Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയിയുടെ ജീവസുറ്റ ചിത്രങ്ങൾ.. ഗൗരിയുടെ വര സോഷ്യൽ മീഡിയയിൽ വൻ വൈറൽ.. ഇനി ഒരു ആഗ്രഹം

ആലപ്പുഴ; 'ഇനി വിജയ് അണ്ണനെ ഒന്ന് കാണണം , അതാണ് ആഗ്രഹം'..പറയുന്നത് ചിത്രരചനയിൽ വിസ്മയം തീർക്കുന്ന കരുനാഗപ്പള്ളി സ്വദേശിയായ ഗൗരി സുനിൽ. ഇളയ ദളപതി വിജയിയുടെ ഗൗരി വരച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൻ വൈറലായതോടെയാണ് കുഞ്ഞ് ഗൗരി തന്റെ ആഗ്രഹം പങ്കുവെച്ചത്.

നടന്റെ പിറന്നാളിന് വിജയ് ഫാൻസ് ക്ലബ് നടത്തിയ മത്സരത്തിൽ പങ്കെടുത്ത് വരച്ച ചിത്രത്തിന് ഒന്നാം സ്ഥാനം ഗൗരിക്ക് ലഭിച്ചിരുന്നു. വിജയിയുടെ കടുത്ത ആരാധികയായ ഗൗരി ഇതിനോടകം തന്നെ താരത്തിന്റെ നിരവധി ചിത്രങ്ങൾ വരച്ചിട്ടുണ്ട്. വിജയിയുടെ മാത്രമല്ല ജീവസുറ്റ 1000ത്തോളം ചിത്രങ്ങൾ ഗൗരി ഇതിനകം വരച്ച് തീർത്തിട്ടുണ്ട്.

ആരാണ് സിരിഷ ബന്ദ്‌ല? ബഹിരാകാശത്തേക്ക് കുതിച്ച ഇന്ത്യയുടെ രണ്ടാം വനിത- ചിത്രങ്ങള്‍

1

ആദിനോട് തെക്ക് പൂങ്കാവനത്തിൽ സുനിലിന്റേയും സരിതയുടേയും മകളായ ഗൗരി യുകെജി മുതൽ ചിത്രങ്ങൾ വരച്ച് തുടങ്ങിയിരുന്നു. ഡ്രോയിംഗ് ക്ലാസിൽ ഗൗരി വരയ്ക്കുന്ന ചിത്രങ്ങൾ മറ്റുള്ളക്കുട്ടികളേക്കാൾ മികച്ചതാണെന്ന് അധ്യാപകർ പറയുമായിരുന്നു. ആദ്യമൊക്കെ സാധാരണ 'കുട്ടി വരയായി' മാത്രമായിരുന്നു വീട്ടുകാർ കണ്ടിരുന്നത്. എന്നാൽ മൂന്നാം ക്ലാസ് മുതൽ ഗൗരിയുടെ വര വീട്ടുകാരും ഗൗരവത്തിലെടുത്തു. മൂന്നിൽ പഠിക്കുമ്പോഴാണ് അവൾ ആളുകളുടെ മുഖങ്ങൾ വരച്ച് തുടങ്ങുന്നത്. അന്ന് മുതലുള്ള എല്ലാ ചിത്രങ്ങളും പിന്നെ സൂക്ഷിച്ച് വെയ്ക്കാൻ തുടങ്ങിയതായി അമ്മ സരിത പറയുന്നു.

2

പിന്നീട് നിരവധി സിനിമാ താരങ്ങളുടേയും രാഷ്ട്രീയ പ്രമുഖരുടേയുമെല്ലാം സാധാരണക്കാരുടെയെല്ലാം ചിത്രങ്ങൾ ഗൗരി പകർത്തിയിട്ടുണ്ട്. ഇതിൽ പല ചിത്രങ്ങളും പ്രമുഖരെ നേരിട്ട് കണ്ട് കൈമാറിയിട്ടുണ്ടെന്നും ഗൗരി പറയുന്നു. ഒരിക്കൽ മോഹൻലാലിനെ നേരിൽ കണ്ട് അദ്ദേഹത്തിന് ചിത്രം കൈമാറിയിരുന്നു. മുതിർന്ന ,സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനനന്ദൻ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി,പ്രിയങ്ക ഗാന്ധി എന്നിവർക്കെല്ലാം ഗൗരി നേരിട്ട് ചിത്രങ്ങൾ നൽകിയിട്ടുണ്ട്.

3

കരുനാഗപ്പള്ളി ഗവ മോഡൽ ഹയർസെക്കന്റി സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയായ ഗൗരി നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട്. മൂന്ന് തവണ ജില്ലാ ചിത്രരചന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥാമക്കിയിരുന്നു. ഗൗരി വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടന്നിട്ടുണ്ട്. ഗൗരി വരച്ച ചിത്രങ്ങളിൽ പലതും ഫ്രെയിം ചെയ്ത് ആലുകടവിലുള്ള തന്റെ പൂക്കടയിൽ സൂക്ഷിച്ചിരിക്കുകയാണ് അച്ഛൻ സുനിൽ. ഇവിടെ എത്തുന്നവർ മകളുടെ വര കണ്ട് അത്ഭുതപ്പെടാറുണ്ടെന്ന് സുനിൽ പറയുന്നു. നിരവധി ചിത്രങ്ങൾ താൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതോടെ പലരും അഭിനന്ദിച്ച് വിളിക്കാറുണ്ടെന്നും ഗൗരി പറഞ്ഞു.

4

നടൻ വിജയയിയെ നേരിട്ട് കണ്ട് താൻ വരച്ച ചിത്രങ്ങൾ അദ്ദേഹത്തിന് കൊടുക്കണമെന്നതാണ് ഗൗരിയുടെ ആഗ്രഹം. വിജയ് ചിത്രവും ഗൗരിയുടെ വീഡിയോയും വൈറലായതോടെ വിജയ് ഫാൻസുകാർ ഗൗരിയെ തേടിയെത്തിയിരുന്നു. നടനെ നേരിട്ട് കണ്ട് ചിത്രം നൽകാനുള്ള അവസരമൊരുക്കാമെന്നാണ് ഇവരുടെ വാക്ക്. അത് വൈകാതെ തന്നെ നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ഈ മിടുക്കി.

കറുപ്പിലഴകായി ഷാലിൻ സോയ; ഇതെന്ത് മാറ്റമെന്ന് ആരാധകർ?

Recommended Video

cmsvideo
    Mohanlal appreciates amazing drawing by fan KP rohit

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+