• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കടുത്ത ആശങ്ക;സംസ്ഥാനത്ത് 1078 പേര്‍ക്കു കൂടി കോവിഡ്!! 798 പേർക്ക് സമ്പർക്കം വഴി രോഗം

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 1078 പേർക്ക് കൂടി കൊവിഡ്. 798 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് വന്ന 104 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 115 പേർക്കുമാണ് രോഗം. 65 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 5 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്ന് 432 പേർക്കാണ് രോഗമുക്തി. ഇതുവരെ 16110 പേർക്കാണ് കേരളത്തിൽ രോഗം സ്ഥിരീകരിച്ചത്.

കോഴിക്കോട് കല്ലായി സ്വദേശി കോയൂട്ടി 58, മൂവാറ്റുപഴ സ്വദേശി ലക്ഷ്മി കുഞ്ഞൻപിള്ള (79),പാറശാല നഞ്ചൻകുഴി സ്വദേശി രവീന്ദ്രന്‍ (73), കൊല്ലം കെഎസ് പുരത്തെ റഹിയാനത്ത് (58) , കണ്ണൂര്‍ സ്വദേശി സദാനന്ദന്‍ (60)എന്നിവർക്കാണ് ഇന്ന് ജീവഹാനി സംഭവിച്ചത്. ഇതില്‍ റഹിയാനത്ത് ഒഴികെ ബാക്കിയുള്ളവര്‍ മറ്റ് രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു.

തിരുവനന്തപുരം-222, കൊല്ലം-106, പത്തനംതിട്ട-27, ഇടുക്കി-63, കോട്ടയം-80, ആലപ്പുഴ-82, എറണാകുളം-100, തൃശൂര്‍-83, പാലക്കാട്-51, മലപ്പുറം-89, കോഴിക്കോട്-67, വയനാട്-10, കണ്ണൂര്‍-51, കാസർകോട്-47 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.

തിരുവനന്തപുരം-60, കൊല്ലം-31, ഇടുക്കി-22, കോട്ടയം-25, ആലപ്പുഴ-39, എറണാകുളം-95, തൃശൂര്‍-21, പാലക്കാട്-45, മലപ്പുറം-30, കോഴിക്കോട്-16, വയനാട്-5, കണ്ണൂര്‍-7, കാസർകോട്-36 എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ കണക്കുകൾ.24 മണിക്കൂറിനകം 22433 സാമ്പിളുകള്‍ പരിശോധിച്ചു. 158117 പേര്‍ നിരീക്ഷണത്തില്‍. 9354 പേര്‍ ആശുപപത്രിയില്‍. ഇന്ന് 1070 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ 9468 പേരാണ് ഉള്ളത്9159 സാമ്പിളുകളുടെ ഫലം വരാനുണ്ട്. സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകള്‍ 428 ആണ്.

cmsvideo
  OXFORD വാക്‌സിന്‍ നവംബറില്‍ ഇന്ത്യയിലെത്തും | Oneindia Malayalam

  അതിജീവനത്തിന്റെ ജനകീയ മാതൃക ലോകത്തിന് മുന്‍പില്‍ കേരളം കാണിച്ചിട്ടുണ്ട്. അതില്‍ ഇപ്പോഴും എല്ലാവരും പങ്കാളികള്‍ ആവണമെന്നും ക്രിയാത്മകമായ ഇടപെടല്‍ നടത്തുകയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട് നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുന്നുണ്ട്. കോവിഡ് വ്യാപനത്തെക്കുറിച്ച് ശാസ്ത്രീയമായി മനസ്സിലാക്കേണ്ടതാണ്. ആ മേഖലയിലെ വിദഗ്ധരാണ് ഇപ്പോള്‍ ഈ പോരാട്ടത്തെ നയിക്കുന്നത്. എന്നാല്‍ മാധ്യമങ്ങളിൽ പല ചര്‍ച്ചകളിലും നിരീക്ഷകരായി വരുന്നവര്‍ അശാസ്ത്രീയമായ കാര്യങ്ങള്‍ ആധികാരികമായി പ്രസ്താവിക്കുമ്പോള്‍ അത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു.

  പ്രശ്‌നത്തെ ന്യൂനീകരിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. അതുകൊണ്ട് അത്തരം ആളുകള്‍ ധാര്‍മ്മികത മുന്‍നിര്‍ത്തി അനാവശ്യമായി ഇടപെട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. ഇക്കാര്യങ്ങള്‍ മാധ്യമങ്ങളും ശ്രദ്ധിക്കണം. ഈ വാദങ്ങളുംടെ ശാസ്ത്രീയത പരിശോധിക്കാന്‍ പര്യാപതരായവരെ ഉള്‍പ്പെടുത്തി വേണം ചര്‍ച്ച നടത്തേണ്ടത്.

  ബലി പെരുന്നാള്‍ അടുത്ത സാഹചര്യത്തില്‍ മുസ്ലീം മത നേതാക്കളുമായി ചര്‍ച്ച നടത്തി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ വിധത്തിലുള്ള പിന്തുണയും നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു. എല്ലാവരും അനുകൂലമായാണ് പ്രതികരിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ബലിപെരുന്നാള്‍ ആഘോഷം നടത്താമെന്ന് അവര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ആരോഗ്യത്തിനും ആരോഗ്യ സംവിധാനങ്ങള്‍ക്കും മുനന്‍ഗണന നല്‍കുമെന്ന ഉറപ്പും നല്‍കി. നിര്‍ബന്ധിതമായ ചടങ്ങുകള്‍ മാത്രമായിരിക്കും നടക്കുക. പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരത്തിന് സൗകര്യമൊരുക്കും. പൊതു ഇടങ്ങളില്‍ നമസ്‌കാരം ഉണ്ടാവുകയില്ല. സാമൂഹ്യ അകലം പാലിക്കും. പരമാവധി 100 പേര്‍. അതിലധികം ആളുകള്‍ പാടില്ല. ബലികര്‍മ്മവുമായി ബന്ധപ്പെട്ട് ഇടപെടുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്താന്‍ ധാരണയായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

  English summary
  1078 case reported in kerala today
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X