അദ്വയ് ഫെസ്റ്റ് 23 ന്, പങ്കെടുക്കാന്‍ പതിനായിരം പേര്‍
കൊച്ചി: ടോക്ക്-എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ടിസ്റ്റ്) സംഘടിപ്പിക്കുന്ന 'അദ്വയ്' ഫെസ്റ്റ് ഫെബ്രുവരി 23, 24 തിയ്യതികളില്‍ ആരക്കുന്നത്ത് നടക്കും. ട്വിസ്റ്റ് കാനപസില്‍ വച്ചാണ് പരിപാടി.
രാജ്യത്തിന്‍റെ വിവധ ഭാഗങ്ങളില്‍ നിന്നുള്ള 50 കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് അദ്വയ് ഫെസ്റ്റില്‍ ഇത്തവണ മാറ്റുരക്കാനെത്തുക. പതിനായിരം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചത്.

സാംസ്‌കാരിക പരിപാടികളും സാങ്കേതികവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും സമന്വയിക്കുന്നതാണ് അദ്വയ് ഫെസ്റ്റ്. വിവിധ ഏജന്‍സികളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. അന്‍പതോളം പരിപാടികളുണ്ടാകും.
വിദ്യാര്‍ത്ഥികള്‍ക്കുള്ള മത്സരങ്ങള്‍ മാത്രമല്ല ഇത്തവണ ഉണ്ടാവുക. ലഗോരി മ്യൂസിക് ബാന്‍ഡ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അണിനിരക്കുന്ന കലാപരിപാടികളും ഫെസ്റ്റിന്‍റെ ഭാഗമായി അരങ്ങേറും. പുതിയ കണ്ടുപിടിത്തങ്ങളും ഉല്‍പ്പന്നങ്ങളും പരിചയപ്പെടുത്തുന്ന പ്രദര്‍ശനങ്ങളും ,സംഘടിപ്പിക്കുന്നുണ്ട്.
2009 ല്‍ ആയിരുന്നു ടിസ്റ്റിന്‍റെ നേതൃത്വത്തില്‍ അദ്വയ് ഫെസ്റ്റ് തുടങ്ങിയത്. പാഠപുസ്തകത്തിനു പുറത്തുള്ള ലോകത്തെ വിദ്യാര്‍ത്ഥികള്‍ക്കു പരിചയപ്പെടുത്തുകയും അവരിലെ പ്രതിഭയും പുതിയ ആശയങ്ങളും കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് ടിസ്റ്റിന്റെ പ്രിന്‍സിപ്പാള്‍ ഡോ ഡി വിന്‍സന്റ് എച്ച് വില്‍സണ്‍ പറഞ്ഞു.












Click it and Unblock the Notifications