100 ട്രാന്‍സ് ജന്‍ഡര്‍ വ്യക്തികള്‍ക്ക് സമന്വയ സ്കോളര്‍ഷിപ്പ് ;ഉത്തരവിറക്കി സമൂഹ്യ നീതി വകുപ്പ്
തിരുവനന്തപുരം: 100 ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സമന്വയ തുടര്‍ വിദ്യാഭ്യാസ പദ്ധതി പ്രകാരം സ്കോളര്‍ഷിപ്പ് തുക അനുവദിച്ച് ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കേരള സംസ്ഥാന സാക്ഷരത മിഷന് അതോറിറ്റി മുഖേന തുടര്‍ വിദ്യാഭ്യാസത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള 100 വിദ്യാര്‍ത്ഥികള്‍ക്കായി 10.71 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുക, പഠന കാലത്ത് താമസിക്കുന്നതിനുള്ള ഷെല്‍ട്ടര്‍ ഹോം ഒരുക്കുക, തൊഴില്‍ പരിശീലനം നല്‍കുക എന്നിവയ്ക്കായി 35 ലക്ഷം അനുവദിച്ചിരുന്നു. ഈ പദ്ധതി പ്രകാരം തുടര്‍വിദ്യാഭ്യാസത്തിനായി 100 പേര് കൂടി രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് ഈ തുക അനുവദിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമ പദ്ധതികളുടെ ഭാഗമായി സാക്ഷരത മിഷന് അതോറിറ്റി മുഖേന ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട നിരക്ഷരതര്‍ക്കും പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്കും സാക്ഷരത തുല്യത പദ്ധതിയിലൂടെ തുടര്‍വിദ്യാഭ്യാസം നല്കുന്ന പദ്ധതിയാണ് സമന്വയ. ഈ പദ്ധതി പ്രകാരമാണ് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് നാല്, ഏഴ്, പത്താം തരം, ഹയര്‍സെക്കന്ററി എന്നീ തുല്യതാ കോഴ്സുകളില്‍ പഠിക്കുന്നതിന് സ്കോളര്‍ഷിപ്പ് നല്‍കുന്നത്.

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ പുരോഗതിയ്ക്കായി സാമൂഹ്യനീതി വകുപ്പ് വിവിധ ക്ഷേമപദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നത്. അവരുടെ വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങള്‍ക്കും വലിയ പ്രാധാന്യം നല്കി വരുന്നു. ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്നതിന് അടുത്തിടെ 6 ലക്ഷം രൂപ നല്‍കിയിരുന്നു. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് മറ്റുള്ളവരെപ്പോലെ സ്വന്തം കാലില്‍ നില്‍ക്കുന്നതിന് പുതിയ സ്വയംതൊഴില്‍ സംരംഭം ആരംഭിക്കാന്‍ ധനസഹായമായി ഒരു വ്യക്തിക്ക് പരമാവധി മൂന്നു ലക്ഷം രൂപവരെ സബ്സിഡി നിരക്കില്‍ വനിതാ വികസന കോര്പ്പറേഷന് മുഖേന വായ്പ നല്കി വരുന്നു.
കയ്യകലത്ത് ഭാഗ്യം; 1.15 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications