തൊടുപുഴയില്‍ പത്താക്ളാസുകാരി പരീക്ഷ തീര്‍ന്ന ദിവസം കാമുകനൊപ്പം ഒളിച്ചോടി
തൊടുപുഴ: മിസ്ഡ് കോള്‍ പ്രണയം, പത്താം ക്‌ളസുകാരി കാമുകനൊപ്പം ഒളിച്ചോടി. എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടിയാണ് ഫോണ്‍ കോള്‍ വഴി പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടിയത്. തൊടുപുഴയിലെ ഒരു പ്രമുഖ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി.
വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയേയും കാമുകനേയും കാസര്‍ഗോഡ് നിന്നും കണ്ടെത്തി. കാമുകനെ കസ്റ്റഡിയിലെടുത്ത പൊലീസ്, പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി എന്ന് കാട്ടിയാണ് യുവാവിനെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയും യുവാവും തമ്മില്‍ അടുപ്പത്തിലായിട്ട് വളരെ കുറച്ച് നാളുകളേ ആയിട്ടുള്ളൂ. മിസ്ഡ് കോളില്‍ തുടങ്ങിയ ബന്ധം പ്രണയത്തിലും ഒളിച്ചോട്ടത്തിലും എത്തുകയായിരുന്നു. അവസാന പരീക്ഷവരെ കാത്തിരുന്ന ശേഷമായിരുന്നു പെണ്‍കുട്ടിയുടെ ഒളിച്ചോട്ടം.












Click it and Unblock the Notifications