കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ആരോഗ്യമേഖലയ്ക്ക് 1000 കോടി രൂപ: ആരോഗ്യമന്ത്രി

Google Oneindia Malayalam News

കോഴിക്കോട്: ആരോഗ്യമേഖലയ്ക്ക് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ആയിരം കോടി രൂപയാണ് നല്‍കിയിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. സര്‍ക്കാര്‍ ആശുപത്രികളിലെ ലേബര്‍ റൂമുകള്‍ ആധുനിക രീതിയിലുള്ള സജീകരണങ്ങളോടെ ലക്ഷ്യ എ പേരില്‍ നവീകരിക്കാനുള്ള പ്രവൃത്തി തുടങ്ങിയെും മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. കോട്ടപ്പറമ്പ് ആശുപത്രിയില്‍ മാതൃശിശു സംരക്ഷണ ബ്ലോക്കിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അവര്‍.

സര്‍ക്കാര്‍ ആശുപത്രികളില്‍ ഏതു രോഗിക്കും മികച്ച ചികിത്സ കിട്ടേണ്ടതുണ്ട്. നിലവിലുള്ള പോരായ്മകള്‍ പരിഹരിക്കും. ഏത് ചെറിയ രോഗത്തിനും സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ കാണുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. ഇത് മാറണം. രോഗി സൗഹൃദ ആശുപത്രിയാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. ജില്ലാ ആശുപത്രികളെ സൂപ്പര്‍ സെപ്ഷ്യാലിറ്റി ആശുപത്രികളായി മാറ്റാനുള്ള ശ്രമം നടത്തി വരുന്നു. പുനലൂര്‍ ജില്ലാ ആശുപത്രി മാതൃക എല്ലാ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും പിന്തുടരാവുതാണ്. ഈയിടെ കേരളം സന്ദര്‍ശിച്ച ആഫ്രിക്കന്‍ ആരോഗ്യമന്ത്രി കേരളത്തിലെ ആരോഗ്യ മേഖലയെ പ്രശംസിച്ച് കത്തയച്ചതും മന്ത്രി സൂചിപ്പിച്ചു.

kiifb

എം.കെ. മുനീര്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയശ്രീ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വിസസ് ആര്‍.എല്‍. സരിത, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ഇ. ബിജോയ്, ഉമ്മര്‍ പാണ്ടികശാല, കെ.എസ്.എസ്.എം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ മുഹമ്മദ് അഷില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

English summary
1000 crore rupees for Helath section in KIIFB; Health minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X