കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂര്‍:പിഞ്ച്കുഞ്ഞിനെ 600അടി ഉയരത്തില്‍ പറ‍ത്തി

  • By Meera Balan
Google Oneindia Malayalam News

കണ്ണൂര്‍: 11 മാസം പ്രായമുള്ള കുഞ്ഞിനെ ഒറ്റയ്ക്ക് പാരാഗ്ലൈഡിംഗിന് അയച്ചു. വിദേശ രാജ്യങ്ങളിലൊന്നും അല്ല ഈ കൊടും ക്രൂരത നടന്നത്. കണ്ണൂരിലാണ് വിവാദമായ സംഭവം നടന്നത് പാരാഗ്‌ളൈഡിംഗ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യിക്കാനെന്ന പേരിലാണ് പിഞ്ച് കുഞ്ഞിനെ ഇത്രയും ഉയരത്തില്‍ പറത്തിയത്. മാതാപിതാക്കളുടെ പൂര്‍ണ സമ്മതത്തോടെയാണ് കുഞ്ഞിനെ ഇത്രയും ഉയരത്തില്‍ പറത്തിയത്.

പാരഗ്‌ളൈഡര്‍മരാണ് കുട്ടിയുടെ മാതാപിതാക്കള്‍. പാരഗ്‌ളൈഡിംഗിന് ഒരുങ്ങുമ്പോള്‍ തന്നെ കുഞ്ഞ് പേടിച്ച് കരയുന്നുണ്ടായിരുന്നു. ഗ്‌ളൈഡിംഗ് കഴിഞ്ഞിറങ്ങുമ്പോള്‍ കുട്ടി പേടിച്ച് വിറയ്ക്കുകയായിരുന്നു. കണ്ണൂര്‍ മുഴുപ്പിലങ്ങാടി ബിച്ചിലാണ് സംഭവം നടന്നത്. പാരഗ്‌ളൈഡിംഗ് കാണാനെത്തിയതായിരുന്നു കുട്ടിയുടെ മാതാപിതാക്കള്‍.

ജില്ലാ കളക്ടറും പൊലീസ് സൂപ്രണ്ടും പങ്കെടുത്ത പരിപാടിയിലാണ് സംഭവം. ഇരുവരും കുഞ്ഞിനെ പറത്തുന്നതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ക്ക് എതിര്‍പ്പില്ലെന്നറിഞ്ഞതിനെത്തുടര്‍ന്ന് ഇവര്‍ സമ്മതംമൂളി.

കോഴിക്കോടുള്ള മാസ എന്ന സംഘടനയാണ് സാഹസിക പറക്കല്‍ സംഘടിപ്പിച്ചത്. മാതാപിതാക്കളുടെ സമ്മതത്തോടെയാണ് കുഞ്ഞിനെ പറത്തുന്നതെന്ന ഇവരും പറഞ്ഞു

സാഹസിക ക്രൂരത

സാഹസിക ക്രൂരത

11 മാസം പ്രായമുള്ള കുഞ്ഞിനെയാണ് 600 അടി ഉയരത്തില്‍ പറത്തിയത്

മാതാപിതാക്കളോ

മാതാപിതാക്കളോ

മാതാപിതാക്കളുടെ സമ്മതത്തോടെയാണ് കുഞ്ഞിനെ പറത്തിയത്

പറത്തല്ലേ അമ്മേ

പറത്തല്ലേ അമ്മേ

പാരഗ്‌ളൈഡിംഗിന് ഒരുങ്ങുമ്പോള്‍ തന്നെ കുഞ്ഞ് പേടിച്ച് കരയുന്നുണ്ടായിരുന്നു. ഗ്‌ളൈഡിംഗ് കഴിഞ്ഞിറങ്ങുമ്പോള്‍ കുട്ടി പേടിച്ച് വിറയ്ക്കുകയായിരുന്നു.

എനിച്ച് പേടിയാവണൂ.....

എനിച്ച് പേടിയാവണൂ.....

പേടിച്ച് കരയുന്ന കുഞ്ഞ്

പറത്തും ഞങ്ങള്‍

പറത്തും ഞങ്ങള്‍

കുഞ്ഞിനെ പറത്താന്‍ തയ്യാറെടുക്കുന്ന മാതാപിതാക്കള്‍

ആകാശത്ത്

ആകാശത്ത്

കുഞ്ഞ് ഉയരത്തില്‍

വല്ലാത്ത പഹയന്‍മാര്....

വല്ലാത്ത പഹയന്‍മാര്....

പാരഗ്‌ളൈഡര്‍മരാണ് കുട്ടിയുടെ മാതാപിതാക്കള്‍.

മാസ

മാസ

കോഴിക്കോടുള്ള മാസ എന്ന സംഘടനയാണ് സാഹസിക പറക്കല്‍ സംഘടിപ്പിച്ചത്

മുഴുപ്പിലങ്ങാടിയില്‍

മുഴുപ്പിലങ്ങാടിയില്‍

കണ്ണൂര്‍ മുഴുപ്പിലങ്ങാടി ബിച്ചിലാണ് സംഭവം

കുഞ്ഞി കൈയ്യും കാലും

കുഞ്ഞി കൈയ്യും കാലും

കുഞ്ഞിനെ ഗ്ളൈഡിംഗിനായി തയ്യാറാക്കുന്ന

വിവാദം

വിവാദം

കുഞ്ഞിനെ പറത്തിയത് വിവാദമായി

പരിശീലനം ഉണ്ടത്രേ

പരിശീലനം ഉണ്ടത്രേ

കുഞ്ഞിന് പ്രത്യേക പരിശീലനം ലഭിച്ചത്രേ

കള്ക്ടറും പൊലീസ് സൂപ്രണ്ടും

കള്ക്ടറും പൊലീസ് സൂപ്രണ്ടും

കളക്ടറും പൊലീസ് സൂപ്രണ്ടും പരിപാടിയില്‍ പങ്കെടുത്തിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത

എതിര്‍പ്പ്

എതിര്‍പ്പ്

ആദ്യം കുഞ്ഞിനെ പറത്തുന്നതിനെ കളക്ടറും പൊലീസ് സൂപ്രണ്ടും എതിര്‍ത്തു

ഉയരത്തില്‍

ഉയരത്തില്‍

കുഞ്ഞ് ഉയരത്തില്‍

എന്തൊരു സംഘടനയാ?

എന്തൊരു സംഘടനയാ?

പാരാഗ്‌ളൈഡിംഗ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത് മാസയാണ്. സംഘടനയും വിമര്‍ശങ്ങള്‍ ഏറ്റ് വാങ്ങി

അപകടം

അപകടം

കുഞ്ഞിന് പറക്കലിനിടെ അപകടം പറ്റിയിരുന്നെങ്കിലോ എന്താകുമായിരുന്നു അവസ്ഥ

പ്രശസ്തിയ്ക്ക്

പ്രശസ്തിയ്ക്ക്

പിഞ്ച് കുഞ്ഞിനോട് ഈ ക്രൂരത് കാട്ടാന്‍ മാതാപിതാക്കളെ പ്രേരിപ്പിച്ചത് പെട്ടന്ന് പ്രശസ്തരാവാനുള്ള മോഹമാകാം

മക്കളാണ് മറക്കരുത്

മക്കളാണ് മറക്കരുത്


കുഞ്ഞിനോട് കാട്ടിയ ക്രൂരത മാധ്യമങ്ങള്‍ ഉള്‍പ്പടെ ചോദ്യം ചെയ്തു

English summary
11-month-old baby sent for paragliding alone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X