Get Updates
Get notified of breaking news, exclusive insights, and must-see stories!

1000 കിലോ സ്വര്‍ണം, പലിശയിനത്തില്‍ മാത്രം കോടികളുടെ വരുമാനം; ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ആസ്തി കേട്ടോ!

കേരളത്തിലെ എന്നല്ല രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഹൈന്ദവ ക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂര്‍ ക്ഷേത്രം. തിരുമല തിരുപ്പതി വെങ്കടേശ്വരക്ഷേത്രം, പുരി ജഗന്നാഥക്ഷേത്രം, ബദരീനാഥ് മഹാവിഷ്ണുക്ഷേത്രം എന്നിവ കഴിഞ്ഞാല്‍ ഏറ്റവുമധികം തിരക്കുള്ള വൈഷ്ണവ ക്ഷേത്രവും കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭക്തര്‍ എത്തിച്ചേരുന്ന ക്ഷേത്രവും ഗുരുവായൂരാണ്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലാണ് ക്ഷേത്രത്തിന്റെ ഭരണം.

ഇക്കഴിഞ്ഞ സെപ്തംബര്‍ മാസത്തില്‍ ഒറ്റ ദിവസം റെക്കോഡ് വിവാഹങ്ങള്‍ എന്ന നേട്ടവും ക്ഷേത്രം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ മാസം ഭണ്ഡാര വരുമാനവും വലിയ തോതില്‍ ക്ഷേത്രത്തിന് ലഭിച്ചിരുന്നു. സെപ്തംബര്‍ 14 വരെ മാത്രം ആ മാസം ആറ് കോടി രൂപയ്ക്കടുത്താണ് ഭണ്ഡാര വരുമാനമായി ക്ഷേത്രത്തിന് ലഭിച്ചത്. ഇതിനൊപ്പം രണ്ട് കിലോ 626 ഗ്രാം 500 മില്ലിഗ്രാം സ്വര്‍ണവും 17കിലോ 700 ഗാം വെള്ളിയും ലഭിച്ചിരുന്നു.

guruvayur temple

ഇപ്പോഴിതാ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ സ്വത്തുവകകള്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തുവന്നിരിക്കുകയാണ്. മനോരമ ന്യൂസാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഗുരുവായൂര്‍ ദേവസ്വത്തിന് സ്വന്തമായി ഒരു ടണ്ണിലേറെ സ്വര്‍ണം ഉണ്ട് എന്നാണ് കണക്ക്. റിസര്‍വ് ബാങ്കിന്റെ സ്വര്‍ണ നിക്ഷേപ പദ്ധതിയില്‍ മാത്രം 869 കിലോ സ്വര്‍ണമാണ് ഗുരുവായൂര്‍ ദേവസ്വം നിക്ഷേപിച്ചിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവിധ ദേശസാല്‍കൃത ബാങ്കുകളിലായി 2053 കോടി രൂപയുടെ സ്ഥിരനിക്ഷേപമാണ് ഗുരുവായൂര്‍ ദേവസ്വത്തിന് ഉള്ളത്. 271 ഏക്കര്‍ ഭൂമിയും സ്വന്തമായുണ്ട്. ഗുരുവായൂര്‍ ദേവസ്വത്തിന് സ്വന്തമായി 1084.76 കിലോ സ്വര്‍ണമാണ് ഉള്ളത്. ഇതില്‍ എസ് ബി ഐയുടെ നാല് സ്വര്‍ണ നിക്ഷേപ പദ്ധതികളിലായി 869.2 കിലോ സ്വര്‍ണം നിക്ഷേപിച്ചിരിക്കുകയാണ്. നിത്യോപയോഗ വകയില്‍ 141.16 കിലോ സ്വര്‍ണം ദേവസ്വത്തിന്റെ കൈവശമുണ്ട്.

കല്ലുകള്‍ പതിച്ച 73.93 കിലോ സ്വര്‍ണം വേറെയുമുണ്ട്. എന്നാല്‍ സ്വര്‍ണമടക്കമുള്ള ഈ സ്വത്തുക്കളുടെ മൂല്യനിര്‍ണയം ഇതുവരെ ഗുരുവായൂര്‍ ദേവസ്വം നടത്തിയിട്ടില്ല സ്ഥിരനിക്ഷേപം, സ്വര്‍ണ നിക്ഷേപം എന്നിവ വഴി എസ് ബി ഐയില്‍ നിന്ന് മാത്രം ഓരോ വര്‍ഷവും പലിശയിനത്തില്‍ കോടികളാണ് ദേവസ്വത്തിന് ലഭിക്കുന്നത്. കഴിഞ്ഞല സാമ്പത്തിക വര്‍ഷം മാത്രം ഈയിനത്തില്‍ ഏഴ് കോടിയിലേറെ രൂപയാണ് ദേവസ്വത്തിന് ലഭിച്ചത്.

അതിന് മുന്‍വര്‍ഷങ്ങളില്‍ ആറര കോടിയിലേറെ രൂപ പലിശയായി ലഭിച്ചിരുന്നു. അതേസമയം ഗുരുവായൂര്‍ ദേവസ്വത്തിന്റെ സ്വത്തുക്കള്‍ മൂല്യനിര്‍ണയം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. അടുത്ത ആഴ്ച ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഈ ഹര്‍ദി പരിഗണിക്കാന്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+