കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂർ വിമാനത്താവളമൊരുങ്ങുന്നു; 11 അന്താരാഷ്ട്ര വിമാന സർവ്വീസുകൾ, കേരളത്തിലെ ഏറ്റവും വലിയ റൺവെ...

Google Oneindia Malayalam News

തിരുവനന്തപുരം: പരീക്ഷണ പറക്കൽ വിജയത്തിലെത്തിയതോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 11 അന്താരാഷ്ട്ര വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. സെപ്റ്റംബര്‍ 20നായിരുന്നു എയര്‍ഇന്ത്യയുടെ 200 പേര്‍ക്കിരിക്കാവുന്ന വലിയ വിമാനം കണ്ണൂരിലെത്തിയത്. ഇതോടെ വിമാനത്താവളത്തിന് വ്യോമയാന മന്ത്രാലയത്തിന്‌റെ അനുമതി ലഭിക്കാന്‍ വേണ്ട അവസാന കടമ്പയും മറികടക്കുകയായിരുന്നു.

<strong>വിവാഹരാത്രിയില്‍ കൂട്ടമാനഭംഗം: ഭര്‍ത്താവിനും പിതാവിനുമെതിരെ കേസ്, പൂജക്കെത്തിയ പുരോഹിതരും പ്രതികള്‍!</strong>വിവാഹരാത്രിയില്‍ കൂട്ടമാനഭംഗം: ഭര്‍ത്താവിനും പിതാവിനുമെതിരെ കേസ്, പൂജക്കെത്തിയ പുരോഹിതരും പ്രതികള്‍!

കിയാല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര കമ്പനികള്‍ താല്‍പര്യം അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് നടത്താന്‍ താല്‍പര്യമുള്ളതായി നിരവധി രാജ്യാന്തര കമ്പനികള്‍ അറിയിച്ചെന്ന് പറഞ്ഞ മുഖ്യമന്ത്രി എത്രയുംപെട്ടെന്നു പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തന സജ്ജമാക്കുമെന്നും പറഞ്ഞു.

Pinarayi Vijayan

ആറുതവണ പരീക്ഷണപ്പറക്കല്‍ നടത്തിയ ശേഷമാണ് വിമാം റണ്‍വേയില്‍ ഇറക്കിയത്. റണ്‍വേയുടെ നീളം 3050ല്‍ നിന്നും 4000 മീററ്ററായി ഉയര്‍ത്തിയതോടെ കേരളത്തിലെ ഏറ്റവും വലിയ റണ്‍വേയുള്ള വിമാനത്താവളമാണ് കണ്ണൂരിലേത്. അതേസമയം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഒക്ടോബര്‍ 29ന് ആരംഭിച്ചേക്കില്ല. അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐസിഎഒ) നിഷ്‌കര്‍ഷിച്ചിരിക്കുന്ന എയറോനോട്ടിക്കല്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക്കേഷന്‍ (എഐപി) അഥവാ വിമാനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളേക്കുറിച്ചും നിബന്ധനകളേക്കുറിച്ചും പ്രവര്‍ത്തനത്തേക്കുറിച്ചുമുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കാത്തതാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം വൈകിപ്പിക്കുന്നത്.

അന്താരാഷ്ട്ര വിമാന കമ്പനികളായ എമിറേറ്റ്‌സ്, എത്തിഹാദ്, ഫ്‌ളൈ ദുബായ്, എയര്‍ അറേബ്യ, ഒമാന്‍ എയര്‍, ഖത്തര്‍ എയര്‍വെയ്‌സ്, ഗള്‍ഫ് എയര്‍, സൗദിയ, സില്‍ക്ക് എയര്‍, എയര്‍ ഏഷ്യ, മലിന്‍ഡോ എയര്‍ എന്നിവയും ഇന്ത്യന്‍ കമ്പനികളായ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ജെറ്റ് എയര്‍വെയ്‌സ്, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയര്‍ എന്നിവയുമാണ് കണ്ണൂരില്‍നിന്ന് സര്‍വീസ് നടത്താന്‍ സമ്മതം അറിയിച്ച് കാത്തിരിക്കുന്നത്.

English summary
11 international service has plan to come Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X