• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പിടിവിട്ട് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 1038 പേർക്ക് രോഗം! 785 പേർക്ക് സമ്പർക്കത്തിലൂടെ

തിരുവനന്തപുരം;സംസ്ഥാനത്ത് ഇന്ന് ആയിരവും കടന്ന് കൊവിഡ്. 1038 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15032 ആണ്. 785 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 57 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല.87 പേർ വിദേശത്ത് നിന്ന് വന്നവരാണ്.109 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരും. ഇന്ന് ഒരു മരണവും റിപ്പോർട്ട് ചെയ്തു. 272 പേർക്കാണ് ഇന്ന് സംസ്ഥാനത്ത് രോഗമുക്തി.

തിരുവനന്തപുരം 226 , കൊല്ലം 133 , ആലപ്പുഴ 120, പത്തനംതിട്ട 49 , കോട്ടയം 51 , ഇടുക്കി 43 , എറണാകുളം 92 , തൃശൂര്‍ 56 , പാലക്കാട് 34 , മലപ്പുറം 61 , കോഴിക്കോട് 25, കണ്ണൂര്‍ 43 , വയനാട് 4, കാസര്‍കോട് 101 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്. തിരുവനന്തപുരം 9 , കൊല്ലം 13 , പത്തനംതിട്ട 38 , ആലപ്പുഴ 19 , ഇടുക്കി 1 , കോട്ടയം 12 , എറണാകുളം 18 , തൃശൂര്‍ 33 , പാലക്കാട് 15 , മലപ്പുറം 52, കോഴിക്കോട് 14 , വയനാട് 4, കാസര്‍കോട് 43 എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ കണക്ക്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 20,847 സാമ്പിളുകളാണ് പരിശോധിച്ചത്. നിലവിൽ 1,59,777 പേർ വിവിധ ജില്ലകളിൽ നിരീക്ഷണത്തിൽ തുടരുകയാണ്. 9031 പേരാണ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്. ഇന്ന് 1164 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 8818 പേരാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. സംസ്ഥാനത്ത് ഇത് വരെ 86959 പേരെ പ്രമൈറി കേണ്‍ടാക്റ്റ് ആയി കണ്ടെത്തി. 66.51 % അതത് പ്രദേശത്ത് തന്നെ വൈറസ് ബാധയുണ്ടായതായാണ് കണക്കാക്കുന്നത്. 15975 കിടക്കകള്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ്് സെന്ററില്‍ തയ്യാറാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ 4535 പേര്‍ ഇപ്പോള്‍ചികിത്സയിലുണ്ട്. 308600 പിപിഇ കിറ്റുകള്‍ ഉണ്ട്. 80 വെന്‌റിലേറ്ററുകള്‍ കഴിഞ്ഞ ദിവസം വാങ്ങി. 220ഐസിയു വെന്റിലേറ്ററുകള്‍ കേന്ദ്രഗവണ്‍മെന്റില്‍ നിന്ന് ലഭ്യമായി. 6007 വെന്റിലേറ്ററുകളില്‍ ഓക്‌സിജന്‍ സറ്റോക് ചെയ്തിട്ടുണ്ട്. 947 ആമ്പുലന്‍സുകള്‍ കോവിഡിന് മാത്രം സജ്ജമാണ്. ഇ സജ്ജീവനി ടെലിമെഡിസിന്‍ സംവവിധാനം 50 മൊബൈല്‍ യൂണിറ്റുകള്‍ ഇപ്പോഴുണ്ട്.

cmsvideo
  Serum Institute of India to apply for local trials on Oxford's vaccine by August| Oneindia Malayalam

  തിരുവനന്തപുരം ജില്ലയില് അതീവ ഗുരുതര സാഹചര്യം ആണ് നിലനിലുള്ളത്. ഇന്ന് പോസിറ്റീവ് ആയ കേസുകളില്‍ 196 പേര്‍ക്ക് സമ്പര്ക്കം വഴിയാണ രോഗം. 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. കൊല്ലത്ത് 133 പേര്‍ക്ക് രോഗം സ്ഥീരകരിച്ചു. അതില്‍ 116 സമ്പര്‍ക്കത്തിലൂടെയാണ്. ഉറവിടമറിയാത്ത 5 പേര്‍. നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനം. തിരുവനന്തപുരം 49 പേര്ക്ക് രോഗം സ്ഥീരികരിച്ചു. ഇതില്‍ 32 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം. അടൂര്‍ ജനറലാശുപത്രിയില്‍ ഡോക്ടര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥീരീകരിച്ചതിനെത്തുടര്‍ന്ന്് ആന്റിജന്‍ ടെസ്റ്റ് നടത്തി. ആലപ്പുഴ കച്ചവടങ്ങളുടെ പ്രവര്‍ത്തന സമയം രാവീലെ 7 മണി മുതല്‍ ഉച്ചക്ക് 2 വരെ ദീര്‍ഘിപ്പിച്ചു.

  കോട്ടയത്ത് രോഗം സ്ഥീരികരിച്ച് 51 പേരില്‍ 46 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ രോഗം ബാധിച്ചത്. ഗൈനക്കോളജി വിഭാഗത്തില്‍ 5 സ്ത്രീകള്‍ക്ക് രോഗം സ്ഥീരികരിച്ചു. ഇതില്‍ രണ്ട് പേര്‍ ഗർഭിണികളാണ്. ഇടുക്കി വണ്ണപ്പുറം, വാഴത്തോപ്പ്, രാജാക്കാട് എന്നിവിടങ്ങളിലാണ് സമ്പര്‍ക്കം. 43 പേര്‍ക്ക് വൈറസ് ബാധയുണ്ടായതിലല്‍ 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. എറണാകുളം 93 പേര്‍്ക്ക് രോഗം സ്ഥീരികരിച്ചു 66പേര്‍ സമ്പര്‍ക്കം. 15 പേരുടെ ഉറവിടം വ്യക്തമല്ല. ആലുവയിലെ കോവിഡ് വ്യാപനം അപകട സാധ്യത കൂടുയതാണ് കണ്ടെത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.

  English summary
  1038 covid cases confirmed in kerala today ,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X