കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസര്‍കോട്ടും സിപിഎമ്മില്‍ ഭിന്നത

Google Oneindia Malayalam News

കാസര്‍കോട്: ഒഞ്ചിയം, ഷൊര്‍ണൂര്‍ മോഡല്‍ വിഭാഗീയത കാസര്‍കോട്ടും സി പി എമ്മിനെ പിടികൂടുന്നു. കാസര്‍കോട്ട് ജില്ലയില്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ ബേഡകത്താണ് ബ്രാഞ്ച് സെക്രട്ടറിമാരും ലോക്കല്‍ സെക്രട്ടറിമാരും ഉള്‍പ്പെടെ നൂറോളം പേര്‍ സി പി എമ്മില്‍ നിന്നും രാജിവെച്ചത്. ബേഡകം ഏരിയ കമ്മിറ്റിക്ക് കീഴിലെ ബേഡകം, കുറ്റിക്കോല്‍, പടുപ്പ് തുടങ്ങിയ സ്ഥലങ്ങളിലുള്ളവരാണ് പാര്‍ട്ടി വിട്ടവരില്‍ ഏറെയും.

സി ബാലനെ വീണ്ടും ഏരിയ കമ്മിറ്റി സെക്രട്ടറിയാക്കാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. സി ബാലനെ നേരത്തെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയതാണ്. ഇദ്ദേഹത്തെ വീണ്ടും ഏരിയ കമ്മിറ്റി സെക്രട്ടറിയാക്കുന്നത് അംഗീകരിക്കാനാവില്ല എന്ന നിലപാടിലാണ് വിമതര്‍.

cpm

കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ടും ഏരിയാ കമ്മിറ്റി മെമ്പറുമായ ഗോപാലന്‍ മാസ്റ്റര്‍, മുന്‍ ഏരിയ സെക്രട്ടറി പി ദിവാകരന്‍ തുടങ്ങിയ നേതാക്കള്‍ ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തെ പരസ്യമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ എതിരഭിപ്രായം പറഞ്ഞവര്‍ നിലപാട് തിരുത്തണമെന്നാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. ഗോപാലന്‍ മാസ്റ്റര്‍ക്കും പി ദിവാകരനും പിന്തുണ അറിയിച്ചാണ് നൂറോളം പേര്‍ പാര്‍ട്ടി വിട്ടത്.

സി പി എമ്മില്‍ നിന്നും രാജിവെക്കുകയാണ് എന്ന് കാണിച്ച് ഏതാണ്ട് നൂറോളം പ്രവര്‍ത്തകര്‍ ജില്ലാ കമ്മിറ്റിക്ക് ബുധനാഴ്ച രാജിക്കത്ത് നല്‍കിയിരുന്നു. ബ്രാഞ്ച് സെക്രട്ടറിമാരും ലോക്കല്‍ സെക്രട്ടറിമാരും ഉള്‍പ്പെടെയുള്ളവരാണ് വ്യാഴാഴ്ച പാര്‍ട്ടി വിട്ടത്. പ്രശ്‌നം പരിഹരിക്കാമെന്ന് നേതാക്കള്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും പ്രവര്‍ത്തകര്‍ അത് കണക്കിലെടുക്കാന്‍ കൂട്ടാക്കുന്നില്ല. സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച സി പി എം ഏരിയ കമ്മിറ്റി യോഗം ചേര്‍ന്നു.

English summary
100s including local and branch secretaries quit CPM in Bedakam, Kasargod district.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X