Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫാഷൻ പ്രേമികൾക്ക് ആവേശവാർത്ത! ലുലു ഫാഷൻ വീക്ക് പത്താം പതിപ്പ് പ്രഖ്യാപിച്ചു; എന്ന് തുടങ്ങുമെന്ന് അറിയാം

ഫാഷൻ പ്രേമികൾ കാത്തിരുന്ന ലുലു ഫാഷൻ വീക്കിന്റെ പത്താം പതിപ്പ് മേയ് 21 മുതൽ കൊച്ചിയിൽ ആരംഭിക്കും. കൊച്ചി ലുലു മാളിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് പ്രശസ്ത ചലച്ചിത്ര നടി ദീപ്തി സതിയാണ് ഇത്തവണത്തെ ഫാഷൻ വീക്കിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. വസ്ത്രധാരണ രംഗത്തെ പുത്തൻ ട്രെൻഡുകളും അന്താരാഷ്ട്ര ബ്രാൻഡുകളുടെ കളക്ഷനുകളും അണിനിരക്കുന്ന ഈ ഫാഷൻ മാമാങ്കം മേയ് 21 മുതൽ 24 വരെയുള്ള നാല് ദിവസങ്ങളിലായാണ് കൊച്ചിയിൽ അരങ്ങേറുന്നത്.

പ്രമുഖ രാജ്യാന്തര ബ്രാൻഡായ ബ്ലാക്ക് ബെറിയാണ് ഇത്തവണത്തെ ലുലു ഫാഷൻ വീക്ക് അവതരിപ്പിക്കുന്നത്. ഫാഷൻ ഇൻഡസ്ട്രിയിൽ പത്ത് വർഷം പൂർത്തിയാക്കുന്ന ലുലു ഫാഷൻ വീക്കിന്റെ ഈ പതിപ്പ് മുൻവർഷങ്ങളേക്കാൾ കൂടുതൽ ഗംഭീരമാക്കാനുള്ള ഒരുക്കങ്ങളാണ് മാളിൽ പൂർത്തിയായി വരുന്നത്. നാല് ദിവസങ്ങളിലായി നടക്കുന്ന വിവിധ റൺവേ ഷോകളിൽ രാജ്യത്തെ പ്രശസ്തരായ ഫാഷൻ ഡിസൈനർമാർ തയ്യാറാക്കിയ പുത്തൻ ഡിസൈനുകൾ അവതരിപ്പിക്കപ്പെടും. ഇതിനായി ഇരുപതിലധികം അന്താരാഷ്ട്ര മോഡലുകളും ഇന്ത്യയിലെ മുൻനിര സെലിബ്രിറ്റികളും സിനിമ-ടെലിവിഷൻ താരങ്ങളും കൊച്ചിയിലെത്തും.

lulu-fashion-week-1779172420 jpg

ലുലു മാളിൽ വെച്ച് നടന്ന പ്രഖ്യാപന ചടങ്ങിൽ കൊച്ചി ലുലു മാൾ ജനറൽ മാനേജർ വിഷ്ണു ആർ. നാഥ്, ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത്, ഡെപ്യൂട്ടി ജനറൽ മാനേജർ ജയേഷ് നായർ, ബയിങ് മാനേജർ സന്തോഷ് കൊട്ടാരത്തിൽ, റീട്ടെയിൽ ബയിങ് മാനേജർ ടി.വി. രതീഷ്, സെൻട്രൽ ബയർ നാൻസി തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.

വരാനിരിക്കുന്ന സീസണുകളിലെ വൈവിധ്യമാർന്ന വസ്ത്രശേഖരങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്നതിനൊപ്പം, ഫാഷൻ രംഗത്തെ മികച്ച സംഭാവനകൾക്ക് നൽകുന്ന പ്രത്യേക പുരസ്കാര വിതരണവും ഫാഷൻ വീക്കിന്റെ സമാപന ചടങ്ങിൽ വെച്ച് നടക്കും. ഫാഷൻ വീക്കിനോടനുബന്ധിച്ച് ലുലു ഫാഷൻ സ്റ്റോറുകളിലും വിവിധ ബ്രാൻഡുകളുടെ ഔട്ട്‌ലെറ്റുകളിലും ഉപഭോക്താക്കൾക്കായി പ്രത്യേക ഡിസ്കൗണ്ടുകളും ആകർഷകമായ ഓഫറുകളും ലഭ്യമായിരിക്കുമെന്നും ലുലു അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. യുവതലമുറയ്ക്കും ഫാഷൻ പ്രേമികൾക്കും പുത്തൻ സ്റ്റൈലുകൾ അടുത്തറിയാനുള്ള മികച്ച വേദിയായിരിക്കും മേയ് 21 മുതൽ ആരംഭിക്കുന്ന ലുലു ഫാഷൻ വീക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+