കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

100 ദിവസം 100 പദ്ധതി, കർമ്മപരിപാടിയുമായി മുഖ്യമന്ത്രി, ഭക്ഷ്യകിറ്റ് വിതരണം തുടരും, പെൻഷൻ കൂട്ടി!

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡിനെ തുരത്താന്‍ കൈ മെയ് മറന്ന് പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്ത് നൂറ് ദിന പ്രത്യേക കര്‍മ്മ പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നൂറ് ദിവസം നൂറ് പദ്ധതികളാണ് നടപ്പിലാക്കുക. സാധാരണക്കാര്‍ക്ക് പരമാവധി സഹായം നേരിട്ട് എത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് കാലത്തും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അവധിയില്ല. കൊവിഡ് കാലത്തും എല്ലാവര്‍ക്കും സന്തോഷകരമായ ഓണം ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

റേഷന്‍ കടകള്‍ വഴിയുളള ഭക്ഷ്യകിറ്റ് വിതരണം നാല് മാസത്തേക്ക് കൂടി തുടരും. സാമൂഹിക ക്ഷേമ പെന്‍ഷന്‍ നൂറ് രൂപ വീതം ഉയര്‍ത്തി. പെന്‍ഷന്‍ എല്ലാ മാസവും വിതരണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 153 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ 100 ദിവസം കൊണ്ട് ഉദ്ഘാടനം നടത്തും. 10 പുതിയ ഡയാലിലിസ് കേന്ദ്രങ്ങള്‍ ആരംഭിക്കും. കൊവിഡ് പരിശോധന പ്രതിദിനം അരലക്ഷമാക്കും. ആരോഗ്യവകുപ്പില്‍ 100 ദിവസത്തിനുളളില്‍ കൂടുതല്‍ നിയമനങ്ങള്‍ നടത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

cm

2021 ജനുവരിയില്‍ സ്‌കൂളുകള്‍ തുറക്കാനാകുമെന്ന് കരുതുന്നു. 100 ദിവസങ്ങള്‍ക്കുളളില്‍ 250 പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മ്മാണം ആരംഭിക്കും. 11,400 സ്‌കൂളുകളില്‍ ഹൈടെക് ലാബുകള്‍ സജ്ജീകരിക്കും. സര്‍ക്കാര്‍ എയ്ഡഡ് കോളേജുകളില്‍ 150 പുതിയ കോഴ്‌സുകള്‍ തുടങ്ങും. പുതിയ 10 ഐടിഐ ഉദ്ഘാടനം ചെയ്യും. 69 തീരദേശ റോഡുകള്‍ ഉദ്ഘാടനം ചെയ്യും. പിഎസ്സിക്ക് നിയമനം വിട്ട 11 സ്ഥാപനങ്ങളില്‍ സ്‌പെഷ്യല്‍ റൂള്‍സ് ഉണ്ടാക്കും. പത്ത് കോളേജ് ഹയര്‍ സെക്കന്‍ഡറി രംഗത്ത് ആയിരം തസ്തിക ഉണ്ടാക്കും.

1451 കോടിയുടെ പിഡബ്ല്യൂഡി കിഫ്ബി റോഡ് തുറക്കും. കുണ്ടന്നൂര്‍, വൈറ്റില അടക്കം 11 പാലങ്ങള്‍ ഉദ്ഘാടനം ചെയ്യും. പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിക്കും. പച്ചക്കറി ന്യായവില ഷോപ്പുകള്‍ തുറക്കും. കേരള ചിക്കന്റെ 50 വിതരണ കേന്ദ്രങ്ങള്‍ കൂടി തുറക്കും. വ്യാപാര നഷ്ടമുണ്ടായാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴി നികത്തും. രണ്ടാം കുട്ടനാട് പാക്കേജ് തുടങ്ങും. 69 തീരദേശ റോഡ് ഉദ്ഘാടനം ചെയ്യും. ഒന്നരലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കും. 141615 പേര്‍ക്ക് പിഎസ്സി വഴി നിയമനം നല്‍കിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ശബരിമലയില്‍ 28 കോടിയുടെ മൂന്ന് പദ്ധതികള്‍ നടപ്പിലാക്കും. എല്ലാ സ്‌കോളര്‍ഷിപ്പുകളും കുടിശ്ശിഖയില്ലാതെ നല്‍കും.

English summary
100 Projects within 100 Days, Announces CM Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X