Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് 1083 പേര്‍ക്ക് കൂടി കൊവിഡ്, രോഗമുക്തി ഇന്ന് ആയിരം കടന്നു, സമ്പർക്കം വഴി 902 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 135 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 131 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 126 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 97 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 91 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 72 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 50 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 37 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 32 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 30 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 23 പേര്‍ക്കും, വയനാട് ജില്ലയില്‍ 17 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ആഗസ്റ്റ് ഒന്നിന് മരണമടഞ്ഞ തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി ജയനാനന്ദന്‍ (53), കോഴിക്കോട് പെരുവയല്‍ സ്വദേശി രാജേഷ് (45), ആഗസ്റ്റ് രണ്ടിന് മരണമടഞ്ഞ എറണാകുളം കുട്ടമശേരി സ്വദേശി ഗോപി (69), എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 87 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

covid

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 64 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 902 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 71 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 237 പേര്‍ക്കും, എറണാകുളം ജില്ലയിലെ 122 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 118 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 85 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 78 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 75 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 55 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 29 പേര്‍ക്കും, കൊല്ലം ജില്ലയിലെ 25 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 23 പേര്‍ക്കും, കോട്ടയം ജില്ലയിലെ 22 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 17 പേര്‍ക്കും, വയനാട് ജില്ലയിലെ 16 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 4, കോഴിക്കോട് ജില്ലയിലെ 3, കാസര്‍ഗോഡ് ജില്ലയിലെ 2, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ ജില്ലയിലെ 35 ഐ.ടി.ബി.പി.ക്കാര്‍ക്കും, തൃശൂര്‍ ജില്ലയിലെ 11 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ 4 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

ചികിത്സയിലായിരുന്ന 1021 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 107 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 103 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 94 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 62 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 56 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 55 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 49 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 45 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 44 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 36 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 26 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 25 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 9 പേരുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 11,540 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 16,303 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Covid19

Recommended Video

cmsvideo
    Corona Vaccine From Tobacco All Set For The Human Trial | Oneindia Malayalam

    സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,45,062 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,34,140 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,922 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1241 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

    കഴിഞ്ഞ 24 മണിക്കൂറിനിടെ 20,087 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 8,58,960 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 7595 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,28,962 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1522 പേരുടെ ഫലം വരാനുണ്ട്.

    ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ തൃക്കൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 13), തിരുവില്വാമല (15), കൊണ്ടാഴി (1), അവിനിശേരി (2), കൈപ്പറമ്പ് (3), എറണാകുളം ജില്ലയിലെ കാഞ്ഞൂര്‍ (5), നോര്‍ത്ത് പറവൂര്‍ (15), ഞാറയ്ക്കല്‍ (9, 10), പത്തനംതിട്ട ജില്ലയിലെ ഇരവിപ്പേരൂര്‍ (8), നിരണം (3), കോഴിക്കോട് ജില്ലയിലെ കുന്നുമ്മല്‍ (11), മടവൂര്‍ (8), പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് (7, 13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

    10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ മേലില (വാര്‍ഡ് 5, 7, 8, 9, 10, 11), പട്ടാഴി വടക്കേക്കര (എല്ലാ വാര്‍ഡുകളും), പോരുവഴി (14, 17), ശൂരനാട് നോര്‍ത്ത് (എല്ലാ വാര്‍ഡുകളും), മലപ്പുറം ജില്ലയിലെ പൊന്നാനി മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), നിലമ്പൂര്‍ മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), പത്തനംതിട്ട ജില്ലയിലെ ഏഴംകുളം (13), വെച്ചൂച്ചിറ (11), തൃശൂര്‍ ജില്ലയിലെ ചേര്‍പ്പ് (11), ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി (2, 3, 7, 13, 14) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 509 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+