂചിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+