കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിൽ 10 കെവി സോളാർ നിലയം

  • By Desk
Google Oneindia Malayalam News

പിറവം: ആയിരം മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുവാൻ കഴിയുന്ന സോളാർ നിലയങ്ങൾ സ്ഥാപിക്കുവാൻ സർക്കാർ പദ്ധതിയിടുന്നതായി മന്ത്രി എം എം മണി.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മറ്റും ചെറുകിട സോളാർ വൈദ്യുതി നിലയങ്ങൾ സ്ഥാപിക്കണമെന്നും അവരുടെ ഉപയോഗശേഷമുള്ള വൈദ്യുതി കെഎസ്ഇബി വാങ്ങുമെന്നും മന്ത്രി പറഞ്ഞു.

പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത്‌ നിർമിച്ച 10കെ വി സോളാർ നിലയം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിന്റെ എഴുപത് ശതമാനവും പുറമെനിന്ന് വാങ്ങുന്നതാണ്.പുതിയ വൻകിട പദ്ധതികൾ നടപ്പിലാക്കുവാൻ ശ്രമിക്കുമ്പോൾ എതിർപ്പുകളാണെന്നും,അതിനാൽ ചെറുകിട ജലവൈദ്യുത പദ്ധതികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

solar

യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് സുമിത് സുരേന്ദ്രൻ അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ആശാ സനിൽ,ബ്ലോക്ക് വൈസ് പ്രസിഡന്റ് ജെസ്സി ജോണി,എംപിഐ ഡയറക്ടർ ഷാജു ജേക്കബ്,പഞ്ചായത്ത്‌ പ്രസിഡന്റുമാരായ ഒ എൻ വിജയൻ,അഡ്വ മിനികുമാരി,സുഷമ മാധവൻ,ജോഷി സ്കറിയ,ജോയിസ് മാമ്പിള്ളിൽ,ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്മാരായ വി സി കുര്യാക്കോസ്,ജയ ബിജുമോൻ,ശ്യാമള ഗോപാലൻ,ബ്ലോക്ക് സെക്രട്ടറി ബൈജു റ്റി പോൾ,മറ്റ് ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങൾ എന്നിവർ സംസാരിച്ചു.ലൈഫ് പദ്ധതിക്കായി മികച്ച പ്രവർത്തനം നടത്തിയ ഫീൽഡ് ഉദ്യോഗസ്ഥരെയും,തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനം നടത്തിയവരെയും ചടങ്ങിൽ ആദരിച്ചു.

English summary
10KV solar plant in pambakkuda block panchayath, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിൽ 10കെ വി സോളാർ നിലയം
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X