കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളപ്പിറവി ദിനത്തിൽ 1000പേർ ശബ്ദത്തിന്റെ ലോകത്തേക്ക്;ശ്രവണപദ്ധതി ഉദ്ഘാടനം ആരോഗ്യമന്ത്രി നിർവഹിക്കും

Google Oneindia Malayalam News

തിരുവനന്തപുരം: കേഴ്വി പരിമിതി നേരിടുന്ന ആയിരം പേര്‍ക്ക് ഈ വര്‍ഷം ഇയര്‍മോള്‍ഡോട് കൂടിയ ഡിജിറ്റല്‍ ഹിയറിംഗ് എയ്ഡുകള്‍ വിതരണം ചെയ്യുന്ന വികലാംഗക്ഷേമ കോര്‍പറേഷന്റ 'ശ്രവണ്‍' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ ഒന്നിന് രാവിലെ 11.45-ന് ഓണ്‍ലൈന്‍ വഴി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വ്വഹിക്കും. ശ്രവണ സഹായികള്‍ക്കായി നിരവധി അപേക്ഷകള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അടിയന്തിരമായി 1000 പേര്‍ക്ക് ഗുണനിലവാരമുള്ള ഡിജിറ്റല്‍ ശ്രവണ സഹായികള്‍ ഇയര്‍മോള്‍ഡോഡു കൂടി വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഉദ്ഘാടനത്തിന് ശേഷം വിവിധ ജില്ലകളില്‍ പ്രത്യേക ക്യാമ്പുകള്‍ നടത്തി ശ്രവണ സഹായികള്‍ വിതരണം ചെയ്യുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

health

സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെ ആശയവിനിമയ സ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും സംരംക്ഷിക്കുന്നതിനാവശ്യമായ നൂതന സഹായ ഉപകരണങ്ങള്‍ വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ സൗജന്യമായി വിതരണം ചെയ്തു വരികയാണ്. ഇതിന്റെ ഭാഗമായി ചലന പരിമിതിയുള്ള 1,500 ഓളം പേര്‍ക്ക് മുച്ചക്ര വാഹനവും കാഴ്ച പരിമിതിയുള്ള 1000 പേര്‍ക്ക് സ്മാര്‍ട്ട് ഫോണും നല്‍കിയിരുന്നു. കൂടാതെ 120ഓളം സഹായ ഉപകരണങ്ങള്‍ കോര്‍പ്പറേഷന്റെ ഹെഡ് ഓഫീസ് വഴിയും ഉപകരണ നിര്‍മ്മാണ യൂണിറ്റായ എം.ആര്‍.എസ്.റ്റി. വഴിയും റീജിയണല്‍ ഓഫീസുകള്‍ വഴിയും വിവിധ ജില്ലകളില്‍ ക്യാമ്പുകള്‍ നടത്തിയും വിതരണം ചെയ്തു വരികയാണ്. ഇതുകൂടാതെയാണ് 1000 പേര്‍ക്ക് ഡിജിറ്റല്‍ ശ്രവണ സഹായികള്‍ വിതരണം ചെയ്യുന്നത്.

വികലാംഗക്ഷേമ കോര്‍പ്പറേഷന്റെ പൂജപ്പുര ഹെഡ് ഓഫീസിലാണ് വിതരണ പരിപാടി നടക്കുന്നത്. കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അഡ്വ. പരശുവയ്ക്കല്‍ മോഹനന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ കെ. മൊയ്തീന്‍ കുട്ടി റിപ്പോര്‍ട്ട് അവതരിപ്പിക്കും. സാമൂഹ്യനീതി ഡയറക്ടര്‍ ഷീബ ജോര്‍ജ്ജ് മുഖ്യ പ്രഭാഷണം നടത്തും. കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരായ ഒ. വിജയന്‍, ഗിരീഷ് കീര്‍ത്തി, കെ.ജി. സജന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിക്കും.

കോര്‍പ്പറേഷന്‍ ഭരണം കയ്യില്‍ നിന്ന് പോവുമോ? അയയാതെ സിപിഐ; സീറ്റ് വിഭജനത്തെച്ചൊല്ലി എൽഡിഎഫിൽ തർക്കംകോര്‍പ്പറേഷന്‍ ഭരണം കയ്യില്‍ നിന്ന് പോവുമോ? അയയാതെ സിപിഐ; സീറ്റ് വിഭജനത്തെച്ചൊല്ലി എൽഡിഎഫിൽ തർക്കം

ജോസിനെ വെല്ലുന്ന ശക്തിയാകാന്‍ ജോസഫ്; ബിജെപി ബന്ധം വിട്ട് പിസി വരും, യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ്ജോസിനെ വെല്ലുന്ന ശക്തിയാകാന്‍ ജോസഫ്; ബിജെപി ബന്ധം വിട്ട് പിസി വരും, യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ്

English summary
1000 people to the world of sound on Kerala Piravi Day: Govt launches Shravan project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X