കാസര്‍കോട്ടും സിപിഎമ്മില്‍ ഭിന്നത
കാസര്‍കോട്: ഒഞ്ചിയം, ഷൊര്‍ണൂര്‍ മോഡല്‍ വിഭാഗീയത കാസര്‍കോട്ടും സി പി എമ്മിനെ പിടികൂടുന്നു. കാസര്‍കോട്ട് ജില്ലയില്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ ബേഡകത്താണ് ബ്രാഞ്ച് സെക്രട്ടറിമാരും ലോക്കല്‍ സെക്രട്ടറിമാരും ഉള്‍പ്പെടെ നൂറോളം പേര് സി പി എമ്മില്‍ നിന്നും രാജിവെച്ചത്. ബേഡകം ഏരിയ കമ്മിറ്റിക്ക് കീഴിലെ ബേഡകം, കുറ്റിക്കോല്‍, പടുപ്പ് തുടങ്ങിയ സ്ഥലങ്ങളിലുള്ളവരാണ് പാര്‍ട്ടി വിട്ടവരില്‍ ഏറെയും.
സി ബാലനെ വീണ്ടും ഏരിയ കമ്മിറ്റി സെക്രട്ടറിയാക്കാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. സി ബാലനെ നേരത്തെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയതാണ്. ഇദ്ദേഹത്തെ വീണ്ടും ഏരിയ കമ്മിറ്റി സെക്രട്ടറിയാക്കുന്നത് അംഗീകരിക്കാനാവില്ല എന്ന നിലപാടിലാണ് വിമതര്‍.

കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ടും ഏരിയാ കമ്മിറ്റി മെമ്പറുമായ ഗോപാലന് മാസ്റ്റര്‍, മുന്‍ ഏരിയ സെക്രട്ടറി പി ദിവാകരന് തുടങ്ങിയ നേതാക്കള്‍ ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തെ പരസ്യമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ എതിരഭിപ്രായം പറഞ്ഞവര്‍ നിലപാട് തിരുത്തണമെന്നാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. ഗോപാലന് മാസ്റ്റര്‍ക്കും പി ദിവാകരനും പിന്തുണ അറിയിച്ചാണ് നൂറോളം പേര് പാര്‍ട്ടി വിട്ടത്.
സി പി എമ്മില്‍ നിന്നും രാജിവെക്കുകയാണ് എന്ന് കാണിച്ച് ഏതാണ്ട് നൂറോളം പ്രവര്‍ത്തകര്‍ ജില്ലാ കമ്മിറ്റിക്ക് ബുധനാഴ്ച രാജിക്കത്ത് നല്‍കിയിരുന്നു. ബ്രാഞ്ച് സെക്രട്ടറിമാരും ലോക്കല്‍ സെക്രട്ടറിമാരും ഉള്‍പ്പെടെയുള്ളവരാണ് വ്യാഴാഴ്ച പാര്‍ട്ടി വിട്ടത്. പ്രശ്നം പരിഹരിക്കാമെന്ന് നേതാക്കള്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും പ്രവര്‍ത്തകര്‍ അത് കണക്കിലെടുക്കാന്‍ കൂട്ടാക്കുന്നില്ല. സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച സി പി എം ഏരിയ കമ്മിറ്റി യോഗം ചേര്‍ന്നു.
-
ഫണ്ട് തിരിമറി; പണം ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി, സ്റ്റേറ്റ്മെന്റ് പങ്കുവെച്ച് വി. കുഞ്ഞികൃഷ്ണൻ -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം












Click it and Unblock the Notifications